Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദുരിതമാരിയില്‍ വീണ തനിച്ചല്ല: സഹായ ഹസ്തവുമായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

14 JANUARY 2019 07:39 PM IST
മലയാളി വാര്‍ത്ത

രണ്ട് വൃക്കകളും തകരാറിലായ കടുവാപ്പള്ളി തോട്ടക്കാട് തട്ടാന്‍വിളാകത്തില്‍ വീണയുടെ (20) ചികിത്സ ചെലവ് സാമൂഹ്യ സുരക്ഷാ മിഷന്റെ വി കെയര്‍ പദ്ധതി വഴി വഹിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. വീണയ്ക്ക് മതിയായ ചികിത്സ ഉറപ്പു വരുത്താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനോട് ആവശ്യപ്പെടുന്നതാണ്. വൃക്കമാറ്റി വയ്ക്കാന്‍ ഒരാള്‍ സന്നദ്ധനായി വന്നെന്നറിഞ്ഞു. അങ്ങനെയെങ്കില്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അടക്കമുള്ള കാര്യങ്ങള്‍ മെഡിക്കല്‍ കോളേജില്‍ ചെയ്യാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. വീണയെ ഫോണില്‍ വിളിച്ച് മന്ത്രി ആശ്വസിപ്പിക്കുകയും ചെയ്തു.

വീണയുടെ ദയനീയാവസ്ഥയെപ്പറ്റിയുള്ള മാധ്യമ റിപ്പോര്‍ട്ട് കണ്ടാണ് മന്ത്രി അടിയന്തരമായി നേരിട്ടിടപെട്ടത്. അച്ഛന്‍ പണ്ടേ ഉപേക്ഷിച്ചു പോയി. അമ്മ വൃക്ക രോഗിയായി മരണത്തിന് കീഴടങ്ങി. ജോലി തേടി അന്യനാട്ടില്‍ പോയ സഹോദരനെ കാണാതായിട്ട് ഒരു വര്‍ഷം. വീണയുടെ രണ്ട് വൃക്കകളും തകരാറിലായതോടെ ബി.കോം പഠനവും മുടങ്ങി. പഴയ പത്രക്കടലാസും സാധനങ്ങള്‍ പൊതിയുന്ന വര്‍ണക്കടലാസും പെറുക്കിക്കൂട്ടി കടലാസുപൂക്കളും അലങ്കാരവസ്തുക്കളും ഉണ്ടാക്കി വിറ്റാണ് വീണ അത്യാവശ്യ ചെലവുകള്‍ നടത്തുന്നത്. 10 സെന്റ് വസ്തുവില്‍ പഞ്ചായത്ത് കനിഞ്ഞ വീട്ടില്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായത്തിലാണ് വീണ കഴിയുന്നത്. ഇരു വൃക്കകളും തകരാറിലായതിനാല്‍ വൃക്ക മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം. ഡയാലിസിസിലൂടെയാണ് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നത്. ഈയൊരവസ്ഥയിലാണ് മന്ത്രിയുടെ സഹായമെത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (6 minutes ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (24 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (48 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (57 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (1 hour ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (3 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

Malayali Vartha Recommends