Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രൊഫ. ബിന്ദു ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ തലശ്ശേരി പാലയാട് ലീഗല്‍ സ്റ്റഡീസ് ക്യാമ്പസിലേക്ക് നടത്താനിരുന്ന മാര്‍ച്ച് പ്രവര്‍ത്തകര്‍ തന്നെ ബഹിഷ്‌ക്കരിച്ചു

04 JANUARY 2019 10:04 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പ്രൊഫ. ബിന്ദു ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ നടത്താനിരുന്ന മാര്‍ച്ച് പ്രവര്‍ത്തകര്‍ തന്നെ ബഹിഷ്‌ക്കരിച്ചു. ബിന്ദു ജോലി ചെയ്യുന്ന തലശ്ശേരി പാലയാട് ലീഗല്‍ സ്റ്റഡീസ് ക്യാമ്പസിലേക്കാണ് ശബരിമല കര്‍മ്മ സമിതി മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നത്. അവരുടെ പ്രവര്‍ത്തകര്‍ തന്നെയിത് ബഹിഷ്‌ക്കരിച്ചതോടെ കേരള ജനത എന്നും അക്രമ വാഴ്ച ആഗ്രഹിക്കുന്നില്ലെന്നാണ് കരുതേണ്ടത്. ബിന്ദുവിനെ പുറത്താക്കണം എന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്. 

ബിന്ദു ആദ്യം ദര്‍ശനം നടത്താന്‍ എത്തിയപ്പോള്‍ അവരുടെ വീടിന് നേരെ ആക്രമണം നടത്താന്‍ ആര്‍.എസ്.എസ് ശ്രമിച്ചിരുന്നു. പിന്നീട് അവരുടെ വീടിന് മുന്നില്‍ നാമജപം നടത്തിയിരുന്നു. അതിന് ശേഷം ജനുവരി രണ്ടിനാണ് ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയത്. എന്നാല്‍ പൊലീസ് ബിന്ദുവിന്റെ വീടിന് സുരക്ഷയൊരുക്കിയതിനാല്‍ ബി.ജെ.പി - ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ഒന്നും ചെയ്യാനായില്ല. തുടര്‍ന്ന് ഒരു ബി.ജെ.പി നേതാവ് ബിന്ദുവിനെ ജാതീയമായി ആക്ഷേപിച്ചിരുന്നു. അതിനെതിരെ വനിതാ കമ്മീഷന്‍ കേസ് എടുത്തിട്ടുണ്ട്. 

ശബരിമല യുവതീപ്രവേശനം അനുവദിച്ച് 2018 സെപ്തംബര്‍ 28ന് സുപ്രീംകോടതി വിധി വന്ന ശേഷം കര്‍മസമിതി പ്രവര്‍ത്തകരുടെ പരിപാടികളില്‍ വലിയ ജനകീയ പങ്കാളിത്തമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ തുടര്‍ച്ചയായുള്ള അക്രമത്തെ തുടര്‍ന്ന് മറ്റുള്ളവര്‍ പരിപാടികളില്‍ നിന്ന് പിന്‍മാറുകയാണെന്ന് അറിയുന്നു. മാത്രമല്ല പൊതുമുതലും മറ്റും നശിപ്പിക്കുമ്പോള്‍ ജാമ്യം ലഭിക്കാന്‍ വലിയ തുക ജാമ്യത്തിന് കെട്ടിവയ്‌ക്കേണ്ടി വരുന്നു. അതിന് കഴിയാതെ പലരും ജാമ്യം കിട്ടാതെ കഴിയേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. ഇതെല്ലാമാണ് അണികളെ പിന്തിരിപ്പിക്കുന്നതെന്ന് അറിയുന്നു.

ഇന്നലത്തെ ഹര്‍ത്താലിന്റെ മറവില്‍ കലാപം നടത്തിയ ആയിരത്തോളം സംഘപരിവാര്‍ പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബിന്ദുവിന്റെയും കനകദുര്‍ഗയുടെയും വീടുകള്‍ക്ക് പൊലീസ് സംരക്ഷണം നല്‍കുന്നുണ്ട്. ഇവര്‍ രണ്ടും വീടുകളില്‍ പോകാതെ സുഹൃത്തുക്കളുടെ വീടുകളില്‍ കഴിയുകയാണ്. സുപ്രീംകോടതി വിധി വന്ന് മൂന്ന് മാസം കഴിഞ്ഞാണ് ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തുന്നത്. അതുവരെയും അതിന് ശേഷവും സംഘപരിവാര്‍ ആക്രമണം നടത്തുകയാണ്. എന്നിട്ടും മൂന്ന് യുവതികള്‍ ദര്‍ശനം നടത്തി. അതിനാല്‍ പ്രവര്‍ത്തകര്‍ക്ക് പഴയ ആവേശമില്ലെന്നും അറിയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends