Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രതിരോധവകുപ്പിന്റെ നട്ടെല്ല്... സ്ത്രീകള്‍ക്ക് പ്രവേശനം നിഷിദ്ധമായിരുന്ന അഗസ്ത്യാര്‍ക്കൂടം കീഴടക്കി മഞ്ചേരി സ്വദേശിനിയും പ്രതിരോധവകുപ്പ് പബ്ലിക് റിലേഷന്‍സ് ഓഫീസറുമായ ധന്യ സനല്‍

15 JANUARY 2019 11:11 AM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീ പ്രവേശന വിവാദത്തിന് ശേഷം ഏറ്റവുമധികം ചര്‍ച്ചയായതാണ് അഗസ്ത്യര്‍മല യുവതീ പ്രവേശനം. സ്ത്രീകള്‍ക്ക് പ്രവേശനം നിഷിദ്ധമായിരുന്ന അഗസ്ത്യാര്‍ക്കൂടം വരെ കീഴടക്കി സ്ത്രീകള്‍ കുതിപ്പ് തുടരുകയാണ്. ചരിത്ര വിധിയുടെ പശ്ചാത്തലത്തില്‍ ആദ്യമായി അഗസ്ത്യാര്‍കൂടം ചവിട്ടിയ സ്ത്രീ ആയി മാറുകയാണ് ധന്യ സനല്‍.

ധന്യയെ മലയാളികള്‍ ഏറെ അഭിമാനത്തോടെ നോക്കിക്കാണുമ്പോള്‍ അവരാരെന്ന് അറിയാനുള്ള ആകാംക്ഷയുമുണ്ട്. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ആണ് ധന്യ സനല്‍. നിലവില്‍ പ്രതിരോധവകുപ്പിന്റെ പബ്ലിക് റിലേഷന്‍സ് ഓഫീസറാണ്. മഞ്ചേരി സ്വദേശിനിയാണ് ധന്യ . സിവില്‍ സര്‍വ്വീസ് പരിശീലകാലത്ത് ട്രക്കിങ്ങില്‍ സ്വര്‍ണ മെഡല്‍ വാങ്ങിയ ആളാണ്. നഴ്‌സിങ് മേഖലയില്‍ നിന്നായിരുന്നു സിവില്‍ സര്‍വീസ് രംഗത്തേക്ക് ധന്യ എത്തുന്നത്.

പതിവായി പത്തു കിലോമീറ്റര്‍ നടത്തം. ഒന്നര മണിക്കൂര്‍ വര്‍ക്ക് ഔട്ട് പക്ക. ഓഫീസ് കഴിഞ്ഞുള്ള സമയം നടത്തവും ഓട്ടവും നിര്‍ബന്ധം. ട്രക്കിനു പോകുന്ന സമയത്ത് െ്രെഡഫ്രൂട്ട്‌സ്, ഡേറ്റ്‌സ്, ചോക്ലേറ്റ് ബാര്‍സ് എന്നിവ മാത്രമാണ് എടുക്കുന്നത്. ഒരു ലിറ്റര്‍ വെള്ളം മാത്രമേ എടുക്കു. കൂടുതല്‍ ആവശ്യത്തിനായി കാടിനുള്ളിലെ അരുവികളെ ആശ്രയിക്കും. സിംഗിള്‍ വുമണ്‍ ആണ്. അച്ഛനും അമ്മയും 22ാം വയസ്സില്‍ മരിച്ചു.

അഗസ്ത്യാര്‍കൂട യാത്രയ്ക്ക് ധന്യ ഇന്നലെയാണ് തുടക്കം കുറിച്ചത്. അഗസ്ത്യാര്‍ കൂടത്തിലേക്കുള്ള സ്ത്രീ പ്രവേശനത്തിനെതിരെ കാണി വിഭാഗം രംഗത്തെത്തിയിരുന്നു. ഗോത്രാചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബോണക്കാട് ഗ്രോത്രാചാര സംരക്ഷണ യജ്ഞം തുടങ്ങി. അഗസ്ത്യാര്‍ കൂട ക്ഷേത്രം കാണിക്കാര്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. എങ്കിലും തടയാത്തതിനാല്‍ യാത്രയ്ക്ക് തടസമായില്ല.

