അടച്ചിട്ട തിയറ്റർ പരിസരത്ത് അസഹ്യമായ ദുര്‍ഗന്ധം... തെരച്ചലിൽ കണ്ടെത്തിയത് കാണാതായ യുവാവിന്റെ മൃതദേഹം; സംഭവം കോഴിക്കോട് അഴിയൂരില്‍

തീയ്യേറ്റര്‍ പരിസരത്ത് ദുര്‍ഗന്ധം വ്യാപിച്ചപ്പോള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രണ്ടാഴ്ചയായി ഇയാളെ കാണാനില്ലായിരുന്നു. ബുധനാഴ്ച വൈകിയാണ് മൃതദേഹം കണ്ടെത്തിയത്. ചീഞ്ഞളിഞ്ഞ നിലയിലായതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. വേഷവും മൊബൈല്‍ ഫോണും പരിശോധിച്ചാണ് മരിച്ചത് മുജീബ് ആണെന്ന് തിരിച്ചറിഞ്ഞത്.
അഴിയൂരില്‍ അടച്ചിട്ട സിനിമ തീയ്യേറ്ററില്‍ കാണാതായ യുവാവിന്റെ
മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. ചില്ലി പറമ്ബില്‍ സി പി മുജീബ് (36) എന്നയാളാണ് മരിച്ചത്. പൂഴിത്തലയില്‍ കുറേക്കാലമായി അടച്ചിട്ട ഷനീന ടാക്കീസില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് 10 ദിവസത്തിലേറെ പഴക്കമുണ്ട്. ജനുവരി 12 മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. മാഹിയിലും തീയ്യേറ്റര്‍ പരിസരത്തും നിത്യ സന്ദര്‍ശകനാണ് ഇയാള്‍. രണ്ട് ദിവസം മുമ്ബ് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
https://www.facebook.com/Malayalivartha

























