രാജ്യത്തെ എ വണ്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ 100 അടി ഉയരത്തില്‍ ദേശീയ പതാക ഉയരുന്നു

രാജ്യത്തെ എ വണ്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ 100 അടി (30 മീറ്റര്‍) ഉയരത്തില്‍ ദേശീയ പതാക ഉയരുന്നു. റെയില്‍വേ നേരത്തേ ഇറക്കിയ ഉത്തരവിന്റെ ഭാഗമായി കോഴിക്കോട് സ്‌റ്റേഷനില്‍ പതാകസ്തംഭത്തിന്റെ നിര്‍മാണ പ്രവൃത്തനങ്ങള്‍ തുടങ്ങി. നാലാം പ്ലാറ്റ്‌ഫോമിലാണിത്. കോഴിക്കോടിന് പുറമെ സംസ്ഥാനത്തെ എ വണ്‍ സ്‌റ്റേഷനുകളായ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലും ദേശീയ പതാക ഉയരും. ഇവിടങ്ങളില്‍ വൈകാതെ ജോലി ആരംഭിക്കുമെന്നും നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.
100 അടി ഉയര്‍ത്തിക്കെട്ടുന്ന പതാകകള്‍ രാത്രി താഴ്‌ത്തേണ്ടതില്ലെന്നാണ് നിയമം. ആര്‍.പി.എഫിനാണ് സംരക്ഷണച്ചുമതല. ഓരോ സ്‌റ്റേഷനിലും നവീകരണത്തിനായി ചെലവഴിക്കുന്ന തുകയില്‍നിന്ന് പതാകസ്തംഭം നിര്‍മിക്കാന്‍ തുകയെടുക്കാം. കഴിഞ്ഞ ഒക്‌ടോബര്‍ 22നാണ് റെയില്‍വേ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എല്ലാ സോണല്‍ റെയില്‍വേകള്‍ക്കും ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയത്.
https://www.facebook.com/Malayalivartha























