Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു... 320 ഇന്ത്യക്കാരെക്കുറിച്ച് സൂചനയില്ല, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...

സി പി എമ്മിനെ പാഠം പഠിപ്പിക്കാൻ ഇനി പ്ലാൻ ബി ; ശബരിമല തീര്‍ഥാടനത്തിനു ശേഷവും യുവതി പ്രവേശന വിഷയം കൂടുതല്‍ രൂക്ഷമായി നിലനിര്‍ത്താന്‍ സംഘപരിവാര്‍ സംഘടനകള്‍ പദ്ധതി തയ്യാറാക്കി

16 JANUARY 2019 02:03 PM IST
മലയാളി വാര്‍ത്ത

മോദിയുടെ ആ വരക്കം പൊളിച്ചു. സംഘപരിവാർ ഇപ്പോൾ സൂപ്പർ ഫോമിലാണ്. ശബരിമല തീര്‍ഥാടനത്തിനു ശേഷവും യുവതി പ്രവേശന വിഷയം കൂടുതല്‍ രൂക്ഷമായി നിലനിര്‍ത്താന്‍ സംഘപരിവാര്‍ സംഘടനകള്‍ പദ്ധതി തയ്യാറാക്കി. ശബരിമല കര്‍മസതിയുടെ നേതൃത്വത്തില്‍ സംസ്‌ഥാനത്ത്‌ വിഷയം സജീവമാക്കുമ്പോള്‍ അയല്‍ സംസ്‌ഥാനങ്ങളിലും ഡല്‍ഹിയിലും മറ്റു സംഘടനകളും വിഷയം ഉന്നയിച്ചു രംഗത്തുവരും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും അയ്യപ്പ ഭക്‌തരേയും സന്യാസിമാരേയും സംസ്‌ഥാനത്തെത്തിച്ച്‌ വലിയ മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കാനും ആലോചനയുണ്ട്‌. ഇനിയുള്ള കളികൾക്ക് അമൃതാനന്ദമയിയെ തന്നെ രംഗത്തിറക്കും.

ഈ മാസം 20 നു തിരുവനന്തപുരത്ത്‌ ലക്ഷക്കണക്കിനു ഭക്‌തരെ അണിനിരത്തുന്ന പരിപാടി തയ്യാറായിട്ടുണ്ട്‌. പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന പരിപാടിയില്‍ മാതാ അമൃതാനന്ദമയി, ബാബ രാംദേവ്‌, ശ്രീ ശ്രീ രവിശങ്കര്‍, കാഞ്ചി മാഠാധിപതി തുടങ്ങി നിരവധി ആത്മീയാചാര്യന്‍മാരും സമുദായ നേതാക്കളും പങ്കെടുക്കും. 19 നു ഡല്‍ഹിയില്‍ വിപുലമായ സെമിനാറും സംഘടിപ്പിക്കും. സൗത്ത്‌ ഇന്ത്യന്‍ സ്‌റ്റഡീസിന്റെ നേതൃത്വത്തിലാണു പരിപാടി. ഇതോടെ രംഗം കൊഴുക്കുമെന്നാണ് വിലയിരുത്തൽ. രാഷ്ട്രീയമായി ഒരു വശത്തു സി പി എം പ്രതിരോധം തീർക്കുന്നുവെങ്കിലും പാർട്ടിയിൽ തന്നെ ശക്തമായ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. വരും ദിവസങ്ങളിൽ ഇത് മറ നീക്കി പുറത്തു വരും എന്ന് തന്നെയാണ് കണക്കു കൂട്ടൽ. ശബരിമല വിഷയത്തില്‍ ഹിന്ദുമത വിശ്വാസികള്‍ ഒറ്റക്കെട്ടാണെന്നും പൊതുതെരഞ്ഞെടുപ്പില്‍ ഇതു സുപ്രധാന വിഷയമായിരിക്കുമെന്നും സംഘപരിവാര്‍ പറയുന്നു. ഇനി പൊതുതെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ പാഠം പഠിപ്പിക്കാന്‍ വിഷയം സജീവമായി നിലനിർത്തുകയാണ് മുഖ്യ ലക്‌ഷ്യം. പുത്തരിക്കണ്ടം സമ്മേളനത്തിനുശേഷവും വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നു നേതാക്കള്‍ പറയുന്നു. ഹൈന്ദവ വിശ്വാസത്തെ തകര്‍ക്കാനുള്ള ശ്രമമാണു ഇടത്‌ സര്‍ക്കാര്‍ നടത്തുന്നതെന്ന വിപുലമായ ക്യാമ്പയിനും കേരളമൊട്ടുക്കു സംഘടിപ്പിക്കും.

ശബരിമല കേസില്‍ പുനഃപ്പരിശോധനാ ഹര്‍ജിയില്‍ അനുകൂലമായ വിധിവരെ പ്രക്ഷോഭ പരിപാടികള്‍ സജീവമായി നിലനിര്‍ത്താനാണു തീരുമാനം. ശബരിമല വിഷയം രാജ്യത്തിനു പുറത്തേക്കു വരെ പടര്‍ന്നിരിക്കുന്ന സാഹചര്യം കോടതിക്കു ബോധപ്പെടുമെന്നും കര്‍മസമിതി വിലയിരുത്തുന്നു. ദക്ഷിണേന്ത്യയിൽ വലിയ വികാരമാണ് ശബരിമല. തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ തങ്ങള്‍ നേരിട്ട്‌ ഇടപെടില്ലെങ്കിലും സി.പി.എമ്മിന്റെ പരാജയം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെട്ടു വിശ്വാസികളുടെ വികാരം കാക്കുമെന്നാണ് കർമ്മ സമിതി പറയുന്നത്.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (18 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (13 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (14 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (14 hours ago)

Malayali Vartha Recommends