സ്വപ്നങ്ങളും പ്രതീക്ഷയുമായി തിരിച്ച ആ യാത്രയിൽ കാലനായി എത്തിയത് കണ്ടെയ്നര്‍ ലോറിയുടെ രൂപത്തിൽ; സ്‌കൂട്ടറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ച് യുവഫോട്ടോഗ്രാഫര്‍ക്ക് ദാരുണാന്ത്യം

കണ്ണൂരില്‍ നിന്നും കുലശേഖരയിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടമുണ്ടായത്. സ്‌കൂട്ടറും കണ്ടെയ്നര്‍ ലോറിയും കൂട്ടിയിടിച്ചാണ് ഫോട്ടോഗ്രാഫര്‍ മരിച്ചത്. യുവ ഫോട്ടോഗ്രാഫര്‍ ഗണേഷാണ് മരിച്ചത്. മംഗളൂരിലെ പാടില്‍ വെച്ച് ബുധനാഴ്ചയാണ് അപകടമുണ്ടായത്. ഗണേഷ് സഞ്ചരിച്ച സ്കൂട്ടറില്‍ കണ്ടെയ്നര്‍ ലോറി വന്ന് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗണേശിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha























