Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...

29 AUGUST 2026 03:13 PM IST
മലയാളി വാര്‍ത്ത

More Stories...

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി

നേപ്പാള്‍ ദുരന്തത്തില്‍ മലയാളികള്‍ക്ക് മരണം സംഭവിച്ചോ. ദുരന്തമേഖലയില്‍ കുടുങ്ങിക്കടക്കുന്നവരില്‍ 55 മലയാളികളുണ്ടെന്നും ഇവരില്‍ 32 പേരേക്കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ലെന്നുമാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. മലയാളികളെല്ലാം സുരക്ഷിതരാണെന്ന് സ്ഥിരീകരിക്കാനുള്ള യാതൊരു സാഹചര്യവും നിലവിലില്ല. കാരണം ദുരന്തത്തിന്റെ വ്യാപനം അത്രയേറെ ഭീകരവും നാശോത്മുഖവുമാണ്.

നേപ്പാള്‍ മിന്നല്‍ പ്രളയ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 700 കടന്നിരിക്കുന്നു. കാണാതായവരുടെ എണ്ണം 1924 ആയി എന്ന് നേപ്പാള്‍ സര്‍ക്കാര്‍ പറയുന്നത്. ജലവൈദ്യുത പദ്ധതികളില്‍ പണിയെടുത്തിരുന്ന 993 പേരെ കാണാതായിട്ടുണ്ട്. 500 ഓളം വിദേശ പൗരന്മാരെയും കണ്ടെത്താനായിട്ടില്ല. 320 ഇന്ത്യക്കാരും വിദേശപൗരത്വമുള്ള നൂറിലധികം ഇന്ത്യന്‍ വംശജരും കാണാതായവരില്‍ ഉള്‍പ്പെടുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അമിതമായ ചൂടാണ് മലഞ്ചെരിവിലെ മഞ്ഞിനെ പെട്ടെന്ന് അലിയിച്ചുകളഞ്ഞതെന്ന് വ്യക്തമായിട്ടുണ്ട്. നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 320 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ കാണാതായവരുടെ എണ്ണം 2,482 ആയി ഉയര്‍ന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. 584 പേരുടെ മരണം സ്ഥിരീകരിച്ചുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നേപ്പാളില്‍ 579 മരണങ്ങളും 1,924 പേരെ കാണാതാകുകയും ചെയ്തപ്പോള്‍ ടിബറ്റില്‍ അഞ്ച് പേര്‍ മരിച്ചതായും 558 പേരെ കാണാതായതായും ചെയ്തതായാണ് അവസാന സ്ഥിരീകരണം. നൂറിലധികം ഇന്ത്യക്കാരെ കണ്ടെത്താനുണ്ടെന്ന് നേപ്പാള്‍ വ്യക്തമാക്കുന്നുണ്ട്. നേപ്പാളിലെ 320 ഇന്ത്യന്‍ പൗരന്മാരെ ബന്ധപ്പെടാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് ഇന്ത്യന്‍ വിദേശമന്ത്രാലയം വ്യക്തമാക്കുന്നു.


മൂവായിരം മീറ്റര്‍ താഴെ ഒഴുകുന്ന നദിയിലേക്ക് ഈ വന്‍ ഹിമാനി ഇടിഞ്ഞുവീണപ്പോള്‍ മിനിറ്റുകള്‍ക്കകം വെള്ളവും പാറയും ചെളിയും നിറഞ്ഞ പ്രളയം ആഞ്ഞടിക്കുകയായിരുന്നു. ഒരാള്‍ക്കും അപായ മുന്നറിയിപ്പ് നല്‍കാന്‍ പോലും സമയം ലഭിച്ചില്ല. താഴോട്ട് ഇന്ത്യ വരെയുള്ള പ്രദേശങ്ങളില്‍ അണക്കെട്ടുകളും പാലങ്ങളും വീടുകളും റോഡുകളും ഒലിച്ചുപോയി. വനയോരമേഖലയില്‍ ഒരു കൂട്ടം ആനകള്‍വരെ ഒലിച്ചുപോയി.


