Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിണറായി പൊളിച്ചടുക്കാൻ ശ്രമിക്കുന്നത് സംഘപരിവാര്‍ മധുരസ്വപ്നങ്ങള്‍; പിണറായിപൊളിച്ചത് ശബരിമലയെ ആയുധമാക്കികൊണ്ട് സംസ്ഥാനത്ത് നിലയുറപ്പിക്കാനായി സംഘപരിവാറിന്റെ നേതൃത്വത്തില്‍ തയാറാക്കിയ അജണ്ട

04 JANUARY 2019 09:57 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമലയില്‍ യുവതികളെ എത്തിച്ചതിലൂടെ പിണറായിവിജയന്‍ പൊളിച്ചടുക്കാൻ ശ്രമിക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയതന്ത്രം. ശബരിമലയെ ആയുധമാക്കികൊണ്ട് സംസ്ഥാനത്ത് നിലയുറപ്പിക്കാനായി സംഘപരിവാറിന്റെ നേതൃത്വത്തില്‍ തയാറാക്കിയ അജണ്ടയാണ് രണ്ടുവനിതകളെ അവിടെ ദര്‍ശനം നടത്തിപ്പിച്ചതിലൂടെ പിണറായിപൊളിച്ചത്. ഇരുട്ടിന്റെ മറവില്‍ പുറകുവശത്തുകൂടി വന്ന് തൊഴുതുമടങ്ങിയെന്ന കുറ്റചാര്‍ത്ത് ഇല്ലാതാക്കാനായി ഒരു യുവതിയെ പതിനെട്ടാംപടിയിലൂടെ കയറ്റികൊണ്ട് തന്നെ സംഘപരിവാറിന് തക്കതായ തിരിച്ചടിയാണ് ശശികലയിലൂടെ പിണറായി നല്‍കിയത്. അതിന്റെ പ്രതിഫലനമാണ് സംസ്ഥാനത്ത് അരങ്ങേറുന്ന വ്യാപകമായ അക്രമങ്ങള്‍.

ശബരിമലയെയും വിശ്വാസി സമരത്തെയും ഉപയോഗപ്പെടുത്തി അടുത്ത തെരഞ്ഞെടുപ്പില്‍ വര്‍ഗ്ഗീയധ്രുവീകരണം ഉണ്ടാക്കുകയെന്ന തന്ത്രമായിരുന്നു സംഘപരിവാര്‍ തയാറാക്കിയിരുന്നത്. അതിനായി ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന വിധി നടപ്പാക്കാതിരിക്കാൻ വിശ്വാസിസമരത്തിനു കരുത്തായി നിൽക്കുക അവരുടെ ആവശ്യമായിരുന്നു. സുപ്രീംകോടതി വിധി അനുസരിക്കാന്‍ ബാദ്ധ്യസ്ഥമാണെങ്കിലും സുപ്രീംകോടതി പുനപരിശോധനാഹര്‍ജ്ജികേള്‍ക്കാനിരിക്കുന്ന ഇീ മാസം 22 വരെയെങ്കിലും സ്ത്രീ പ്രവേശനം തടയുകയെന്നതായിരുന്നു അണ്ടജ. അങ്ങനെവരുമ്പോള്‍ ഭക്തസമൂഹം ഒന്നാകെ യുവതിപ്രവേശനത്തിന് എതിരാണെന്ന വികാരം ഉണ്ടാക്കികൊണ്ട് സുപ്രീംകോടതിയെ സമ്മര്‍ദ്ദത്തിലാക്കാനായിരുന്നു തന്ത്രം. പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവര്‍ അതിന് അനുകൂലമായി പ്രതികരിക്കുകയും ചെയ്തിരുന്നു് അങ്ങനെ ഈ മാസം 22 വരെ യുവതികളെ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയുടെ മുന്നില്‍ പ്രതിക്കൂട്ടിലാകുകയും ചെയ്യുമായിരുന്നു.

പുനഃപരിശോധനാഹര്‍ജ്ജി തുറന്നകോടതിയില്‍ കേള്‍ക്കാമെന്ന് സമ്മതിച്ചെങ്കിലും നേരത്തെ പുറപ്പെടുവിച്ച വിധി അതേപോലെ നിലനില്‍ക്കുമെന്ന് സുപ്രീംകോടതി ഭരണഘടനാബഞ്ച് വ്യക്തമാക്കിയിരുന്നു. ആ സാഹചര്യത്തില്‍ അവിടെ എത്തുന്ന യുവതികളെ ദര്‍ശനം നടത്താന്‍ അനുവദിക്കാതെ മടക്കി അയച്ചാല്‍ അതിന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയുടെ വിമര്‍ശനം നേരിടേണ്ടിവരും. കോടതിക്ക് മുന്നില്‍ ഭക്ത-ആക്ടിവിസ്റ്റ് എന്ന വ്യത്യാസമൊന്നുമില്ല. ദര്‍ശനത്തിന് എത്തുന്ന യുവരികളെ അതിന് അനുവദിക്കണമെന്നായിരുന്നു വിധി. അത് നടപ്പാക്കാതെ വന്ന യുവതികളെ തിരിച്ചയച്ചതിന് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയുടെ വിമര്‍ശനത്തിന് വിധേയമാകുമെന്നത് ഉറപ്പാണെന്നാണ് നിയമകേന്ദ്രങ്ങള്‍ പറയുന്നത്.

