സോഷ്യൽ മീഡിയ വഴി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികൾക്ക് നഗ്ന ചിത്രങ്ങൾ അയച്ചു കൊടുത്ത ഞരമ്പ് രോഗിയ്ക്ക് കിട്ടിയത് മുട്ടൻ പണി

കൊച്ചിയിൽ സോഷ്യൽ മീഡിയ വഴി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികൾക്ക് നഗ്ന ചിത്രങ്ങൾ അയച്ചു കൊടുത്ത ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മാവേലിക്കര സ്വദേശി ഋഷികേശാണ് വടക്കേക്കര പൊലീസിന്റെ പിടിയിലായത്. ഇന്ന് പുലർച്ചെ മാവേലിക്കരയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും.
സോഷ്യൽ മീഡിയിലൂടെ നഗ്ന ചിത്രങ്ങളും മോർഫ് ചെയ്ത ചിത്രങ്ങളും ഇയാൾ പരാതിക്കാരിയായ പെൺകുട്ടിയ്ക്കും അയച്ച് കൊടുത്തിരുന്നു. ഇതേത്തുടർന്ന് പെൺകുട്ടി ഇക്കാര്യം മാതാപിതാക്കളെ ധരിപ്പിക്കുകയും ഇവർ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. നിരവധി യുവതികൾക്കും ഋഷികേശ് സമാനരീതിയിൽ ചിത്രങ്ങൾ അയച്ച് കൊടുത്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യകതമായി.
https://www.facebook.com/Malayalivartha























