Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സേവ് കേരള ഫ്രം ആര്‍.എസ്.എസ്; അതിരുവിടുന്ന അക്രമങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലെ മലയാളി യുവത്വം ഒറ്റക്കെട്ടായി രംഗത്ത്; തിങ്കളാഴ്ച മോദി പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് താഴെ ഹാഷ്ടാഗ് എഴുതിയത് ആയിരക്കണക്കിനാളുകള്‍

10 JANUARY 2019 11:32 AM IST
മലയാളി വാര്‍ത്ത

അതിരുവിടുന്ന അക്രമങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലെ മലയാളി യുവത്വം ഒറ്റക്കെട്ടായി രംഗത്ത്. 'സേവ് കേരള ഫ്രം ആര്‍.എസ്.എസ്' (കേരളത്തെ ആര്‍.എസ്.എസില്‍നിന്നും രക്ഷിക്കൂ) എന്ന ഹാഷ്ടാഗ് കാമ്പയിനാണ് രണ്ടു ദിവസമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലുള്‍പ്പെടെ തരംഗമായി പടരുന്നത്.

തിങ്കളാഴ്ച മോദി പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് താഴെ ആയിരക്കണക്കിനാളുകള്‍ ഈ ഹാഷ്ടാഗ് എഴുതിയിട്ടു. ഒരേ കമന്റില്‍ തന്നെ അസഖ്യം തവണയാണ് സേവ് കേരള ഫ്രം ആര്‍.എസ്.എസ് എന്ന വാചകമുള്ളത്. കേരളത്തെ സംഘ്പരിവാറില്‍നിന്ന് രക്ഷിക്കൂ എന്നു തുടങ്ങി മലയാളത്തിലും അസഖ്യം പ്രതികരണങ്ങളുണ്ട്. മലയാളികളല്ലാത്തവര്‍ സേവ് ഇന്ത്യ ഫ്രം ആര്‍.എസ്.എസ് എന്ന കമന്റുകളുമായി പിന്തുണയും പ്രഖ്യാപിച്ചു.

ഇതിനു തൊട്ടുമുമ്പ് ബി.ജെ.പി സംസ്ഥാന ജന.സെക്രട്ടറി കെ.സുരേന്ദ്രന്‍ സേവ് കേരള ഫ്രം കമ്യൂണിസ്റ്റ്സ് എന്ന ഹാഷ്ടാഗോടെ ഇട്ട പോസ്റ്റാണ് കാമ്പയിന്‍ തുടങ്ങാന്‍ കാരണമായത്. സുരേന്ദ്രന്റെ പോസ്റ്റിന് കീഴെ നിമിഷങ്ങള്‍ക്കകം സേവ് കേരള ഫ്രം ആര്‍.എസ്.എസ് ഹാഷ്ടാഗുകള്‍ നിറഞ്ഞു, ഒപ്പം ലൈക്കിനുപകരം ബി.ജെ.പി നേതാവിന്റെ പ്രശസ്തമായ മെട്രോ പ്രവേശനത്തോടെ 'കുമോജി' എന്നപേരിലറിയപ്പെടാന്‍ തുടങ്ങിയ 'ഹഹ' റിയാക്ഷനും.

ഇതോടെ ട്രോളര്‍മാരും പോസ്റ്റ് ഏറ്റെടുക്കുകയായിരുന്നു. 60,000ത്തോളം ആളുകള്‍ പ്രതികരിച്ച ഈ പോസ്റ്റിന് 40,000ത്തിലേറേ പേര്‍ 'ഹഹ' ആണ് നല്‍കിയിട്ടുള്ളത്. രണ്ടരലക്ഷത്തോളമുള്ള കമന്റുകളില്‍ 90 ശതമാനവും സേവ് കേരള ഫ്രം ആര്‍.എസ്.എസും ഇതിന്റെ മറ്റു വകഭേദങ്ങളുമാണ്. കമന്റുകള്‍ക്ക് പിന്നാലെ ട്രോളുകളിലും കെ. സുരേന്ദ്രന്റെ പോസ്റ്റിനെതിരെയുള്ള വികാരം നിറയുന്നു.

സേവ് കേരള ഫ്രം കമ്യൂണിസ്റ്റ്‌സ് എന്ന കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന് മറുപടിയുമായി സോഷ്യല്‍ മീഡിയ. ഏതാനും ആളുകള്‍ മാത്രം സുരേന്ദ്രന്റെ ഹാഷ് ടാഗ് ഏറ്റുപിടിച്ചപ്പോള്‍ സേവ് കേരള ഫ്രം ചാണകസംഘി എന്നും സേവ് കേരളാ ഫ്രം ആര്‍എസ്എസ് എന്നുമുള്ള കമന്റുകള്‍ നിറയുകയാണ്.

കേരളാ സര്‍ക്കാറിനെതിരെ സോഷ്യല്‍ മീഡിയയെ ഉപയോഗിക്കാനുള്ള സുരേന്ദ്രന്റെ നീക്കമാണ് ഇതോടെ പൊളിഞ്ഞതും തിരിച്ചടിച്ചതും. സുരേന്ദ്രന്റെ പോസ്റ്റില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലാകെ ബിജെപിക്കെതിരായി ഹാഷ് ടാഗുകള്‍ ഉയരുന്നുണ്ട്.

ലക്ഷക്കണക്കിന് കമന്റുകളാണ് ഇപ്പോഴും വന്ന് നിറയുന്നത്. ഇന്നലെ ഒന്നര ലക്ഷം കമന്റായിരുന്നത് ഇന്ന് രണ്ട് ലക്ഷം കമന്റുകളായിട്ടുണ്ട്. ചിരി റിയാക്ഷന്‍ മാത്രം ഇപ്പോള്‍ അര ലക്ഷത്തിലേക്ക് കുതിക്കുകയാണ്. അറുപതിനായിരം മാത്രമാണ് മൊത്തം റിയാക്ഷനുകള്‍. ഏറ്റവും കൂടുതല്‍ പരിഹസിക്കപ്പെട്ട രാഷ്ട്രീയ പോസ്റ്റ് എന്ന റെക്കോര്‍ഡിലേക്കാണ് സുരേന്ദ്രന്റെ കുറിപ്പ് കുതിക്കുന്നത്.

നേരത്തെയും കെ സുരേന്ദ്രന്‍ സോഷ്യല്‍ മീഡിയയുടെ പരിഹാസത്തിന് പാത്രമായിട്ടുണ്ട്. എന്നാല്‍ കമന്റിടുന്നവരെ ബ്ലോക് ചെയ്യാനോ കമന്റുകള്‍ കളയാനോ സുരേന്ദ്രന്‍ മുതിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (11 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (31 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (55 minutes ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (2 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (3 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (4 hours ago)

Malayali Vartha Recommends