കേരളത്തില്‍ ശൈത്യം കനക്കുന്നു... ഹൈറേഞ്ച് മേഖല വിറങ്ങലിക്കുന്നു, മൂന്നാറില്‍ താപനില മൈനസ് മൂന്നു ഡിഗ്രി സെല്‍ഷ്യല്‍സ്

കേരളത്തില്‍ ശൈത്യം കനക്കുന്നു. തെക്ക് വടക്കന്‍ ജില്ലകളില്‍ തണുപ്പ് വല്ലാതെ കൂടുമ്പോള്‍ ഹൈറേഞ്ചു മേഖല വിറങ്ങലിക്കുകയാണ്. മൂന്നാര്‍ വട്ടവടയില്‍ വെള്ളിയാഴ്ച മൈനസ് മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില എത്തി. വയനാട്ടിലും തണുപ്പ് കൂടിവരികയാണ്. തൃശൂര്‍, പാലക്കാട് ജില്ലകളില്‍ കിഴക്കന്‍കാറ്റ് വീശുന്നതിനാല്‍ തണുപ്പ് അത്രമേല്‍ കഠിനമല്ല.
കഴിഞ്ഞ ദിവസം കൊച്ചി വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയ 17.2 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില. തൃശൂര്‍ വെള്ളാനിക്കരയില്‍ 17.9 ഉം തിരുവനന്തപുരത്ത് 20.9ഉം. പാലക്കാട് രേഖപ്പെടുത്തിയ 23.8 ഡിഗ്രി സെല്‍ഷ്യസാണ് കൂടിയ രാത്രി താപനില. മൂന്നാറിലും വയനാട്ടിലും അടക്കം ഹൈറേഞ്ച് മേഖലകളിലും താപനില ഇതിലും കുറവാണ്.
അഗ്‌നിപര്‍വത ധൂളിപ്രഭാവമാണ് കേരളമടക്കം രാജ്യത്തെ അതിശൈത്യത്തിനുള്ള കാരണമായി പറയുന്നത്.
ഡിസംബര്‍ അവസാനം ഇന്തോനേഷ്യയില്‍ ഉണ്ടായ അഗ്‌നിപര്‍വതസ്‌ഫോടനമാണ് കാര്യങ്ങള്‍ ഈ നിലയില്‍ എത്തിച്ചതത്രെ. അതിശക്തമായ സ്‌ഫോടനത്തില്‍ സള്‍ഫര്‍ ഡൈ ഓക്‌സൈഡും മറ്റും അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നത് സൂര്യപ്രകാശം മറക്കുന്നതിന് കാരണമായി. അതോടെ താപനില താഴ്ന്ന് ് തണുപ്പ് ഇരച്ചെത്തുകയാണ്. മേഘരഹിതമായ ആകാശവും തണുപ്പിന് അനുകൂലമായ അന്തരീക്ഷം ഒരുക്കും. ഇത്തരം സാഹചര്യത്തില്‍ സൂര്യരശ്മികള്‍ തടസ്സമില്ലാതെ ഭൂമിയില്‍ എത്തും.
ചൂട് രാത്രി തിരിച്ച് ആകര്‍ഷിക്കപ്പെടുമ്പോള്‍ ഭൗമകിരണങ്ങള്‍ അന്തരീക്ഷത്തിലേക്ക് ആഗിരണം ചെയ്യും. മേഘമില്ലാത്ത ആകാശവും ഇളംകാറ്റും സാമാന്യ ഈര്‍പ്പവും കൂടി വരുന്നതോടെയാണ് തണുപ്പ് കൂടുന്നത്. വികരണശൈത്യം എന്നപേരില്‍ ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഇതുണ്ടാവുക.
https://www.facebook.com/Malayalivartha
























