വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണ തായിക്കണ്ടിയുടെ അറസ്റ്റിന് ഇനി ദിവസങ്ങള്‍ മാത്രം. സെപ്റ്റംബര്‍ ആദ്യവാരം കേരള രാഷ്ട്രീയത്തിലെ അതിനിര്‍ണായക സംഭവങ്ങള്‍ക്ക് സാഹചര്യമൊരുങ്ങും. വീണയുടെ അറസ്റ്റിനു പിന്നാലെ പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും. പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും. പിണറായി വിജയനെ പൂര്‍മായി അനുകൂലിക്കുന്ന ഏകയാള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാത്രമാണ്.
ബിനീഷ് കൊടിയേരിക്കും ബിനോയ് കൊടിയേരിക്കുമെതിരെ കേസുകളുടെ പ്രവാഹമായ ഘട്ടത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനവും മന്ത്രിസ്ഥാനവുമൊക്കെ രാജിവച്ച സാഹര്യം പിണറായി വിജയനും ബാധകമാണ്. മകള്‍ വീണ മുഹമ്മദ് റിയാസും ചേര്‍ന്ന് നടത്തിയത് പകല്‍ക്കൊള്ളയാണ്. മുഖ്യമന്ത്രിയുടെ മകള്‍ എന്ന നിലയില്‍ നാട്ടാരില്‍ നിന്ന് മാസപ്പടി എന്ന പേരില്‍ കോടികളുടെ പിരിവെടുത്ത് ബിസിനസ് നടത്തിയെന്ന ഗുരുതരമായ കുറ്റത്തെ ന്യായീകരിക്കാന്‍ പോളിറ്റ് ബ്യൂറോയ്ക്കും സംസ്ഥാന സെക്രട്ടറിയേറ്റിനുമാകില്ല. പിണറായി രാജിവയ്ക്കാത്ത സാഹചര്യത്തില്‍ ജനറല്‍ സെക്രട്ടറി എംഎ ബേബിക്ക് പിണറായി വിജയനെ പുറത്താക്കേണ്ടിവരും.
കരിമണല്‍ കമ്പനിക്ക് നല്‍കാത്ത സേവനത്തിന്റെ ഇന്‍വോയ്‌സ് നിര്‍മിച്ചത് ഐഫോണില്‍ എന്ന് കണ്ടെത്തിയതിനു പുറമെ വ്യാജ ഐടി സേവനത്തിന്റെ കരാറും ഫോണില്‍ തെളിവായി വന്നിരിക്കുന്നു. കരിമണല്‍ കര്‍ത്തയുമായുള്ള ഇമെയില്‍ ഇടപാടുകളും ഐഫോണ്‍ വഴിയായിരുന്നു. സേവനങ്ങളെക്കുറിച്ചല്ല, പണമിടപാടുകളെക്കുറിച്ചാണ് ചാറ്റിലെ എല്ലാ ചര്‍ച്ചകളെന്നും ഇഡി വ്യക്തമാക്കുന്നു. എക്‌സാലോജിക്കിനെ ഒഴിവാക്കിയപ്പോള്‍ സിഎംആര്‍എല്ലിന് വന്‍നേട്ടമുണ്ടായി. വീണയുടെ പേരില്‍ മറ്റൊരു കമ്പനിയും കൂടിയുണ്ടെന്നും ഇഡി കണ്ടെത്തിയിരിക്കെ അനവധി നിരവധി തെളിവകളുടെ അടിസ്ഥാനത്തില്‍ വീണാ തായിക്കണ്ടിടെ ഇഡി അടുത്തയാഴ്ച ചോദ്യം ചെയ്യലിന് വീളിച്ചുവരുത്തും. ഇഡി നിരത്തുന്ന തെളിവുകള്‍ക്ക് വ്യക്തമായ ഒരു മറുപടിയും വീണയ്ക്ക് നല്‍കാനാവില്ല. ലേക്കര്‍ ഇന്ത്യ കോര്‍പില്‍ വീണ പാര്‍ട്ണറാണെന്നും കോഴിക്കോടാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
2023 ല്‍ ആരംഭിച്ച സ്ഥാപനമാണ് ലേക്കര്‍ ഇന്ത്യ. രണ്ടു പേരുള്ള പാര്‍ട്‌നര്‍ഷിപ് സ്ഥാപനത്തില്‍ വീണ തന്നെയാണ് മാനേജിങ് പാര്‍ട്‌നര്‍. സ്ഥാപനത്തിന്റെ ഔദ്യോഗിക ഇടപാടുകള്‍ നടത്താനുള്ള പൂര്‍ണ ചുമതലയുള്ള ഓതറൈസ്ഡ് സിഗ്‌നേറ്ററിയും വീണയാണ്. ഔദ്യോഗിക രേഖകള്‍ പ്രകാരം സ്ഥാപനത്തിന്റെ വിലാസം രേഖപ്പെടുത്തിയ സ്ഥലത്ത് ഓഫിസ് തുറന്നു പ്രവര്‍ത്തിക്കുന്നതിന്റെ ലക്ഷണങ്ങളില്ല. ഇത്തരത്തിലൊരു സ്ഥാപനം ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതായി പരിസരത്തുള്ളവര്‍ക്കും അറിയില്ല.ഇടയ്ക്കു ചിലര്‍ വന്നുപോയതല്ലാതെ മറ്റ് ഇടപാടുകളൊന്നും കണ്ടിട്ടില്ലെന്നു സമീപത്തുള്ളവര്‍ പറയുന്നു. അതേസമയം, സ്ഥാപനത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു ജിഎസ്ടി വകുപ്പില്‍ അടക്കം കൃത്യമായ നടപടികള്‍ നടക്കുന്നുണ്ട്. ജൂലൈ മാസം വരെയുള്ള റിട്ടേണ്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൃത്യമായി പ്രവര്‍ത്തിക്കുന്ന ഓഫിസോ ജീവനക്കാരോ ഇല്ലാതെ അടച്ചിട്ട മുറിയുടെ മേല്‍വിലാസത്തില്‍ കടലാസില്‍ മാത്രമാണു സ്ഥാപനം പ്രവര്‍ത്തിക്കുന്നത്
പിണറായിയുടെ വീട്ടിലെ പരിശോധനയിലാണ് രേഖ കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ പിണറായി വിജയനും മുഹമ്മദ് റിയാസും ഉടന്‍ ഇഡിക്കു മുന്നില്‍ ഹാജരാകേണ്ടിവരുമെന്ന് വ്യക്തമാണ്.