മാര്‍ച്ച് ഒന്ന് വരെയാണ് അഗസ്ത്യാര്‍കൂട യാത്ര നടക്കുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അഗസ്ത്യാര്‍കൂട യാത്രക്ക് ഇത്തവണ മുതല്‍ സ്ത്രീകള്‍ക്കും അനുമതി നല്‍കി വനംവകുപ്പ് വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 100ല്‍ പരം സ്ത്രീകളാണ് ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് പാസ് നേടിയത്. എങ്കിലും ആദ്യം കയറിയത് ധന്യയാണ്.

അങ്ങനെ അഗസ്ത്യാര്‍കൂടം മലമുകളില്‍ കാല്‍ കുത്തുന്ന ആദ്യ വനിതയായി മാറിയിരിക്കുകയാണ് ധന്യ. അതിസാഹസികതകള്‍ ഒരുപാടിഷ്ടമായവള്‍, ആഴ്ചയില്‍ രണ്ടു തവണ വരെ ട്രക്കിംഗ് നടത്തിയും ആഗ്രഹം സഫലമാക്കുന്നവള്‍, പക്ഷെ ഏറ്റവും കാത്തിരുന്ന് എതിര്‍പ്പുകളെ മറികടന്ന് നടത്തുന്ന അഗസ്ത്യാര്‍കൂടം യാത്രയുടെ ത്രില്ല് ഓരോ വാക്കുകളിലും എനിക്കും ഫീല്‍ ചെയ്യുന്നുണ്ടായിരുന്നു.

ഇന്നലെ രാവിലെ തുടങ്ങിയ യാത്ര വൈകിട്ടോടെ അതിരുമല ബേസ് ക്യാമ്പില്‍ അവസാനിപ്പിച്ചു. രാത്രി ബേസ് ക്യാമ്പില്‍ തങ്ങിയതിനു ശേഷം ഇന്ന് രാവിലെയാണ് അഗസ്ത്യാര്‍കൂടത്തിലേക്ക് യാത്ര തുടങ്ങിയത്. 6.5 കിലോമീറ്റര്‍ ദുഷ്‌കരമായ പാതയിലൂടെ വേണം അഗസ്ത്യാര്‍കൂടത്തിലേക്ക് എത്താന്‍. യാത്രികരുടെ ശാരീരികക്ഷമതയനുസരിച്ച് രണ്ട്, മൂന്ന് ദിവസങ്ങള്‍ എടുത്താണ് യാത്ര പൂര്‍ത്തിയാക്കുന്നത്.

100 ശതമാനം എക്‌സൈറ്റ്‌മെന്റിലാണ് താനെന്ന് ധന്യ വ്യക്തമാക്കി. ഒരുപാട് നാള്‍ ആഗ്രഹിച്ചതായിരുന്നു അഗസ്ത്യാര്‍കൂടം ട്രക്കിംഗ്. അഗസ്ത്യാര്‍കൂടം യാത്ര ഓരോ യുവതികള്‍ക്കും വേണ്ടിയെന്ന് വിശ്വസിക്കുന്നു. സാധാരണയായി ട്രക്കിംഗ് നടത്തുന്നയാളാണ് ഞാന്‍. എന്റെ ട്രക്കിംഗ് ഓരോ മൂഡ് അനുസരിച്ചാണ്. ചിലപ്പോള്‍ ആഴ്ചയില്‍ രണ്ട് തവണ ട്രക്ക് ചെയ്യും. മാസത്തില്‍ മൂന്നോ നാലോ തവണ ട്രക്ക് ചെയ്യും. ട്രക്കിംഗ് എനിക്ക് പുതിയ ഒരു അനുഭവം അല്ല. പക്ഷെ ഓരോ ട്രക്കും എനിക്ക് ഭയങ്കര എക്‌സൈറ്റ്‌മെന്റാണ്.

കാണി സമുദായത്തിന്റെ എതിര്‍പ്പിനെപ്പറ്റി പറയുമ്പോള്‍ അവരുമായിട്ട് ഒരു വഴക്കിനു ഞാനില്ല. അവരുടെ അനുമതി കിട്ടുമെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. വനംവകുപ്പ് ഉള്‍പ്പെടെ അവരുടെ അനുമതിക്ക് വേണ്ടിട്ട് ശ്രമം നടത്തുകയാണ്. നാളെ ഞാന്‍ ഒറ്റ സ്ത്രീ മാത്രമാണുള്ളത്. അതുകൊണ്ട് അവര്‍ എന്നെ തടയുമെന്ന് വിചാരിക്കുന്നില്ല. കൊല്ലാന്‍ വരുന്ന രീതിയില്‍ എതിര്‍ത്താല്‍ എനിക്ക് മടങ്ങുക മാത്രമേ എന്റെ മുന്നിലുള്ളു. അവരുടെ അനുമതി ഇല്ലാതെ വലിഞ്ഞുകേറില്ല. പക്ഷെ ഈ യാത്ര കാണി സമുദായത്തിന്റെ അനുമതിയോടുകൂടി പൂര്‍ത്തിയാക്കുമെന്നാണ് വിശ്വാസം.

കാടിനെ ഞാന്‍ വളരെ പവിത്രതയോടു കൂടിയാണ് കാണുന്നത്. ഗ്രോ ഗ്രീന്‍ എന്ന മിഷന്‍ പോലെയാണ് എന്റെ മനസില്‍ കൊണ്ടുപോകുന്നത്. എന്റെ വീടിനോടുള്ള സമീപനം തന്നെയാണ് കാടിനോടും. ഒരു മാലിന്യവും വലിച്ചെറിയാതെ, അവിടെ മാലിന്യം കിടക്കുന്നത് കണ്ടാല്‍ അത് പോലും തിരികെ എടുത്തുകൊണ്ട് വന്ന് കളയണമെന്നതാണ് എന്റെ കാഴ്ചപ്പാട്. എന്റെ കാലടികള്‍ അവിടെ അവശേഷിപ്പിച്ച്, ഞാന്‍ അവിടെ നിന്ന് എടുക്കുന്നത് മെമ്മറീസ് മാത്രമാണ്.

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഇല്ല.. ഇല്ലില്ല.. ഭക്തിയായിട്ട് കൂട്ടിക്കുഴയ്ക്കല്ലേ എന്നാണ് ധന്യ പറയുന്നത്. അഗസ്ത്യാര്‍കൂടത്തിലേക്ക് പോകുന്നത് ട്രക്ക് ചെയ്യാന്‍ മാത്രമാണ്. മറ്റൊരു മേഖലയിലും താല്‍പര്യമില്ല. അതിസാഹസികതകള്‍ മാത്രമാണ് ലക്ഷ്യം..

അവസരം കൂടിയപ്പോള്‍ ഇഷ്ടപ്പെട്ടു തുടങ്ങി. നാട്ടില്‍ ഇത്തരത്തിലൊരു അവസരവും ഉണ്ടായിരുന്നില്ല. ജോലി കിട്ടിയതിനു ശേഷം പല സ്ഥലങ്ങളില്‍ മാറി മാറി പോകേണ്ടി വന്നു. ഒരുപാട് പേരുമായി ഇടപഴകി.
സുഹൃത്തുക്കള്‍ക്കാപ്പമാണ് പോയി തുടങ്ങുന്നത്. അത് മനസിലുണ്ടാക്കുന്ന സന്തോഷം.. പോസിറ്റീവ് എനര്‍ജി, ഇതെല്ലാം ഇതിലേക്ക് എന്നെ വീണ്ടും വീണ്ടും കൊണ്ടെത്തിക്കുന്നു. നാളെ അഗസ്ത്യാര്‍കൂടം യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ അതിനു ശേഷം അതിലും വലിയ ടാര്‍ഗറ്റ് സെറ്റ് ചെയ്ത് അതിനു പിന്നാലെ പോകും. ഒരു ലക്ഷ്യത്തിന്റെ വിജയ പൂര്‍ത്തീകരണം തരുന്ന പ്രചോദനമാണ് അടുത്ത ലക്ഷ്യത്തിലേക്ക് നയിക്കുന്നത്.

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി സ്ത്രീകള്‍ക്ക് അഗസ്ത്യാര്‍കൂടത്തേക്കുള്ള പ്രവേശന വിലക്ക് റദ്ദാക്കി കഴിഞ്ഞ നവംബര്‍ 30 നാണ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. വിധി വന്നതിനു ശേഷമുള്ള ആദ്യ യാത്രയാണ് നാളെ തുടങ്ങുന്നത്. അഗസ്ത്യാര്‍കൂടം ട്രക്കിംഗിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 100 വനിതകളില്‍ ആദ്യ ദിവസം മല കയറുന്ന ഏക വനിതയാണ് തിരുവനന്തപുരത്തെ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥയായ ധന്യ. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (15 minutes ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (39 minutes ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (48 minutes ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (58 minutes ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (1 hour ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 hours ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (2 hours ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (2 hours ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (2 hours ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (2 hours ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (3 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (13 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (13 hours ago)

Malayali Vartha Recommends