ശബരിമല മകരവിളക്കിനു മുന്നോടിയായി പന്തളത്തുനിന്നുള്ള തിരുവാഭരണ ഘോഷയാത്രയ്ക്ക് സായുധ പോലീസിന്റെ നേതൃത്വത്തില്‍ സുരക്ഷ ഒരുക്കുമെന്ന് സര്‍ക്കാര്‍

ശബരിമല മകരവിളക്കിനു മുന്നോടിയായി പന്തളത്തുനിന്നുള്ള തിരുവാഭരണ ഘോഷയാത്രയ്ക്ക് സായുധ പോലീസിന്റെ നേതൃത്വത്തില്‍ സുരക്ഷ ഒരുക്കുമെന്ന് സര്‍ക്കാര്‍. ഘോഷയാത്രക്ക് പോലീസ് സംരക്ഷണം തേടി പന്തളം രാജകൊട്ടാരം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. ഹര്‍ജി കോടതി തീര്‍പ്പാക്കുകയും ചെയ്തു.
നിലവിലെ അവസ്ഥയില്‍ സന്നിധാനത്തേക്ക് തിരുവാഭരണം കൊണ്ടുപോകുമ്പോഴും തിരിച്ചെത്തിക്കുമ്പോഴും സുരക്ഷ ഉറപ്പാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
"
https://www.facebook.com/Malayalivartha