തുരങ്കങ്ങളില്‍ തിരച്ചില്‍ നടത്താന്‍ വൈദഗ്ധ്യമുള്ള സംഘം ഇന്ത്യയില്‍ നിന്ന് നേപ്പാളിലെത്തിയിട്ടുണ്ട്. അതേസമയം, പ്രളയത്തില്‍ 320 ഇന്ത്യക്കാരെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നേപ്പാളില്‍ ഇതുവരെ 84 ഇന്ത്യക്കാരെ കണ്ടെത്താനായെന്നും രക്ഷപ്പെടുത്തിയ 21 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറയുന്നു. തമിഴ്നാട്ടില്‍ നിന്നുള്ളവരാണ് ആദ്യഘട്ടത്തില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയിരിക്കുന്നത്.


ടിബറ്റന്‍ മലയോര മേഖലയില്‍ കുടുങ്ങിയ 96 ഇന്ത്യക്കാര്‍ സുരക്ഷിതരായി നേപ്പാള്‍ ഭാഗത്തേക്ക് കടന്നിട്ടുണ്ട്. ടിബറ്റ് ഭാഗത്തുള്ള 400 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രളയത്തില്‍ എത്ര ഇന്ത്യക്കാര്‍ മരിച്ചെന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തമായ വിവരമില്ലെന്നും തുരങ്കങ്ങളില്‍ തടസ്സപ്പെട്ടവരെ കണ്ടെത്താന്‍ പ്രത്യേക വിദഗ്ധ സംഘത്തെ ഇന്ത്യ അയയ്ക്കുകയാണെന്നും വിദേശമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ആസന്നഭാവിയില്‍ മഞ്ഞുരുക്കം ഇന്ത്യയില്‍ വന്‍ ഭീഷണി ഉയര്‍ത്തുമെന്നാണ് പഠനങ്ങള്‍. നേപ്പാള്‍ ദുരന്തത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളിലെ വിവിധ നദികളിലൂടെ മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നുണ്ട്. അപ്രതീക്ഷിത ജലവിസ്‌ഫോടനങ്ങള്‍ ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനങ്ങളിലേക്കും സമതലങ്ങളിലേക്കും വിരല്‍ ചൂണ്ടുന്ന അതിഗുരുതരമായ പാരിസ്ഥിതിക മുന്നറിയിപ്പാണ്.


ഭൂമിശാസ്ത്രപരമായി നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യയിലെ കിഴക്കന്‍ പശ്ചിമ ഹിമാലയന്‍ സംസ്ഥാനങ്ങള്‍ വലിയ രീതിയിലുള്ള പാരിസ്ഥിതിക വെല്ലുവിളികളാണ് നേരിടുന്നത്. ശാസ്ത്രീയ കണക്കുകള്‍ പ്രകാരം രണ്ടായിരത്തിലധികം അപകട സാധ്യതാ തടാകങ്ങള്‍ സിക്കിം, ഉത്തരാഖണ്ഡ്, ഹിമാചല്‍ മേഖലകളിലുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. സ്ഥിരമായി ഉറഞ്ഞുകിടക്കുന്ന ഭൂഗര്‍ഭ മഞ്ഞുപാളികള്‍ ഉരുകുന്നത് മലഞ്ചരുവുകളുടെ ബലം കുറയ്ക്കുകയും ഹിമപാതങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.


നേപ്പാളില്‍ നിന്ന് ഉല്‍ഭവിക്കുന്ന കോസി, ഗണ്ഡക്, കര്‍ണാലി നദികള്‍ വഴി ഒഴുകിയെത്തുന്ന പാറക്കലുകളും നദീതടങ്ങളിലെ ആഴം കുറയ്ക്കുകയും ഇന്ത്യന്‍ സമതലങ്ങളില്‍ വലിയ മിന്നല്‍ പ്രളയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. അതേ സമയം പ്രളയത്തില്‍ മരിച്ച സ്ത്രീയുടെ ശരീരത്തില്‍ നിന്ന് ആഭരണം മോഷ്ടിച്ചതിന് രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാക്കള്‍ സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് ആഭരണങ്ങള്‍ മോഷ്ടിക്കുന്ന മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (1 minute ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (21 minutes ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (24 minutes ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (32 minutes ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (43 minutes ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (53 minutes ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (58 minutes ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (1 hour ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (1 hour ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (1 hour ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (1 hour ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (1 hour ago)

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (1 hour ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (1 hour ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (2 hours ago)

Malayali Vartha Recommends