'കെഎസ്ആര്‍ടിസി വഴുതിക്കളിക്കുകയാണ്' ; എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട കേസില്‍ കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

കെഎസ്ആര്‍ടിസിക്കെതിരേ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട കേസില്‍ കെഎസ്ആര്‍ടിസി വഴുതിക്കളിക്കുകയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് വിമര്‍ശനം.
കെഎസ്ആര്‍ടിസിയില്‍ പുറംവാതില്‍ നിയമനം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും കോടതി അറിയിച്ചു. സ്ഥിരം കണ്ടക്ടര്‍മാരെ നിയമിച്ചതിന്റെ സ്ഥിതിവിവര കണക്കുകള്‍ കെഎസ്ആര്‍ടിസി കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. ഹര്‍ജി പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























