ഒരു സ്ത്രീയുടെ സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുന്നത് ശരിയായ നടപടിയല്ല ഇങ്ങനെ പ്രദർശിപ്പിക്കുന്നത് ഇന്ത്യൻഭരണഘടനയുടെ നിയമലംഘനമാണ്; ആർത്തവ അയിത്തത്തിനെതിരായി കൊച്ചിയിൽ നടത്തിയ ആർപ്പോ ആർത്തവം പരിപാടിക്കെതിരെ പരാതി നൽകുമെന്ന് മഹിളാമോർച്ച എറണാകുളം ജില്ലാ പ്രസിഡണ്ട് എസ് മേനോൻ
ആർത്തവ അയിത്തത്തിനെതിരായി കൊച്ചിയിൽ നടത്തിയ ആർപ്പോ ആർത്തവം പരിപാടിക്കെതിരെ പരാതി നൽകുമെന്ന് മഹിളാമോർച്ച എറണാകുളം ജില്ലാ പ്രസിഡണ്ട് എസ് മേനോൻ. ഒരു സ്ത്രീയുടെ സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുന്നത് ശരിയായ നടപടിയല്ല ഇങ്ങനെ പ്രദർശിപ്പിക്കുന്നത് ഇന്ത്യൻഭരണഘടനയുടെ നിയമലംഘനമാണ്. ഇതേ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്നലെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ നേരിൽ കണ്ട് സംസാരിച്ചു എങ്കിലും അദ്ദേഹത്തിന് തന്നെ അഡ്വക്കറ്റ് കണ്ടതിനുശേഷം മാത്രമേ കൂടുതൽ വ്യക്തത നൽകാൻ സാധിക്കൂ എന്ന മറുപടിയാണ് ലഭിച്ചതെന്നും പത്മജ പറഞ്ഞു.
പോലീസിനെ ഭാഗത്തുനിന്ന് നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറായില്ലെങ്കിൽ ജില്ലാ മജിസ്ട്രേറ്റ് കോടതിയിൽ നാളെത്തന്നെ ഹർജി നൽകുമെന്നും സ്ത്രീയുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി സുപ്രീംകോടതി വരെ പോകാൻ തയ്യാറാണെന്ന് കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha