Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാം കൈവിട്ട് കേരളം അശാന്തം... ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്നുള്ള അക്രമങ്ങള്‍ക്ക് ശമനമില്ല, നേതാക്കളുടെ വീടിനു നേര്‍ക്ക് ബോംബേറ് , വീണ്ടും വെല്ലുവിളിച്ചു പ്രക്ഷോഭകരെ തെരുവിലിറക്കുന്നു

05 JANUARY 2019 08:49 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

എല്ലാം കൈവിട്ട് കേരളം അശാന്തം. വീണ്ടും വെല്ലുവിളിച്ചു പ്രക്ഷോഭകരെ തെരുവിലിറക്കുന്നു. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്നുള്ള അക്രമങ്ങള്‍ക്ക് ശമനമില്ല. തലശേരിയില്‍ സി.പി.എം ബി.ജെ.പി നേതാക്കളുടെ വീടിനു നേരെ ബോംബേറ്.

തലശേരി എം.എല്‍.എയും ഡി.വൈ.എഫ്.ഐ. നേതാവുമായ എ.എന്‍.ഷംസീറിന്റെ വീടിനു നേരെ ബോംബേറുണ്ടായി. തുടര്‍ന്ന് സി.പി.എം. കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി.ശശിയുടെ വീടിനുനേരെയും രാത്രിയില്‍ ബോംബേറുണ്ടായി. ശശിയും ഈ സമയം വീട്ടിലില്ലായിരുന്നു. ഇരിട്ടിയില്‍ സി.പി.എം. പ്രവര്‍ത്തകനു വെട്ടേറ്റു. വെട്ടേറ്റ പെരുമ്പറമ്പിലെ വി.കെ. വിശാഖി (28)നെ ആശുപത്രിയിലേക്കു മാറ്റി. തലശ്ശേരിയിലെ മുതിര്‍ന്ന ആര്‍.എസ്.എസ്. നേതാവ് കൊളക്കൊട്ടില്‍ ചന്ദ്രശേഖരന്റെ വീട് വൈകിട്ട് ഒരു സംഘം അടിച്ചുതകര്‍ത്തിരുന്നു. ഇതിനു പകരമായാണ് സി പി എം നേതാക്കളെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങള്‍ നടന്നത്.

രാത്രി ഏഴോടെ ആര്‍.എസ്.എസ് കണ്ണൂര്‍ വിഭാഗ് സംഘചാലക് കൊളക്കോട്ട് ചന്ദ്രശേഖരന്റെ തലശ്ശേരി തിരുവാങ്ങാട്ടെ 'മാരുതി' എന്ന വീടിന് നേരെയാണ് ആക്രമണമുണ്ടായത്. അക്രമി സംഘം ചന്ദ്രശേഖരനെയും മകള്‍ മീനയെയും ക്രൂരമായി മര്‍ദ്ദിച്ചു. ഇതിനു തിരിച്ചടി എന്നോണമാണ് രാത്രി പത്തിന് ഷംസീറിന്റെ വീട് ആക്രമിച്ചത്. ബൈക്കിലെത്തിയ അക്രമി സംഘമാണ് ബോംബെറിഞ്ഞത്. സംഭവ സമയം അദ്ദേഹം തലശേരിയിലെ സമാധാന യോഗത്തിലായിരുന്നു. എന്നാല്‍ കുടുംബാംഗങ്ങള്‍ വീട്ടിലുണ്ടായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. രാത്രി 11നായിരുന്നു ബൈക്കിലെത്തിയ അക്രമി സംഘം പി. ശശിയുടെ തലശ്ശേരി കോടതിയ്ക്ക് സമീപത്തെ വീടിനു നേരെ ബോംബെറിഞ്ഞത്. സംഭവ സമയത്ത് ശശി വീട്ടിലുണ്ടായിരുന്നില്ല. ആക്രമണത്തില്‍ വീടിന്റെ ചില്ലുകള്‍ തകര്‍ന്നു

ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് നേതാവിനു വെട്ടേറ്റു. എസ്.ആര്‍.കെ. നഗര്‍ നെല്ലുളിയില്‍ എന്‍.കെ. കൃഷ്ണന്‍കുട്ടിക്കാണു തലയ്ക്കു വെട്ടേറ്റത്.
ഡി.വൈ.എഫ്.ഐക്കാരാണ് ആക്രമണത്തിനു പിന്നിലെന്നു കോണ്‍ഗ്രസ് ആരോപിച്ചു.