അതോടൊപ്പം ഈ സമ്മര്‍ദ്ദത്തിന്റെ ഫലമായി സുപ്രീംകോടതി വിധി തിരുത്തുകയാണെങ്കില്‍ പിന്നെ ഹിന്ദു സമൂഹത്തിനിടയില്‍ തങ്ങള്‍ക്ക് വന്‍ സ്വാധീനമുണ്ടാക്കാനാകുമെന്നായിരുന്നു സംഘപരിവാര്‍ കണക്കുകൂട്ടിയത്. അങ്ങനെ വന്നാല്‍ വടക്കേ ഇന്ത്യയിലേതൊക്കെപോലെ ഇവിടെയും ശക്തമായ വര്‍ഗ്ഗീയധ്രുവീകരണം ഉണ്ടാക്കികൊണ്ട്, ത്രിപുരയില്‍ നടപ്പാക്കിയതുപോലെ കോണ്‍ഗ്രസില്‍ നിന്നുംനല്ലൊരുവിഭാഗത്തെ അടര്‍ത്തിയെടുത്ത് ശക്തമാകാനായിരുന്നു തന്ത്രം.

എന്നാല്‍ ഈ രണ്ടു ലക്ഷ്യങ്ങളമാണ് ഒറ്റദിവസം കൊണ്ട് പിണറായിവിജയന്‍ പൊളിച്ചടുക്കിയത്. രണ്ടു സ്ത്രീകളെ അവിടെ ദര്‍ശനം നടത്തിയതിലൂടെ സുപ്രീംകോടതിയില്‍ ഉന്നയിക്കുന്ന തടസവാദങ്ങള്‍ക്ക് അര്‍ത്ഥമില്ലാതാകും. പമ്പയിലെത്തി, പരമ്പരാഗത പാതവഴി മറ്റ് അയ്യപ്പന്മാര്‍ക്കൊപ്പം തന്നെയാണ് തങ്ങളും മലചവുട്ടിയതെന്ന് ദര്‍ശനം നടത്തിയ രണ്ടുസ്ത്രീകളും വ്യക്തമാക്കി കഴിഞ്ഞു. അപ്പോഴൊന്നും യഥാര്‍ത്ഥ ഭക്തന്മാരുടെ ഭാഗത്തുനിന്നും ഒരു പ്രതിഷേധവും ഉണ്ടായുമില്ല. അത് സര്‍ക്കാരിന് ലഭിച്ച ഏറ്റവും ശക്തമായ ആയുധമാണ്. സുപ്രീംകോടതിയില്‍ ഇത് ചൂണ്ടിക്കാട്ടാനാകും. യുവതികള്‍ മലചവുട്ടിയാലും യഥാര്‍ത്ഥ ഭക്തര്‍ക്ക് പ്രശ്‌നമില്ലെന്നും ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ രാഷ്ട്രീയമായ മുതലെടുപ്പിനുളളതാണെന്നുംസ്ഥാപിക്കാന്‍ സര്‍ക്കാരിന് ഇത് മതിയാകും. ഇത് അംഗീകരിക്കാന്‍ സുപ്രീംകോടതി തയാറായാല്‍ പിന്നെ വിശ്വാസി സമരങ്ങളും സംഘപരിവാറിന്റെ തന്ത്രങ്ങളുമൊക്കെ തകരും. ശബരിമല വിഷയത്തില്‍ ശക്തമായ നിലപാടുമായി നില്‍ക്കുന്ന എന്‍.എസ്.എസിനുള്ളിലും അത് കടുത്ത പ്രതിസന്ധിയുണ്ടാക്കും. ഇതിനെല്ലാമുപരിയായി കഴിഞ്ഞ കുറേനാളുകളായി സംഘപരിവാറിന് വേണ്ടി ശക്തമായി വാദിച്ചുകൊണ്ടിരുന്ന ഒരുകൂട്ടം മാധ്യമങ്ങളെ അവര്‍ക്ക് എതിരെയാക്കുന്നതിനും മുഖ്യമന്ത്രിക്ക് കഴിഞ്ഞു. മാധ്യമങ്ങളില്‍ സി.പി.എമ്മിന്റെ ഫ്രാക്ക്ഷന്‍ എന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ പ്രചരണം നല്‍കിയ ഉത്തേജനത്തിലൂടെ മാധ്യമപ്രവര്‍ത്തകരേയും മറ്റും കടന്നാക്രമിച്ച സംഘപരിവാറുകാരെ ബഹിഷ്‌ക്കരിക്കാനാണ മാധ്യമങ്ങളുടെ തീരുമാനം. അത് അവര്‍ക്ക് വലിയ തിരിച്ചടിയുമാകും. ഏതു വിധേനയും യുവതികളെ ദർശനം നടത്തിച്ച്, നവോഥാന നായക സ്ഥാനം ഉറപ്പിക്കുകയും പിണറായി ലക്ഷ്യമിട്ടു.

മാത്രമല്ല, ഇന്നലെ ഒരു യുവതിയെ പതിനെട്ടാംപടിയിലൂടെ തന്നെ കയറ്റി ദര്‍ശനം നടത്തിച്ചതിലൂടെ മറ്റുള്ള എല്ലാ വാദങ്ങളും പൊളിക്കാനുമായിട്ടുണ്ട്. ഇത് രാഷ്ട്രീയമായുണ്ടാക്കിയ തിരിച്ചടിയാണ് കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ അക്രമങ്ങള്‍ക്ക് സംഘപരിവാറിനെ പ്രേരിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയതന്ത്രം പൊളിഞ്ഞ സാഹചര്യത്തില്‍ ഈ അക്രമങ്ങളെ ആയുധമാക്കി ഗവര്‍ണറെ ഉപയോഗിച്ചുകൊണ്ട് സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നുവെന്ന് വരുത്തി സര്‍ക്കാരിനെ പിരിച്ചുവിടുകയെന്നതായിരുന്നു അടുത്ത കണക്കുകൂട്ടല്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends