യാക്കോബായ സഭ വിശ്വാസികളുടെ കൂക്കൂ വിളികള്‍ക്കും പ്രതിഷേധത്തിനും ഇടയിലൂടെ ഓര്‍ത്തഡോക്‌സ് റമ്പാന്‍ തോമസ് പോളിനെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി

യാക്കോബായ സഭ വിശ്വാസികളുടെ കൂക്കൂ വിളികള്‍ക്കും പ്രതിഷേധത്തിനും ഇടയിലൂടെ ഓര്‍ത്തഡോക്‌സ് റമ്പാന്‍ തോമസ് പോളിനെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി. റമ്പാന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇതോടെ 26 മണിക്കൂറായി പള്ളിക്ക് മുന്നില്‍ നടന്ന പ്രതിഷേധ നടപടികളും അവസാനിപ്പിച്ചു.
വിശ്വാസികള്‍ക്ക് യാക്കോബായസഭ നേതൃത്വം നന്ദിയും പ്രകാശിപ്പിച്ചു. കാറില്‍ കഴിഞ്ഞിരുന്ന റമ്പാന്‍ ഉച്ചയ്ക്ക് ശേഷം ശുചിമുറിയിലേക്ക് പോകാന്‍ തയ്യാറായെങ്കിലും യാക്കോബായ വിശ്വാസികള്‍ തടഞ്ഞു. ഇതോടെ ആരോഗ്യസ്ഥിതി മോശമായെന്ന് പറഞ്ഞ് പൊലീസ് റമ്പാനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തനിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് റമ്പാന്‍ പറഞ്ഞെങ്കിലും പൊലീസ് അത് ചെവിക്കൊണ്ടില്ല.
സുപ്രീംകോടതി വിധിപ്രകാരം കോതമംഗലം ചെറിയപള്ളിയില്‍ ശുശ്രുഷകള്‍ നടത്താന്‍ അനുവദിക്കണമെന്ന ആവശ്യപ്പെട്ടാണ് ഓര്‍ത്തഡോക്‌സ് റമ്പാന്‍ വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ എത്തിയത്. കൂടെ നാല് വിശ്വാസികളും ഉണ്ടായിരുന്നു. എന്നാല്‍ റമ്പാനെ കാറില്‍ നിന്നിറക്കാന്‍ യാക്കോബായ വിശ്വാസികള്‍ അനുവദിച്ചില്ല. ഇതോടെ പൊലീസ് അകമ്പടിയില്‍ മടങ്ങിയ റമ്പാന്‍ ഉച്ചയ്ക്ക് ഒരു മണിയോടെ തിരികെ വരുകയായിരുന്നു. അതോടെ യാക്കോബായ വിശ്വാസികളും തടിച്ച് കൂടി. കാറില്‍ നിന്നിറങ്ങാന്‍ പോലും റമ്പാനെ അനുവദിച്ചില്ല. അതിനിടെ റമ്പാന്റെ ഡ്രൈവര്‍ക്ക് അസുഖം കൂടിയതോടെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കൂടെയുണ്ടായിരുന്ന നാല് പേര്‍ റമ്പാനൊപ്പം നിന്നിരുന്നു.
പള്ളിത്തര്‍ക്കത്തില്‍ ഇന്ന് രാവിലെ കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചിരുന്നു. അതോടെ കോടതിയുടെ വിധിപ്പകര്‍പ്പ് ലഭിച്ച ശേഷം പള്ളിയില്‍ തുടരുന്ന കാര്യം തീരുമാനിക്കുമെന്ന് തോമസ് റമ്പാന്‍ അറിയിച്ചിരുന്നു. അഭിഭാഷകരുമായി ചര്‍ച്ച നടത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കേന്ദ്രസേനയുടെ സംരംക്ഷണം ആവശ്യപ്പെട്ടാണ് റമ്പാന്‍ തോമസ് പോള്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കോടതി ഉത്തരവ് നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം ആണെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ സത്യവാങ്മൂലം നല്‍കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസ് അടുത്തമാസം നാലിന് വീണ്ടും പരിഗണിക്കും.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha






