തുടര്‍ന്ന് ബി.ജെ.പി നേതാവ് വി. മുരളീധരന്‍ എം.പിയുടെ വീടിനു നേര്‍ക്ക് രാത്രി ബോംബേറുണ്ടായി. അര്‍ദ്ധരാത്രിയോടെയാണ് വി. മുരളീധരന്‍ എം.പിയുടെ തലശ്ശേരി എരഞ്ഞോളി വാടിയില്‍പീടികയിലെ തറവാട്ടു വീടിനു നേരെ ബോംബേറുണ്ടായത്. വാഹനത്തിലെത്തിയ അക്രമികള്‍ ബോംബെറിഞ്ഞ ശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

ഇരിട്ടിയില്‍ നടന്ന സംഘര്‍ഷത്തില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടേറ്റ സി.പി.എം പ്രവര്‍ത്തകന്‍ വി.കെ. വിശാഖിനെ (28) കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെ കണ്ണൂരില്‍ അക്രമം വ്യാപിക്കുകയാണ്. അവധിയില്‍ പോയ പൊലീസുകാരെ ജോലിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചു. കണ്ണൂര്‍ പുതിയതെരുവില്‍ ബി.ജെ.പി ഓഫീസിനു നേരെ ഒരു സംഘം പെട്രോള്‍ ബോംബെറിഞ്ഞു. ഇന്നലെ പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ഓഫീസിനു തീപിടിച്ച് ഒരാള്‍ക്ക് പൊള്ളലേറ്റു. കാസര്‍കോട് മഞ്ചേശ്വരത്ത് പോപ്പുലര്‍ ഫ്രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒമ്പത് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.

അക്രമം വ്യാപിക്കുന്നതിനാല്‍ കണ്ണൂര്‍, തലശ്ശേരി എന്നിവിടങ്ങളില്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു.

പത്തനംതിട്ട അടൂരില്‍ ബി.ജെ.പി സി.പി.എം സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ ഹര്‍ത്താല്‍ ദിവസം രാത്രി സി.പി.എം നേതാവിന്റേത് ഉള്‍പ്പെടെ ആറും, ബി.ജെ.പി അനുഭാവികളുടെ എട്ടും വീടുകള്‍ ആക്രമണത്തിന് ഇരയായി. സി.പി.എം ഏരിയ കമ്മിറ്റി അംഗം മൂന്നാളം രവീന്ദ്രന്റെ വീടിന് നേരെ ഇന്നലെ രാത്രി 10ന് ബോംബെറിഞ്ഞു. പരിക്കേറ്റ രവീന്ദ്രനെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊബൈല്‍ കടയിലേക്ക് സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ കടഉടമ ഉള്‍പ്പെടെ ഏഴു പേര്‍ക്ക് പരിക്കേറ്റു. അടൂര്‍ താലൂക്കില്‍ കളക്ടര്‍ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

തിരുവനന്തപുരത്ത് നെടുമങ്ങാട്ടും നെയ്യാറ്റിന്‍കരയിലുമാണ് അക്രമമുണ്ടായത്. നെടുമങ്ങാട് നഗരസഭാ സ്റ്രാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹരികേശന്‍ നായരുടേത് ഉള്‍പ്പെടെ അഞ്ചു വീടുകള്‍ തകര്‍ത്തു. നെയ്യാറ്റിന്‍കരയില്‍ സി.പി.എം ഏരിയാ കമ്മിറ്രി ഓഫീസിനു നേരെ പുലര്‍ച്ചെ പെട്രോള്‍ ബോംബ് എറിഞ്ഞു. മലയിന്‍കീഴ് ബി.എസ്.എന്‍.എല്ലിന് സമീപം സ്വകാര്യ സ്‌കൂള്‍ വളപ്പില്‍ നിന്ന് മൂന്ന് ബോംബുകള്‍ പൊലീസ് കണ്ടെടുത്തു. ഇവ പിന്നീട് ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി. ഇന്നലെ രാത്രി അക്രമങ്ങളില്‍ കേരളം വിറക്കുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends