പ്രതിഷേധ ഫലം കണ്ടു; പ്രവാസി മൃതദേഹം ഇനി തൂക്കില്ല; മൃതദേഹ നിരക്ക് ഏകീകരിച്ച് എയർ ഇന്ത്യ

ഇനി മുതൽ ഗൾഫിൽ നിന്ന് പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ടിക്കറ്റ് നിരക്ക് ഏകീകരിച്ചു. ഇതോടെ മൃതദേഹം തൂക്കി നോക്കി നിരക്ക് ഈടാക്കുന്ന പ്രവണത അവസാനിക്കും.12 വയസ്സിന് താഴെയുള്ളവരുടേതിന് 750 ദിർഹം. 12 വയസ്സിന് മുകളില്‍ 1500 ദിർഹം.നിരക്ക് ഏകീകരണം എയർ ഇന്ത്യ കാർഗോ സ്ഥാപനങ്ങളെ അറിയിച്ചു. മൃതദേഹം തൂക്കി നിരക്ക് ഈടാക്കുന്നത് പ്രവാസികളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് ഏകീകരിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്. ഇന്ന് മുതല്‍ ഇൗ നിരക്ക് നിലവില്‍ വരും.
എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വഴി ഇന്ത്യയിലെവിടേക്കും മൃതദേഹങ്ങൾ എത്തിക്കുന്നതിനുള്ള നിരക്കാണ് ഏകീകരിച്ചത്. ജിസിസി രാജ്യങ്ങൾക്കെല്ലാം ഇത്തരത്തിൽ നിശ്ചിത നിരക്കുകളാക്കിയിട്ടുണ്ട്.160 ഒമാനി റിയാൽ, 175 കുവൈറ്റ് ദിനാർ, 2200 സൗദി റിയാൽ, 225 ബഹ്റൈനി ദിനാർ, 2200 ഖത്തറി റിയാൽ എന്നിങ്ങനെയാണു നിരക്ക്. ഇക്കാര്യം ദുബായിൽ ഇന്ത്യൻ കോൺസുലേറ്റിൽ അറയിച്ചിട്ടുണ്ട്.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ ഡവലപ്മെൻറ് ഫോറം പ്രവാസി മൃതദേഹം പൂർണമായും സൗജന്യമായി നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ഇൗയിടെ പാർലമെൻറിന് മുമ്പിൽ 24 മണിക്കൂർ നിരാഹാര സമരവും നടത്തി.പുതിയ നിരക്കോടെ കേരളത്തിലേക്ക് നിലവിൽ ഇൗടാക്കുന്നതിനേക്കാൾ 10,000 രൂപയോളം കുറയും. എന്നാൽ ഉത്തരേന്ത്യൻ നഗരങ്ങളിലേക്ക് നിലവിലേതിനേക്കാൾ അൽപം കൂടും.
https://www.facebook.com/Malayalivartha
























