കൊച്ചുവേളിയില്‍, നിര്‍ത്തിയ ട്രെയിന്‍ മുന്നറിയിപ്പില്ലാതെ മുന്നോട്ട് എടുത്തു

യാത്രക്കാരിറങ്ങുമ്പോള്‍ മുന്നറിയിപ്പില്ലാതെ ട്രെയിന്‍ മുന്നോട്ട് എടുത്ത് കൊച്ചുവേളിയില്‍ റെയില്‍വേയുടെ ഗുരുതരമായ അനാസ്ഥ.
മംഗളുരു കൊച്ചുവേളി അന്ത്യോദയ എക്പ്രസ് ട്രെയിനാണ് യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുന്ന വിധത്തില്‍ മുന്നോട്ടെടുത്തത്. യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓണ്‍ റെയ്ല്‍സ് റെയില്‍വേയ്ക്ക് പരാതി നല്കി.
അന്ത്യോദയ എക്‌സ്പ്രസ് ഇന്നലെ മംഗളുരുവില്‍ നിന്ന് അവസാന സ്‌റ്റോപ്പായ കൊച്ചുവേളിയിലേയ്ക്ക് എത്തി സ്‌റ്റേഷനില്‍ നിര്‍ത്തി.
സെക്കന്‍ഡുകള്‍ നിര്‍ത്തിയിട്ട ട്രെയിന്‍ പെട്ടെന്ന് വീണ്ടും മുന്നോട്ടെടുക്കുകയായിരുന്നു. അതും യാത്രക്കാര്‍ ഇറങ്ങിക്കൊണ്ടിരിക്കുമ്പോള്‍.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ വാതില്‍ക്കല്‍ കാത്തു നില്ക്കുന്നതും ചാടിയിറങ്ങുന്നതുമൊക്കെ, സംഭവം കണ്ടു നിന്ന യാത്രക്കാര്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ചാടിയിറങ്ങിയ ചിലയാത്രക്കാര്‍ക്ക് കൂട്ടിയിട്ട മെറ്റലില്‍ വീണ് പരുക്കേറ്റു.
https://www.facebook.com/Malayalivartha

























