Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല

29 AUGUST 2026 04:49 PM IST
മലയാളി വാര്‍ത്ത

More Stories...

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...

വീണ്ടും തടാകം പിളർന്നു..!! ഇന്ത്യയിലേക്ക് ഒഴുകി അഴുകിയ മൃതദേഹങ്ങൾ.. ശവപ്പറമ്പായി രാജ്യം 9 മിനിറ്റിൽ പ്രളയവെള്ളം ഇരച്ചെത്തി

ഹിമാലയൻ അതിർത്തികളിൽ പടുകൂറ്റൻ നിർമാണ പ്രവർത്തനങ്ങളുമായി മുന്നേറുന്ന ചൈനയാണ് യഥാർത്ഥത്തിൽ ഓഗസ്റ്റ് 26ന് നേപ്പാളിലെ രസൂവ ജില്ലയിലുണ്ടായ വിനാശകരമായ മിന്നൽപ്രളയത്തിന് കാരണമായി മാറിയത്. അയൽ രാജ്യങ്ങൾക്ക് നിരന്തരം ഭീഷണിയായി മാറുകയാണ് ചൈന.ടിബറ്റൻ അതിർത്തിയോട് ചേർന്ന പ്രദേശത്തുണ്ടായ മഞ്ഞുപാറകളും കൂറ്റൻ പാറക്കെട്ടുകളും ഇടിഞ്ഞുവീണുണ്ടായ ഹിമപാതമാണ് പ്രളയത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു.

മിനിറ്റുകൾക്കുള്ളിൽ പ്രകൃതി കവർന്നെടുത്തത് റോഡുകളും പാലങ്ങളും ജനങ്ങളുടെ ഉപജീവനമാർഗങ്ങളുമാണ്. ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല, താഴോട്ടൊഴുകുന്ന നദികളിലൂടെ ഇന്ത്യയിലേക്കും ഇതിന്റെ ഭീഷണി നിഴലിക്കുന്നുണ്ട്. നേപ്പാൾവിവരങ്ങൾ കൃത്യസമയത്ത് കൈമാറാത്തതാണ് ദുരന്ത വ്യാപ്തിക്ക് കാരണമെന്ന് നേപ്പാളിലെ മാധ്യമപ്രവർത്തകർ ആരോപിക്കുന്നു.

ചൈനയെ നേപ്പാളിന്റെ ‘വടക്കൻ അയൽക്കാരൻ’ എന്നാണ് സാധാരണ വിശേഷിപ്പിക്കുന്നത്. മുൻകൂട്ടി മുന്നറിയിപ്പ് നൽകാത്തതിലൂടെ നേപ്പാളിന് വലിയ ജീവഹാനിയും നാശനഷ്ടവുമാണുണ്ടായതെന്ന് അവർ കുറ്റപ്പെടുത്തി. “ഏകപക്ഷീയമായ സ്നേഹത്തിന്റെ വില നേപ്പാൾ എന്തിന് നൽകണം?” എന്ന ചോദ്യം നേപ്പാളിലെ പൊതുസമൂഹത്തിലും സമൂഹ മാധ്യമത്തിലും വൻ ചർച്ചയായി മാറി.


2015ലെ ഭൂകമ്പത്തിനു ശേഷമുള്ള പുനർനിർമാണത്തിന് നേതൃത്വം നൽകിയ ഡോ. ഗോവിന്ദ് രാജ് പോഖ്രേലും ചൈനയുടെ വീഴ്ചകളെ ചൂണ്ടിക്കാട്ടി. അത്യാധുനിക ഉപഗ്രഹ സാങ്കേതികവിദ്യകളും വിപുലമായ വിവരശേഖരണ സംവിധാനങ്ങളുമുള്ള ചൈനയ്ക്ക് ഇത്തരമൊരു ദുരന്ത സാധ്യത മുൻകൂട്ടി കണ്ടെത്താനും നേപ്പാളിന് മുന്നറിയിപ്പ് നൽകാനും സാധിക്കുമായിരുന്നു. ഗ്ലേഷ്യൽ തടാകങ്ങൾ പൊട്ടിയൊഴുകുന്ന (ഗ്ലോഫ്) ദുരന്തങ്ങൾ, പ്രളയം, ഭൂകമ്പം എന്നിവ തടയുന്നതിന് ഇരുരാജ്യങ്ങളും തമ്മിൽ അടിയന്തര വിവരശേഖരണവും സഹകരണവും ആവശ്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.


ഓഗസ്റ്റ് 26 രാവിലെ ഒൻപതുമണിയോടെയാണ് ടിബറ്റൻ അതിർത്തിയിൽ നിന്നും ഭോട്ടെ കോശി നദിയിലേക്ക് പ്രളയജലം അതിശക്തമായി ഒഴുകിയെത്തിയത്. നേപ്പാൾ ഉടനടി താഴെത്തട്ടിലുള്ള നുവാകോട്ട്, ധാഡിങ്, ഗോർഖ, ചിത്വാൻ തുടങ്ങി ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയെങ്കിലും അതിർത്തിക്കപ്പുറത്തുനിന്നുള്ള മുൻകൂട്ടി വിവര ലഭ്യത കുറവായിരുന്നു.


2025 ജൂലൈയിൽ ഉണ്ടായ സമാനമായ ഹിമതടാക പ്രളയത്തിന് ശേഷം, തത്സമയ വിവരങ്ങൾ കൈമാറാനും അടിയന്തര മുന്നറിയിപ്പ് സംവിധാനം വികസിപ്പിക്കാനും ചൈനയും നേപ്പാളും തത്ത്വത്തിൽ ധാരണയിലെത്തിയിരുന്നു. എന്നാൽ ഈ കരാർ ഇനിയും ഔദ്യോഗികമായി ഒപ്പുവച്ചിട്ടില്ല. ടിബറ്റിലെ കാലാവസ്ഥാ-മഞ്ഞുപാളി വിവരങ്ങൾ പങ്കുവയ്ക്കാൻ നിലവിൽ ഔദ്യോഗിക സംവിധാനമില്ലാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.


എന്നാൽ, കഠിനമായ ഭൂപ്രകൃതിയിൽ പെട്ടെന്നുണ്ടായ മഞ്ഞുമല ഇടിച്ചിൽ ആയതിനാൽ ചൈനീസ് അധികൃതർക്ക് പോലും പ്രതികരിക്കാൻ സമയം ലഭിച്ചിട്ടുണ്ടാകില്ലെന്നാണ് ഇന്ത്യയിലെ മുൻ നേപ്പാൾ സ്ഥാനപതി ദിപ് കുമാർ ഉപാധ്യായ ചൂണ്ടിക്കാട്ടുന്നത്. നേപ്പാൾ ഭരണകൂടം ഔദ്യോഗികമായി ചൈനയെ കുറ്റപ്പെടുത്തിയിട്ടില്ലെങ്കിലും മാധ്യമങ്ങളിലും പ്രകൃതിദുരന്ത പഠന കേന്ദ്രങ്ങളുമെല്ലാം ചൈനയുടെ നിഷ്ക്രിയത്വത്തെ ചോദ്യം ചെയ്യുന്നുണ്ട്.

 

ചൈന ടിബറ്റിൽ നടത്തുന്ന വൻകിട നിർമാണ പ്രവർത്തനങ്ങളാണ് പ്രദേശത്തെ പരിസ്ഥിതി താളംതെറ്റിക്കുന്നതെന്ന ആരോപണവും ശക്തമാണ്. വാഷിങ്ടൻ ആസ്ഥാനമായുള്ള സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷനൽ സ്റ്റഡീസിന്റെ റിപ്പോർട്ട് അനുസരിച്ച്, ടിബറ്റിലെ റോഡ് നെറ്റ്‌വര്‍ക്ക് 4,536 മൈലിൽ നിന്ന് 73,818 മൈലായി ചൈന വർധിപ്പിച്ചു – അതായത് 16 മടങ്ങിലധികം വർധനവ്!


ആയിരക്കണക്കിന് കിലോമീറ്റർ റോഡുകൾ, തുരങ്കങ്ങൾ, റെയിൽവേ ലൈനുകൾ, പാലങ്ങൾ എന്നിവയാണ് ചൈന നിർമിച്ചുകൊണ്ടിരിക്കുന്നത്. വിദൂര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനും സാമ്പത്തിക വളർച്ചയ്ക്കും വേണ്ടിയാണ് ഇതെന്നാണ് ചൈനയുടെ ഔദ്യോഗിക പ്ലാനെങ്കിലും, ഇതിന് വലിയ തന്ത്രപരമായ ലക്ഷ്യങ്ങളുമുണ്ട്.


ഇതിൽ സൈനിക നീക്കമാണ് പ്രധാനം. തർക്കത്തിലുള്ള ഇന്ത്യ-ചൈന അതിർത്തിയിലേക്ക് ചൈനീസ് സേനയ്ക്ക് (പിഎൽഎ) ആയുധങ്ങളും സൈന്യത്തെയും അതിവേഗം എത്തിക്കാൻ ഇത് സഹായിക്കും.


ഹിമാലയൻ പ്രദേശങ്ങളിലെ ഭീമമായ ഖനനവും നിർമാണ പ്രവർത്തനങ്ങളും പ്രകൃതിദത്ത ജലസ്രോതസ്സുകളുടെ നാശത്തിനും പ്രകൃതിദുരന്തങ്ങൾക്കും കാരണമാകുന്നു.ചൈനയുടെ നിയന്ത്രണത്തിലുള്ള യാർലുങ് സാങ്പോ നദിയാണ് ഇന്ത്യയിൽ പ്രവേശിക്കുമ്പോൾ ബ്രഹ്മപുത്രയായി മാറുന്നത്. ഇന്ത്യ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളുടെ ജീവനാഡിയായ ഈ നദിയിലെ മേൽത്തട്ടിൽ ചൈന നിർമിക്കുന്ന അണക്കെട്ടുകൾ വൻ ആശങ്കയാണ് സൃഷ്ടിക്കുന്നത്.


ചൈന നിർമിക്കുന്ന അണക്കെട്ടുകൾ പ്രളയത്തിന് കാരണമാകുന്നു എന്നതിനേക്കാൾ, 'വിവരങ്ങളുടെ വിനിമയവും നിയന്ത്രണവുമാണ്' അയൽരാജ്യങ്ങളെ ഭയപ്പെടുത്തുന്നത്. മഴയുടെ അളവ്, പ്രളയ മുന്നറിയിപ്പുകൾ, ഡാമുകളിൽ നിന്നുള്ള വെള്ളത്തിന്റെ അളവ് എന്നിവ കൃത്യസമയത്ത് താഴെയുള്ള രാജ്യങ്ങൾക്ക് കൈമാറാൻ ചൈന പലപ്പോഴും മടികാണിക്കുന്നു. ഇത് ബംഗ്ലദേശിലും വടക്കുകിഴക്കൻ ഇന്ത്യയിലും പെട്ടെന്നുണ്ടാകുന്ന പ്രളയങ്ങൾക്ക് കാരണമാകുന്നത്.


നേപ്പാളിനെ മാത്രമല്ല ഇന്ത്യയെയും ചൈനയുടെ ഇത്തരം നടപടികൾ ദോഷകരമായി ബാധിക്കുന്നുണ്ട്. എന്നാൽ ഇന്ത്യ ചൈനയുമായി തന്ത്രപരമായ സൗഹ്യദമാണ് സൂക്ഷിക്കുന്നത്.അയൽ രാജ്യങ്ങൾ എന്ന നിലയിൽ മാത്രമല്ല ലോകത്തെ പ്രമുഖ രാജ്യങ്ങൾ എന്ന നിലയിലും ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധങ്ങൾ ഏറ്റവും മെച്ചപ്പെട്ട അവസ്ഥയിലേക്ക് എത്തുന്നത് ഇരു കൂട്ടർക്കും പ്രയോജനകരമാണ്. അത്തരത്തിൽ ബന്ധങ്ങൾ വളർത്താൻ അനിവാര്യമായിട്ടുള്ള ഘടകം അതിർത്തി പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കുക എന്നതാണ്.

