Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മന്ത്രി കെ കെ ശൈലജ ടീച്ചർനേയും പി.എസ്.ശ്രീധരന്‍പിള്ളയെയും , നമ്പി നാരായണനയെയും പിന്തള്ളി കേരളത്തിന്റെ സ്വന്തം നാവിക സേന മനോരമ ന്യൂസ് മേക്കർ..

14 JANUARY 2019 06:36 PM IST
മലയാളി വാര്‍ത്ത

കേരളത്തെ പ്രളയ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുത്തിയ മല്‍സ്യത്തൊഴിലാളികള്‍ക്ക് മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ 2018' പുരസ്കാരം. കല്യാണ്‍ സില്‍ക്സിന്‍റെ സഹകരണത്തോടെ മനോരമ ന്യൂസ് നടത്തിയ അഭിപ്രായവോട്ടെടുപ്പിലാണ് കേരളത്തിന്റെ സ്വന്തം നാവിക സേന വാര്‍ത്താതാരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്.

മനോരമ ന്യൂസ് ചാനലില്‍ സംപ്രേഷണം ചെയ്ത പരിപാടിയില്‍ സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് പുരസ്കാരം പ്രഖ്യാപിച്ചു. മനുഷ്യ മനസ്സ് എങ്ങനെയായിരിക്കണം എന്നാണ് മല്‍സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജാതിമതഭേദത്തിനതീതമായ നവോത്ഥാനത്തിന്‍റെ സന്ദേശമാണ് മല്‍സ്യത്തൊഴിലാളികള്‍ നല്‍കുന്നതെന്ന് കുര്യന്‍ ജോസഫ് വ്യക്തമാക്കി.

പ്രളയകാലത്ത് സൈന്യത്തിനുപോലും എത്തിപ്പെടാന്‍ കഴിയാതിരുന്ന മേഖലകളില്‍ സ്തുത്യര്‍ഹമായ രക്ഷാപ്രവര്‍ത്തനമാണ് മല്‍സ്യത്തൊഴിലാളികള്‍ നടത്തിയത്. നാലായിരത്തിയഞ്ഞൂറില്‍പരം മല്‍സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയത് അറുപത്തിയയ്യായിരത്തോളം പേരെയാണ്.

കവി കുരീപ്പുഴ ശ്രീകുമാര്‍, ഐ.എം.ജി.അസിസ്റ്റന്‍റ് പ്രഫസര്‍ ഡോ.അനീഷ്യ ജയദേവ് എന്നിവര്‍ ന്യൂസ്മേക്കര്‍ തിരഞ്ഞെടുപ്പിനെ വിലയിരുത്തി. വളരെ ഉചിതമായ തിരഞ്ഞെടുപ്പാണ് മലയാളികള്‍ നടത്തിയതെന്ന് കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. ആലപ്പാട് ഗ്രാമത്തിന്‍റെ പ്രശ്നം പരിഹരിച്ച് കേരളം മല്‍സ്യത്തൊഴിലാളികള്‍ക്ക് പ്രത്യുപകാരം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒത്തൊരുമയുടെ സന്ദേശമാണ് മല്‍സ്യത്തൊഴിലാളികള്‍ നല്‍കിയതെങ്കില്‍ നാം പിന്നീടത് മറന്നുപോയെന്ന് ശബരിമലപ്രശ്നത്തെ ചൂണ്ടിക്കാട്ടി ഡോ.അനീഷ പറ‍ഞ്ഞു.

ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍, ആരോഗ്യമന്ത്രി കെ.കെ.ശൈലജ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള എന്നിവരാണ് മല്‍സ്യത്തൊഴിലാളികള്‍ക്കൊപ്പം ന്യൂസ്മേക്കര്‍ 2018 അന്തിമപട്ടികയില്‍ ഉണ്ടായിരുന്നത്. ഒരു വ്യാഴവട്ടം പൂര്‍ത്തിയാക്കിയ ന്യൂസ്മേക്കര്‍ പുരസ്കാര പരമ്പരയില്‍ ഇതാദ്യമായാണ് ഒരു സമൂഹം ജേതാക്കളാകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (7 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (25 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (49 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (58 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (3 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

Malayali Vartha Recommends