ജനങ്ങള്‍ക്കിടയില്‍ ആര്‍എസ്എസ് വിഷം കലക്കുകയാണ്, ഒപ്പംകൂടി എന്‍എസ്എസും: വിഎസ് അച്യുതാനന്ദന്‍

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ എന്‍എസ്എസ് നിലപാടിനെ വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്‍. സംഘപരിവാര്‍ ദുഷ്ടശക്തികള്‍ക്കൊപ്പം എന്‍എസ്എസ് പോകുന്നത് നിര്‍ഭാഗ്യകരമാണ്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് ആദ്യം പറഞ്ഞതും ഇതു സംബന്ധിച്ച വിധിയെ ആദ്യം സ്വാഗതം ചെയ്തതും ആര്‍എസ്എസാണ്. എന്നാലിപ്പോള്‍ വിധിയെ തള്ളിപ്പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ നഞ്ച് കലക്കുന്നത് ദുഷ്ടലാക്കോടെയാണ്. എന്‍എസ്എസ് പറയുന്ന നവോത്ഥാന പാരമ്പര്യത്തെ അംഗീകരിക്കുന്നു എന്നാല്‍ ഹിന്ദുമഹാമണ്ഡലം മതനിരപേക്ഷ മൂല്യത്തെ ഉയര്‍ത്തപ്പിടിച്ചിരുന്നില്ലെന്നും വിഎസ് ഓര്‍മ്മിപ്പിച്ചു.
ബി രാജീവന്റെ 'പ്രളയാനന്തര മാനവികത ശബരിമലയുടെ പശ്ചാത്തലത്തില്‍' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു വിഎസ്. ശബരിമല യുവതീപ്രവേശനം സംബന്ധിച്ച് ഓര്‍ഡിനന്‍സിറക്കാന്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. യുവതികള്‍ കയറിയതുമൂലം നിയമയുദ്ധം നിര്‍ത്തില്ല. യുവതീപ്രവേശനത്തില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ 22നു വിധി എതിരായാല്‍ ഓര്‍ഡനന്‍സ് മാത്രമാണ് അടുത്ത വഴി. ശബരിമല നട അടച്ചതിനു തന്ത്രിക്കു നന്ദി അറിയിക്കുന്നതായും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha



























