സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്കാന് സംസ്ഥാന മന്ത്രിസഭാ യോഗ തീരുമാനം
സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്കാന് സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഏഴാം ശമ്പളക്കമ്മീഷന് ശുപാര്‍ശകള്‍ക്കനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥരുടെ കുടിവെള്ളം, വൈദ്യുതിബില്ലുകള്‍ എന്നിവ ഇനി മുതല്‍ സര്‍ക്കാരാണ് അടയ്ക്കുക. സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഇന്ധനം ഉപയോഗിക്കുന്നതിന്റെ പരിധിയും ഒഴിവാക്കിയിട്ടുണ്ട്.
ഇനിമുതല്‍ വീട്ടില്‍ അറ്റന്‍ഡര്‍മാരെ വയ്ക്കുന്നതിന് പണത്തിന്റെ പരിധിയുണ്ടാവില്ല. ഇതുവരെ മൂവായിരം രൂപ വരെയാണ് അറ്റന്‍ഡര്‍മാര്‍ക്ക് ശമ്പളം നല്‍കാനായി തുക നല്‍കിയിരുന്നത്. ഇനി മുതല്‍ അതിന് പരിധി നിശ്ചയിക്കേണ്ടെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.
"
https://www.facebook.com/Malayalivartha