ഇക്കാര്യത്തിൽ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാവുന്ന ക്രിയാത്മക സമീപനത്തെ ചൈന ഉൾക്കൊള്ളാൻ തയാറാവുമോ എന്നതാണു പ്രശ്നമായി നിലനിൽക്കുന്നത്. നയതന്ത്ര-സൈനിക മാര്‍ഗങ്ങളിലൂടെ അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ന്യൂഡല്‍ഹിയില്‍ നടന്ന അതിര്‍ത്തി വിഷയങ്ങള്‍ക്കായുള്ള കൂടിയാലോചനയ്ക്കും ഏകോപനത്തിനുമുള്ള വര്‍ക്കിങ് മെക്കാനിസത്തിന്‍റെ (ഡബ്ല്യുഎംസിസി) യോഗത്തിലും ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായിരുന്നു.


ഉഭയകക്ഷി ബന്ധങ്ങളുടെ പുരോഗതിക്ക് "നിയന്ത്രണ രേഖയില്‍' സമാധാനവും ശാന്തിയും നിലനിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നു യോഗം ആവര്‍ത്തിച്ചു വ്യക്തമാക്കുകയുണ്ടായി. നിയന്ത്രണ രേഖയിലെ നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രാദേശിക കമാന്‍ഡര്‍ തലത്തിലുള്ള യോഗങ്ങള്‍, ഡബ്ല്യുഎംസിസി, മറ്റ് അംഗീകൃത സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള നിലവിലെ നയതന്ത്ര- സൈനിക മാര്‍ഗങ്ങള്‍ ഉപയോഗിക്കാനും തീരുമാനമായി. അതിര്‍ത്തിയിലെ മൊത്തത്തിലുള്ള സാഹചര്യം യോഗം അവലോകനം ചെയ്യുകയും, അതിര്‍ത്തി നിര്‍ണയം, അതിര്‍ത്തി പരിപാലനം, സഹകരണം എന്നിവയുള്‍പ്പെടെ വിപുലമായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയുമുണ്ടായി.

ഇതെല്ലാം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാനുള്ള സാധ്യതകൾ തുറക്കുന്നതാണ്. എന്നാൽ, ഇന്ത്യയുടെ അവിഭാജ്യ ഘടകമായ അരുണാചൽ പ്രദേശിനെക്കുറിച്ചുള്ള ചൈനയുടെ നിലപാടുകൾ ഇതിനിടയിലും കല്ലുകടിയാവുകയാണ്. അവിടുത്തെ 27 സ്ഥലങ്ങൾക്കും ഭൂപ്രദേശങ്ങൾക്കും ഭൂപടത്തിൽ അംഗീകൃത പേരുകൾ നൽകിയ ഇന്ത്യയുടെ നടപടിയെ ചൈന എതിർക്കുന്നത് നമുക്ക് അംഗീകരിച്ചുകൊടുക്കാനാവില്ല. ഇതു സംബന്ധിച്ചു വിദേശകാര്യ മന്ത്രാലയം ചൈനയ്ക്കു വ്യക്തമായ സന്ദേശം നൽകിയിട്ടുണ്ട്.


അരുണാചൽ പ്രദേശ് ഇന്ത്യയുടേതാണ് എന്ന യാഥാർഥ്യത്തിനു മാറ്റം വരുത്താൻ ആർക്കും കഴിയില്ലെന്നു വിദേശകാര്യ മന്ത്രാലയം ചൈനയെ ആവർത്തിച്ച് ഓർമിപ്പിക്കുന്നുണ്ട്. ഉഭയകക്ഷി ബന്ധങ്ങൾ ഏറ്റവും മികച്ചതാക്കി മാറ്റുന്നതിന് ചൈന ഇത് ഉൾക്കൊള്ളുകയാണു വേണ്ടത്. നയതന്ത്ര- സൈനിക തലത്തിലുള്ള ചർച്ചകൾ നടക്കുമ്പോൾ തന്നെ ഇത്തരത്തിൽ ഇന്ത്യയുമായി കൊമ്പുകോർക്കാതിരിക്കാൻ അവർ ശ്രദ്ധിക്കേണ്ടതുണ്ട്. അരുണാചൽ പ്രദേശ് അതിർത്തിയിൽ ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിൽ ചില തർക്കങ്ങളുണ്ടായി എന്നു റിപ്പോർട്ടുകളുണ്ട്. ഡബ്ല്യുഎംസിസി യോഗത്തിൽ ഇക്കാര്യം ഇന്ത്യ വളരെ ഗൗരവത്തോടെ ഉന്നയിച്ചു എന്നാണ് അറിയുന്നത്.

അരുണാചൽ പ്രദേശിൽ അവകാശവാദമുന്നയിക്കുന്ന ചൈനീസ് നടപടി ബന്ധങ്ങൾ വഷളാക്കാൻ മാത്രമാണ് ഉതകുക. ആറു വർഷം മുൻപ് ലഡാഖിൽ കടന്നുകയറാനുള്ള ചൈനീസ് ശ്രമങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും മോശം അവസ്ഥയിലേക്ക് എത്തിച്ചിരുന്നു. 2020 ജൂണിലാണ് 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ ഗാൽവൻ താഴ്വരയിലെ ഏറ്റുമുട്ടലുണ്ടായത്. യഥാർഥ നിയന്ത്രണ രേഖ ലംഘിച്ച് ടെന്‍റുയർത്തിയ ചൈനീസ് സേനക്കെതിരേ ഇന്ത്യ അതിശക്തമായി തിരിച്ചടിക്കുകയും ചെയ്തു. പിന്നീടു നടന്ന ചർച്ചകളുടെയും ധാരണയുടെയും അടിസ്ഥാനത്തിലാണ് അതിർത്തിയിലെ മുൻനിര സൈനികരെ പിൻവലിച്ചതും നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചതുമൊക്കെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങ്ങും തമ്മിൽ നടന്ന കൂടിക്കാഴ്ചയും പ്രയോജനപ്രദമായി. പക്വതയും പരസ്പര ബഹുമാനവും പ്രകടിപ്പിക്കാനും സമാധാനപരവും സുസ്ഥിരവുമായ ബന്ധം പുലർത്താനും ഈ കൂടിക്കാഴ്ചയിൽ ധാരണയായിരുന്നു.


ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ ശക്തമായി മുന്നോട്ടുപോകുന്നുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണിപ്പോൾ ചൈന. തുടർച്ചയായി നാലു വർഷം ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരുന്ന യുഎസിനെയാണ് ഉഭയകക്ഷി വ്യാപാരത്തിന്‍റെ കാര്യത്തിൽ ചൈന കടത്തിവെട്ടിയിരിക്കുന്നത്. 2025-26 സാമ്പത്തിക വർഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 15,110 കോടി ഡോളറിന്‍റേതാണ്. ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 36.66 ശതമാനം ഉയർന്ന് 1947 കോടി ഡോളറിലെത്തി. ഇറക്കുമതി 17 ശതമാനത്തോളം വർധിച്ച് 13,163 കോടി ഡോളറിന്‍റേതായി. ഈ തരത്തിലുള്ള പുരോഗതി വ്യാപാര രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുമ്പോഴാണ് അതിർത്തി മേഖലകളിൽ സമാധാനാന്തരീക്ഷം നിലനിർത്തേണ്ടതിന്‍റെ ആവശ്യകത എടുത്തുകാണിക്കേണ്ടിവരുന്നത്. തെറ്റിദ്ധാരണകൾ ഒഴിവാക്കുന്നതിന് നയതന്ത്ര-സൈനിക ചാനലുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നതു നല്ലതാണ്. അതിനൊപ്പം അവിശ്വാസം ജനിപ്പിക്കുന്ന നടപടികൾ ചൈനീസ് ഭാഗത്തുനിന്ന് ഉണ്ടാവാതിരിക്കുകയും വേണം.

ഈ പശ്ചാത്തലത്തിലാണ് അജിത് ഡോവലുമായുള്ള കൂടിക്കാഴ്ചയ്ക്ക് പ്രസക്തിയേറുന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഏതുതരം അതിര്‍ത്തി തര്‍ക്കങ്ങളും നിലവിലുള്ള നയതന്ത്ര-സൈനികതല സംവിധാനങ്ങള്‍ വഴി സമാധാനപരമായി മാത്രം പരിഹരിക്കുമെന്നാണ് കൂടിക്കാഴ്ചയിൽ തെളിഞ്ഞത്. അതിര്‍ത്തിയില്‍ സൈനിക ബലപ്രയോഗത്തിലൂടെയോ ഏകപക്ഷീയമായ നീക്കങ്ങളിലൂടെയോ യാതൊരുവിധ പ്രശ്‌നങ്ങളും സൃഷ്ടിക്കില്ലെന്ന് ഇരുവിഭാഗവും ഉറപ്പുനല്‍കി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയും തമ്മില്‍ നടത്തിയ നിര്‍ണ്ണായക ഉന്നതതല ചര്‍ച്ചയിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഈ സുപ്രധാന ധാരണയിലെത്തിയത്.


വര്‍ഷങ്ങളായി നീണ്ടുനിന്ന അതിര്‍ത്തി തര്‍ക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും അയവുവരുത്തി മേഖലയില്‍ സമാധാനം ഉറപ്പാക്കാന്‍ സാധിച്ചത് ഏഷ്യന്‍ ഭൗമരാഷ്ട്രീയത്തില്‍ വലിയൊരു വഴിത്തിരിവായി മാറും. ലോകത്തെ ഏറ്റവും വലിയ രണ്ട് ആഗോള ശക്തികള്‍ പരസ്പരം കോര്‍ക്കുന്നതിന് പകരം സഹകരണത്തിന്റെ പാത തിരഞ്ഞെടുക്കുന്നത് ആഗോള തലത്തില്‍ തന്നെ വന്‍ മാറ്റങ്ങള്‍ക്ക് വഴിവെക്കും.


ഏഷ്യന്‍ വന്‍കരയിലെ പ്രധാന ശക്തികളായ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നത് റഷ്യ-ഇന്ത്യ-ചൈന ത്രിരാഷ്ട്ര കൂട്ടുകെട്ടിന് വലിയ സാധ്യതകളാണ് തുറന്നുനല്‍കുന്നത്. പാശ്ചാത്യ ശക്തികളുടെ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കാനും ആഗോള സാമ്പത്തിക-രാഷ്ട്രീയ സമവാക്യങ്ങളെ പുനര്‍നിര്‍ണ്ണയിക്കാനും ഈ മൂന്ന് രാജ്യങ്ങളുടെ കൂട്ടുകെട്ടിന് സാധിക്കുമെന്നത് ഈ ചര്‍ച്ചയുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.


ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിക്കാന്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെ സംഘടിപ്പിച്ച ഈ കൂടിക്കാഴ്ചയില്‍ എട്ട് സുപ്രധാന വിഷയങ്ങളിലാണ് ഇരുരാജ്യങ്ങളും ഔദ്യോഗികമായി ധാരണയിലെത്തിയത്. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന അതിര്‍ത്തി പുനര്‍നിര്‍ണ്ണയത്തിനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാനും യഥാര്‍ത്ഥ നിയന്ത്രണ രേഖയെ സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കാനും പ്രത്യേക നയതന്ത്ര മാര്‍ഗ്ഗങ്ങള്‍ തേടും.


സൈനികതലത്തിലുള്ള ആശയവിനിമയം കൂടുതല്‍ എളുപ്പമാക്കുന്നതിനായി അതിര്‍ത്തിയിലെ കിഴക്കന്‍, മധ്യ മേഖലകളില്‍ ഓരോ പുതിയ ഹോട്ട്ലൈന്‍ കൂടി സ്ഥാപിക്കും. കൂടാതെ അതിര്‍ത്തിയില്‍ സേനാ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള കൂടിക്കാഴ്ചകള്‍ക്കായി രണ്ട് പുതിയ കേന്ദ്രങ്ങള്‍ കൂടി അനുവദിക്കാനും ഇരു രാജ്യങ്ങളും തീരുമാനമെടുത്തിട്ടുണ്ട്. അതിര്‍ത്തിയിലെ പരസ്പര സഹകരണവും ട്രസ്റ്റ് ബില്‍ഡിംഗും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഉഭയകക്ഷി വ്യാപാരം വിപുലീകരിക്കാനും ധാരണയായിട്ടുണ്ട്. അതിര്‍ത്തി തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴും സാമ്പത്തിക മേഖലയിലെ സഹകരണം ശക്തമാകുന്നത് ഇരു രാജ്യങ്ങള്‍ക്കും ഒരുപോലെ നേട്ടമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


ഇതിനുപുറമെ, ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൈലാസ് മാനസരോവര്‍ യാത്രയ്ക്ക് കൂടുതല്‍ പേര്‍ക്ക് അനുമതി നല്‍കാനും ചര്‍ച്ചയില്‍ ധാരണയായി. ഇത് ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക-സാമൂഹിക ബന്ധം കൂടുതല്‍ ശക്തമാക്കും. അതിര്‍ത്തി കടന്നൊഴുകുന്ന നദികളുടെയും അണക്കെട്ടുകളുടെയും സുപ്രധാന ജലവിവരങ്ങള്‍ (ഡാറ്റ) പരസ്പരം കൈമാറുന്ന കാര്യത്തില്‍ അടുത്ത മാസം വിദഗ്ധ സമിതി യോഗം ചേരും. പ്രളയ മുന്നറിയിപ്പ് ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക വിവരങ്ങള്‍ തടസ്സമില്ലാതെ കൈമാറാന്‍ ഈ യോഗത്തില്‍ അന്തിമ രൂപരേഖ തയ്യാറാക്കും.


അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള ഈ പ്രത്യേക ഉന്നതതല സംവിധാനത്തിന്റെ അടുത്ത വര്‍ഷത്തെ നിര്‍ണ്ണായക യോഗം ഇന്ത്യയില്‍ വെച്ച് നടത്താനും അജിത് ഡോവലും വാങ് യീയും തമ്മില്‍ ധാരണയിലെത്തിയിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങള്‍ക്കും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കും മധ്യേ ഇന്ത്യയും ചൈനയും റഷ്യയും ചേരുന്ന ശക്തമായ ഒരു പ്രാദേശിക അച്ചുതണ്ട് രൂപപ്പെടാനുള്ള സാധ്യതയാണ് ഈ സമാധാന ചര്‍ച്ച തുറന്നിടുന്നത്.


അതിര്‍ത്തിയില്‍ വീണ്ടും ശാന്തി പുലരുന്നതോടെ ഏഷ്യന്‍ മേഖലയില്‍ സമാനതകളില്ലാത്ത വികസനത്തിനും സുരക്ഷയ്ക്കും വഴിയൊരുങ്ങുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നത്.
എന്നാൽ ചൈനയെ എത്രത്തോളം വിശ്വസിക്കാം എന്നതാണ് പ്രശ്നം. ഇതിനുമുമ്പ് പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള തർക്കങ്ങളിൽ അവർ പാകിസ്ഥാന് ഒപ്പമാണ് നിലകൊണ്ടത്. ഇന്ത്യയുടെ വളർച്ചയിൽ എക്കാലത്തും ചൈനയ്ക്ക് അസൂയയായിരുന്നു. കിട്ടുന്ന അവസരങ്ങളിൽ എല്ലാം അവർ ഇന്ത്യക്കെതിരെ കരുക്കൾ നീക്കി. ഇനി ആവർത്തിക്കില്ലെന്ന അവരുടെ വാക്കുകൾ വിശ്വസിക്കാൻ കഴിയുമോ എന്നിടത്താണ് ഇന്ത്യയ്ക്ക് സംശയം. നേപ്പാളിനോട് അവർ ചെയ്തതും ഇതു തന്നെയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (34 minutes ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (54 minutes ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (57 minutes ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (1 hour ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (1 hour ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (1 hour ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (1 hour ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (1 hour ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (1 hour ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (2 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (2 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (2 hours ago)

സൈനികരേ...മാറ് .. മാറ്... നിലവിളിച്ച് നാട്ടുകാർ നേപ്പാളിൽ വീണ്ടും തടാകം തകർന്നു പ്രളയം..!!  (2 hours ago)

മുഖ്യമന്ത്രി കാണിച്ച ചെറ്റത്തരം ചേന്തിയെ മൂടോടെ പൂട്ടി കോൺഗ്രസിൽ നിന്ന് പുറത്ത്  (2 hours ago)

വേട്ടയ്ക്കൊരുങ്ങി ED വേരോടെ പിഴുതെടുക്കും ആ ദിവസം തൈക്കണ്ടിയിൽ.. വീണ വിറക്കുന്നു  (2 hours ago)

Malayali Vartha Recommends