വീണ താമസിച്ചിരുന്ന തിരുവനന്തപുരത്തെ വീട്ടില്‍നിന്ന് കഴിഞ്ഞ മേയില്‍ ചുവന്ന കവറുള്ള ഡയറി ഇ.ഡി. സംഘം പിടിച്ചെടുത്തിരുന്നു. നിഖില്‍, വാരിസ്, ഷൈജല്‍, ഫൈജാസ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് എക്സാലോജിക് കമ്പനിയുടെ അക്കൗണ്ടില്‍നിന്ന് പണം കൈമാറിയതായി ഡയറിയിലുണ്ടായിരുന്നു. വീണയെ ചോദ്യംചെയ്തപ്പോള്‍ നാലുപേരും മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളാണ്, ഒരാള്‍ തന്റെ കൂടി സുഹൃത്താണെന്നുമായിരുന്നു മറുപടി. നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ആവശ്യത്തിനാണ് പണം കൈമാറിയതെന്നും വീണ പറഞ്ഞിരുന്നു.
എക്‌സാലോജിക്-മാസപ്പടി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടികള്‍ അന്തിമഘട്ടത്തിലാണ്. വീണയ്ക്ക് ബാംഗളൂരില്‍ മാത്രമല്ല അമേരിക്കയിലും ദുബായിയിലും കോടികളുടെ ബിസിനസ് സംരംങ്ങളുണ്ടെന്നും ഇതില്‍ ഒട്ടേറെ ബിനാമികളുടെ നിക്ഷേപമുണ്ടെന്നും ഉള്‍പ്പെടെ തെളിവുകളുമായാണ് അറസ്റ്റുണ്ടാവുക. വിദേശനാണ്യ വിനിമയ ചട്ടലംഘനം സാമ്പത്തിക ക്രമക്കേടുകള്‍ എന്നിവ വേഗത്തിലാക്കി അന്വേഷണം പൂര്‍ത്തിയാക്കാനാണ് ഇ.ഡി നീക്കം. മുന്‍പ് രണ്ടു തവണ നടത്തിയ ചോദ്യം ചെയ്യലില്‍ പരസ്പരവിരുദ്ധമായ മറുപടികളാണ് വീണ നല്‍കിയിരിക്കുന്നത്. കോഴിക്കോട് കേന്ദ്രീകരിച്ച് മുഹമ്മദ് റിയിസിന്റെ ഗുണ്ടാ സംഘത്തില്‍പ്പെട്ട ഒരു നിര നേതാക്കള്‍ നിരീക്ഷണത്തിലാണ്.
കോഴിക്കോട്ടെ ഡി.വൈ.എഫ്.ഐ, സി.പി.എം നേതാക്കള്‍ ഉപയോഗിച്ച ഇന്റര്‍നെറ്റ് അധിഷ്ഠിത ആശയവിനിമയങ്ങളും വ്യാജ സിം കാര്‍ഡ് ഇടപാടുകളും ഇഡി തെളിവായി കണ്ടെത്തിയിട്ടുണ്ട്. മകള്‍ സാമ്പത്തിക കുറ്റകൃത്യ കേസില്‍ കേന്ദ്ര ഏജന്‍സിയുടെ കസ്റ്റഡിയിലായാല്‍ പ്രതിപക്ഷ നേതാവ് എന്ന നിലയിലോ പാര്‍ട്ടിയിലെ പരമോന്നത നേതാവ് എന്ന നിലയിലോ തുടരാന്‍ പിണറായിക്ക് അവകാശമില്ലാതാകും. ഭാര്യ സാമ്പത്തിക ക്രമക്കേടിന് അറസ്റ്റിലായാല്‍ മുഹമ്മദ് റിയാസിനും രക്ഷയില്ല. വീണയുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള പെട്ടെന്നുള്ള നീക്കങ്ങള്‍ ഉണ്ടായാല്‍ അത് പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയായി മാറും എന്ന കാര്യത്തില്‍ സംശയമില്ല.
https://www.facebook.com/Malayalivartha
























