കിടപ്പാടമില്ലാത്ത പത്തുകുടുംബങ്ങള്‍ക്ക് ദമ്പതികള്‍ ദാനമായി നല്‍കിയത് അരയേക്കര്‍ ഭൂമി!

വീടില്ലാത്ത പാവപ്പെട്ട പത്തുകുടുംബങ്ങള്‍ക്ക്, തങ്ങള്‍ പ്രവാസ ലോകത്ത് അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് വാങ്ങിയ ഭൂമിയില്‍ അരയേക്കര്‍ ദാനം നല്‍കി ദമ്പതികളുടെ കാരുണ്യ മാതൃക.
വള്ളികുന്നം ഇലിപ്പക്കുളം വൈശാഖത്തില്‍ വേലായുധന്‍ നായരും(68), ഭാര്യ ഓമനയമ്മ (65 )യുമാണ് നാല്‍പത് വര്‍ഷത്തെ പ്രവാസി ജീവിതത്തിനിടെ സമ്പാദിച്ച ഭൂമി കിടപ്പാടമില്ലാത്ത പത്ത് പാവപ്പെട്ട കുടുംബങ്ങളെ കണ്ടെത്തി നല്‍കിയത്.
ഇവര്‍ ദാനം നല്‍കിയത് പാലമേല്‍ ഉളവുക്കാട് പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം മെയിന്‍ റോഡിന് സമീപത്ത് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമിയാണ്.
ആദ്യ ഘട്ടമായി കൃഷിപ്പണിയും മറ്റും ചെയ്ത് സ്വന്തമായി വീടില്ലാതെ കഴിയുന്ന അഞ്ചുകുടുംബങ്ങള്‍ക്ക് വസ്തു നല്‍കി ഇതിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ നൂറനാട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ പൂര്‍ത്തിയാക്കി.
ബാക്കിയുള്ള അഞ്ചു കുടുംബകള്‍ക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുകയാണ്. വേലായുധന്‍ നായരും ഭാര്യ ഓമനയമ്മയും നീണ്ട പ്രവാസി ജീവിതത്തിനുശേഷം ഇപ്പോള്‍ നാട്ടില്‍ വിശ്രമജീവിതം നയിക്കുന്നു.
മക്കളായ സജീവ്.വി.നായര്‍, മനോജ് വി.നായര്‍ എന്നിവരും മാതാപിതാക്കളുടെ തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്‍കി.
https://www.facebook.com/Malayalivartha

























