ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന് ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം...

ടൂറിസം വകുപ്പിന്റെ ഓണം വാരാഘോഷത്തിന് ഘോഷയാത്രയോടെ ഞായറാഴ്‌ച സമാപനം. ഫ്ലാഗ്‌ഓഫ് വൈകുന്നേരം അഞ്ചിന് ലോക്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ നിർവഹിക്കുന്നതാണ്.
ലോക്ഭവനില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര വെള്ളയമ്പലം, മ്യൂസിയം, പാളയം, സ്റ്റാച്യു വഴി കിഴക്കേക്കോട്ടയില്‍ സമാപിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ കേരളത്തിന്റെ വളര്‍ച്ചയും പാരമ്പര്യവും സംസ്കാരവും സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങളും ആവിഷ്‌കരിക്കുന്ന 69ഓളം ഫ്ലോട്ടുകളും ഇന്‍സ്റ്റലേഷനുകളും അണിനിരക്കുന്നതാണ്.
നാടന്‍കലകളും തനതുരൂപങ്ങളും ഉള്‍പ്പെടെ 99ഓളം കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമാകും. ഉദ്ഘാടന പവിലിയന്‍ മാനവീയത്തിനു സമീപവും വിവിഐപി പവിലിയനുകൾ സംസ്ഥാന പബ്ലിക് ലൈബ്രറി, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവയ്ക്കുസമീപവും ജഡ്‌ജസ് പോയിന്റ് ടൂറിസം ഡയറക്ടറേറ്റിനുസമീപവുമാണ് സജ്ജമാക്കുക.
വിദേശ വിനോദസഞ്ചാരികള്‍ക്കായി പ്രത്യേക പവിലിയനുമുണ്ടാകും. 24ന് ആരംഭിച്ച വാരാഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ 35 വേദികളിൽ വിവിധ കലാപരിപാടികൾ അരങ്ങേറിയിട്ടുണ്ടായിരുന്നു
"https://www.facebook.com/Malayalivartha























