Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യയിലെ ഏറ്റവും മോശം മുഖ്യമന്ത്രി ആര്?; ഗൂഗിള്‍ പറയുന്നു പിണറായി വിജയനെന്ന്

07 JANUARY 2019 04:41 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ ഏറ്റവും മോശം മുഖ്യമന്ത്രി ആര്? എന്നചോദ്യത്തിന് ഗൂഗിളിന്റെ ഉത്തരം പിണറായി വിജയനെന്ന്. ഇന്ത്യയിലെ മോശം മുഖ്യമന്ത്രിയിയെ തിരഞ്ഞാൽ ആദ്യം തെളിയുന്നത് പിണറായി വിജയൻറെ വിക്കിപീഡിയ പേജാണ്. ഗൂഗിളിന്റെ ഞെട്ടിക്കുന്ന ഉത്തരം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള വിധി വന്നതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ പിണറായിവിജയനെതിരെ ഉയർന്ന പ്രതിഷേധങ്ങളാണ് ഗൂഗിളിന് പിണറായിയെ അപ്രിയനാക്കി മാറ്റിയത്.

വിശ്വാസങ്ങളെയും ആചാരങ്ങളെയും സംരക്ഷിക്കാനൊരുക്കമല്ലാത്ത സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് കൗതുകം ഉണർത്തുന്ന ഗൂഗിളിന്റെ മറുപടി .മുഖ്യമന്ത്രിക്കെതിരെ സ്ത്രീകളടക്കം അസഭ്യവർഷവുമായി തെരുവിലിറങ്ങിയിരുന്നു. കേരളത്തിൽ മാത്രമല്ല അന്യസംസ്ഥാനങ്ങളിലും മുഖ്യമന്ത്രിക്കെതിരെയുള്ള ബി ജെ പി പ്രതിഷേധം ശക്തമാണ്. കേരളത്തിലെ ഇടതു സർക്കാർ വിശ്വാസികളുടെ പ്രതിഷേധത്തെ അടിച്ചമർത്തുകയാണെന്ന് ഇവർ അഭിപ്രായപ്പെടുന്നു.

രാജ്യത്തെ മോശം മുഖ്യമന്ത്രി എന്ന ചോദ്യത്തിന് മാത്രമല്ല, കേരളത്തിലെ മോശം മുഖ്യമന്ത്രി ആരാണെന്നേ തിരഞ്ഞാൽ എ കെ ആന്റണിയുടെ വിക്കിപീഡിയ പേജാണ് തെളിഞ്ഞു വരുന്നത്. who is the bad chief minister of kerala എന്ന് തിരഞ്ഞാൽ എ കെ ആന്റണിയുടെ വിക്കിപീഡിയ പേജാണ് വരുന്നത്. അതേസമയം bad chief minister of kerala എന്ന് മാത്രം തിരഞ്ഞാൽ വീണ്ടും പിണറായി വിജയനെന്ന് ഉത്തരം നൽകും.

ഇതിന് മുമ്പും ഇത്തരം വിചിത്രമായ ഉത്തരങ്ങളുമായി ഗൂഗിൾ എത്തിയിരുന്നു. ലോകത്തെ പത്ത് കൊടുംകുറ്റവാളികളെ തിരഞ്ഞപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും വന്നിരുന്നു. ലിബിയൻ നേതാവ് മുഹമ്മദ് ഗദ്ദാഫിക്കും അധോലോക നായകൻ ദാവൂദ് ഇഗ്രാഹിനുമൊപ്പമാണ് മോദിയുടെ പേരും വന്നത്. ഇതേതുടർന്ന് ഗൂഗിൾ നിയമനടപടി നേരിട്ടിരുന്നു.

മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന വൻ ക്യംപെയിനിങ്ങിന്റെ ഫലമാണ് സെർച്ച് റിസർട്ട് എന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്. ഇതിനെതിരെ പ്രതിരോധ ക്യാമ്പെയിനും സോഷ്യൽ മീഡിയയിൽ ആരംഭിച്ചു കഴിഞ്ഞു.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി  (1 minute ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (36 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (48 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (58 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

Malayali Vartha Recommends