Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഗാനഗന്ധർവ്വൻ യേശുദാസിനു 79-)o പിറന്നാൾ. പതിവുപോലെ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ സംഗീതാരാധന

09 JANUARY 2019 06:12 PM IST
മലയാളി വാര്‍ത്ത

ഗാനഗന്ധർവ്വൻ യേശുദാസിനു 79-)o പിറന്നാൾ. പതിവുപോലെ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ സംഗീതാരാധന ഉണ്ട്. യേശുദാസിന്റെ ഷഷ്ടിപൂർത്തിയോടനുബന്ധിച്ച് 2000 ത്തിലാണ് കൊല്ലൂർ സംഗീതാരാധനാ സമിതിയുടെ ആഭിമുഖ്യത്തിൽ സംഗീതോത്സവത്തിനു തുടക്കം കുറിച്ചത്. കഴിഞ്ഞ 19 വർഷവും യേശുദാസ് പതിവ് തെറ്റിക്കാതെ ഇവിടെ വന്നു സംഗീതാർച്ചന ചെയ്തു. രാവിലെ മുതൽ സദ്യവരെ നീളുന്ന സംഗീതോത്സവത്തിൽ കേരളത്തിലെ നിരവധി സംഗീതജ്ഞർ പങ്കെടുക്കാറുണ്ട്.

1940 ജനുവരി 10-ന് ഫോർട്ടുകൊച്ചിയിലെ റോമൻ കത്തോലിക്കാ (ലത്തീൻ റീത്ത്) കുടുംബത്തിൽ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിൻ ജോസഫിന്റെ മകനായി ജനിച്ചു. ശുദ്ധസംഗീതത്തിലേക്ക്‌ യേശുദാസിനെ കൈപിടിച്ചു നടത്തിയത്‌ അച്ഛൻ തന്നെയായിരുന്നു.

അച്ഛൻ പാടി പഠിപ്പിച്ച പാഠങ്ങൾ മനസ്സിലേറ്റിയ യേശുദാസ്‌ പന്ത്രണ്ടാം വയസിൽ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. അതോടെ നാട്ടുകാർ ദാസപ്പൻ എന്ന ഓമനപ്പേരു നൽകി ..തിരുവനന്തപുരത്തെ മ്യൂസിക്‌ അക്കാദമി, തൃപ്പൂണിത്തുറ ആർ എൽ വി സംഗീത കോളജ്‌ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം. പഠനകാലത്ത്‌ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിന്‌ ഒന്നാം സ്ഥാനം നേടിയിരുന്നു.

1961 നവംബർ 14-നാണ്‌ യേശുദാസിന്റെ ആദ്യഗാനം റിക്കോഡ്‌ ചെയ്തത്. കെ എസ്‌ ആന്റണി സംവിധാനം ചെയ്ത 'കാൽപ്പാടുകൾ' എന്ന സിനിമയിൽ 'ജാതിഭേദം മതദ്വേഷം' എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി ചലച്ചിത്ര സംഗീതലോകത്ത്‌ ഹരിശ്രീ കുറിച്ച യേശുദാസിന്റെ ശബ്ദം കേട്ടുകൊണ്ടാണ് ഇന്ന് ഓരോ മലയാളിയുടെയും ദിവസം കടന്നു പോകുന്നത് . ശബരിമലയിലും ഗുരുവായൂരും പാടി പതിഞ്ഞ ഈണവും ശബ്ദവും യേശുദാസിന്റേതാണ് .

ക്രിസ്തീയ, ഹൈന്ദവ, ഇസ്ലാം തുടങ്ങിയ എല്ലാ മതവിഭാഗങ്ങളും വിശ്വസിക്കുന്നത് ഒരേ ദൈവത്തില്‍ തന്നെയാണെന്ന് കരുതുന്ന യേശുദാസ് മതസൌഹാര്‍ദ്ദത്തിന്റെ ഒരു തികഞ്ഞ വക്താവാണ്‌..

ജനറേഷൻ ഗ്യാപ്പോ പ്രായഭേദമോ നോക്കാതെ ആബാലവൃദ്ധം മലയാളികൾ ഹൃദയത്തോട് ചേർത്ത് പിടിച്ച ഒരു പാട്ടുകാരൻ ഇനി മലയാളത്തിലുണ്ടാവുമോ എന്ന് സംശയമുണ്ട്.നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും അദ്ദേഹത്തെ തിരഞ്ഞെത്തിയിട്ടുണ്ട്. ദേശീയതലത്തില്‍ അദ്ദേഹത്തിനു ഏഴു തവണ ഏറ്റവും നല്ല ഗായകനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കേരള സംസ്ഥാന അവാര്‍ഡ് അദ്ദേഹത്തിനു ഇരുപത്തിമൂന്ന് തവണയാണ് ലഭിച്ചത് . അംഗീകാരങ്ങള്‍ കുന്നുകൂടുമ്പോഴും കൂടുതല്‍ വിനയാന്വിതനാകുന്ന അദ്ദേഹം തന്റെ സംഗീത സപര്യ ഇപ്പോഴും തുടരുന്നു..

വലിയവീട്ടില്‍ കുരിയന്‍ എബ്രഹാമിന്റെയും അമ്മിണിയുടെയും പുത്രി പ്രഭയാണ് അദ്ദേഹത്തിന്റെ പ്രിയ പത്നി. വിനോദ്, വിജയ്‌, വിശാല്‍ എന്ന മൂന്നു മക്കളിൽ വിജയ് അച്ഛന്റെ പാത പിന്തുടരുന്നു

മലയാള സിനിമാ സംഗീത മേഘലയില്‍ നൂതന വഴിത്താരകള്‍ വെട്ടിത്തുറന്ന ഈ ഗന്ധര്‍വ്വ ഗായകന്റെ നേട്ടങ്ങള്‍ വളരെയധികമാണ്.

ഏതൊരു സെലിബ്രിറ്റി-യെയും പോലെ ഇദ്ദേഹവും ആരോപണങ്ങൾക്കും മദ്ധ്യമവിചാരണക്കും വിധേയമാകാറുണ്ട്; അന്ധമായ ആരാധനയും അന്ധമായ വെറുപ്പും ആണ് ഇതിനു പിന്നിൽ..അതൊന്നും ആ സംഗീതോപാസനയ്ക്ക് മുന്നിൽ ഒന്നുമല്ല . എത്രയോ നല്ല പാട്ടുപാടിയതിനു മലയാളി എന്നും നന്ദിയോടെ മാത്രം എന്നെന്നും സ്മരിക്കുന്ന ശബ്ദത്തിനുടമയാണ് യേശുദാസ് ... ഓരോ മലയാളിയുടെയും നെഞ്ചിലെ സ്വകാര്യ അഭിമാനമായ യേശുദാസിന് ആയുരാരോഗ്യ സന്തോഷ സൌഖ്യങ്ങള്‍ നേരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (11 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (31 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (55 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

Malayali Vartha Recommends