Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഖ്യമന്ത്രിയുടെ വാശി ജനങ്ങളുടെ നെഞ്ചത്ത്; നവോത്ഥാന മൂല്യങ്ങൾ‌ സംരക്ഷിക്കാനും സ്ത്രീസമത്വം ഉറപ്പാക്കാനും ലക്ഷ്യമിട്ടു സർക്കാരും ഇടതുമുന്നണിയും സാമുദായിക സംഘടനകളും ചേർന്നു സംഘടിപ്പിച്ച വനിതാമതിലും പിന്നാലെ വന്ന ഹർത്താലും സർക്കാരിനു വരുത്തി വച്ചത് 168 കോടി രൂപയുടെ നഷ്ടം

05 JANUARY 2019 11:57 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

നവോത്ഥാന മൂല്യങ്ങൾ‌ സംരക്ഷിക്കാനും സ്ത്രീസമത്വം ഉറപ്പാക്കാനും ലക്ഷ്യമിട്ടു സർക്കാരും ഇടതുമുന്നണിയും സാമുദായിക സംഘടനകളും ചേർന്നു സംഘടിപ്പിച്ച വനിതാമതിലും പിന്നാലെ വന്ന ഹർത്താലും സർക്കാരിനു വരുത്തി വച്ചത് 168 കോടി രൂപയുടെ നഷ്ടം.

സർക്കാർ ജീവനക്കാർക്കായി ഒരു ദിവസം 84 കോടി രൂപ എന്ന കണക്കിൽ ഒരു മാസം ശമ്പളയിനത്തിൽ ചെലവിടുന്നത് 2520 കോടി രൂപയാണ്. വനിതാമതിലിൽ പങ്കെടുക്കാൻ കടുത്ത സമ്മർദമുണ്ടായിരുന്നതിനാൽ സർക്കാർ ഉദ്യോഗസ്ഥർ രാവിലെതന്നെ ഓഫീസുകളിൽ എത്തി ഒപ്പിട്ട് കൂട്ടത്തോടെ തിരിച്ചുപോയതോടെ സംസ്ഥാനത്തെ മിക്കവാറും സർക്കാർ ഓഫിസുകൾ പ്രവർത്തനരഹിതമായിരുന്നു. അന്നത്തെ ദിവസം ജോലി ചെയ്തില്ലെങ്കിലും ഒപ്പിട്ടു മടങ്ങിയതിനാൽ ശമ്പളം കൃത്യമായി ജീവനക്കാർക്കു ലഭിക്കും. എന്നാൽ സാധാരണക്കാർക്ക് സർക്കാർ ഓഫിസുകളിൽ നിന്നു കിട്ടേണ്ട സേവനം മാത്രം കിട്ടിയില്ലെന്നു മാത്രം.

ഹർത്താലിന്റെ ദുരിതം ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് വ്യാപാര മേഖലയാണ്. ഹർത്താൽ ദിനത്തിലും ഓഫിസിലെത്താൻ കഴിയാത്തതിനാൽ ജീവനക്കാർക്ക് ശമ്പളം കിട്ടും. എന്നാൽ വ്യാപാര മേഖലയുടെ നഷ്ടം നഷ്ടംമാത്രമാണ്. ജനുവരി എട്ടിനും ഒൻപതിനും നടക്കുന്ന പണിമുടക്കിനും ഇതുതന്നെയാണ് നടക്കാൻ പോകുന്നത്. ഹർത്താലും പണിമുടക്കും വ്യാപാര മേഖലയെ നിശ്ചലമാക്കുമെന്നതിനാൽ സർക്കാരിന്റെ നികുതി വരുമാനവും ഗണ്യമായി കുറയും. ഈ വർഷം നികുതി വരുമാനം 46795 കോടിയാണു ലക്ഷ്യമെങ്കിലും നികുതി നഷ്ടം ഒരു ദിവസത്തേക്ക് 128 കോടി രൂപയാണ്.

വനിതാമതിലിന് ഖജനാവില്‍ നിന്ന് പണം ചെലവാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രിയും വ്യക്തമാക്കിയിരുന്നു‍. നീക്കി വെച്ച 50 കോടി സര്‍ക്കാര്‍ പദ്ധതികള്‍ക്കെന്നും അതില്‍ നിന്നും ഒരു രൂപ പോലും എടുക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ വനിതാമതിലിന് സർക്കാർ പണം ചെലവിടില്ലെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. ബജറ്റ് തുക ചെലവാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ സത്യവാങ്മൂലം തെറ്റിദ്ധരിക്കപ്പെട്ടു. വനിത സംഘടനകൾ സ്വന്തം നിലയിൽ പണം സമാഹരിക്കുമെന്നും അതിന് അവർ പ്രാപ്തരാണെന്നും എന്നുമായിരുന്നു തോമസ് ഐസക്കിന്റെ പ്രതികരണം.

എല്‍ഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ഗവര്‍ണറുടെ നയപ്രഖ്യാപനത്തിലും 2018-ലെ ബജറ്റ് പ്രസംഗത്തിലും സ്ത്രീശാക്തീകരണത്തിനും ലിംഗസമത്വത്തിനും സ്ത്രീകളുടെ സുരക്ഷയ്ക്കും സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപിത നയത്തിന്‍റെ ഭാഗമായാണു വനിതാമതില്‍ സംഘടിപ്പിക്കുന്നതെന്നു വിശദീകരിക്കുകയാണു സര്‍ക്കാര്‍ ചെയ്തതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

ശബരിമലയിൽ യുവതികൾ കയറിയതിനെ തുടർന്ന് ശബരിമല കർമ്മ സമിതി പ്രഖ്യാപിച്ച ഹർത്താലിൽ കേരളത്തിൽ പരക്കെ അക്രമമാണ് നടന്നത്. ഹർത്താൽ ദിനത്തിലെ അക്രമങ്ങലിൽ വൻ നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. 1.04 കോടി രൂപയുടെ നാശ നഷ്ടം കേരളത്തിലുണ്ടായെന്നാണ് പോലീസ് പറയുന്നത്. 223 അക്രമ സംഭവങ്ങളിലാണ് ഇത്രയധികം നാശനഷ്ടങ്ങളുണ്ടായതെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.

കൊല്ലം റൂറൽ ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശ നിഷ്ടങ്ങൾ ഉണ്ടായത്. 26 സംഭവങ്ങളില്‍ ഏകദേശം 17,33,000 രൂപയുടെ നഷ്ടമുണ്ടായെന്ന് ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് വ്യാപക അക്രമങ്ങൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയത്. അക്രമങ്ങൾ ഉണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിട്ടും പോലീസ് വേണ്ട മുൻ കരുതലുകൾ സ്വീകരിച്ചിട്ടില്ലെന്നും ആരോപണങ്ങൾ ഉണ്ട്. സംസ്ഥാനത്തെ ഹർത്താലിൽ വിനോദ സഞ്ചാര മേഖലയ്ക്കും കോടികളുടെ നഷ്ടമാണ് ഉണ്ടായത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends