കൗരവർ ടെസ്റ്റ് ട്യൂബ് ശിശുക്കൾ; ശാസ്ത്ര ലോകത്തിന്റെ കണ്ടുപിടിത്തങ്ങളെല്ലാംആയിരം വർഷങ്ങൾക്ക് മുൻപ് തന്നെ ഇന്ത്യയിൽ നിലനിന്നിരുന്നു;ആന്ധ്രാ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ .

ആധുനിക ശാസ്ത്ര ലോകത്തിന്റെ കണ്ടുപിടിത്തങ്ങളെല്ലാം ആയിരം വർഷങ്ങൾക്ക് മുൻപ് തന്നെ മഹാഭാരത -രാമായണ കാലഘട്ടത്തിൽ ഇന്ത്യയിൽ നില നിന്നിരുന്നുവെന്ന വാദവുമായി ആന്ധ്രാ സർവ്വകലാശാല വൈസ് ചാൻസിലർ ജി നാഗേശ്വർ റാവു.ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസില്‍ സംസാരിക്കവെയാണ് മഹാഭാരതത്തില്‍ നിന്നും രാമായണത്തില്‍ നിന്നും കഥകള്‍ ഉദാഹരണമായി ഉദ്ധരിച്ച് റാവു ഇന്ത്യയുടെ 'ശാസ്ത്ര മുന്നേറ്റം' വിശദീകരിച്ചത്.
മൂല കോശ ഗവേഷണവും ടെസ്റ്റ് ട്യൂബ് ബീജസങ്കലനവും ഗൈഡഡ് മിസൈല്‍ സാങ്കേതിക വിദ്യ പോലും ഇവിടെ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സ്റ്റെം സെല്‍ റിസര്‍ച്ച്, ടെസ്റ്റ് ട്യൂബ് ഫെര്‍ട്ടിലൈസേഷന്‍, ഗയിഡഡ് മിസൈല്‍ തുടങ്ങിയവ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ രാജ്യത്ത് നിലനിന്നിരുന്നുവെന്നും റാവു സമര്‍ത്ഥിക്കുന്നു. ഒരു അമ്മയിൽ നിന്ന് നൂറ് കൗരവ പുത്രന്മാര്‍ ഉണ്ടായി. ഇത് സ്‌റ്റെം റിസര്‍ച്ചും ടെസ്റ്റ് ട്യൂബ് സാങ്കേതിക വിദ്യയുമുള്ളത് കൊണ്ടാണ്. ഇതായിരുന്നു ഈ രാജ്യത്തെ ശാസ്ത്രമെന്നും നാഗേശ്വര്‍ റാവു പറഞ്ഞു.
രാമന്‍ ഉപയോഗിച്ചിരുന്ന അസ്ത്രങ്ങളും ആയുധങ്ങളും ലക്ഷ്യസ്ഥാനത്ത് പ്രഹരമേല്‍പ്പിച്ച ശേഷം തിരിച്ചെത്തിയിരുന്നവയായിരുന്നെന്നും റാവു പറഞ്ഞു. ഗൈഡഡ് മിസൈല്‍ സാങ്കേതിക വിദ്യയും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ ഉണ്ടായിരുന്നു എന്നതിന് തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. രാവണന് 24 തരം, വിവിധ വലിപ്പത്തിലുള്ള വിമാനങ്ങള്‍ ഉണ്ടായിരുന്നുവെന്നും ശ്രീലങ്കയില്‍ നിരവധി എയര്‍പോര്‍ട്ടുകളും രാവണനുണ്ടായിരുന്നെന്നും റാവു പറഞ്ഞു.
https://www.facebook.com/Malayalivartha



























