Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പെണ്‍കുട്ടികളെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി ;പിന്നീട് ഇത് കാട്ടി പല തവണ പീഡനം... രാത്രി ഒമ്ബതു മണിക്ക് അമ്ബലപ്പുഴ ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മൂന്ന് വിഎച്ച്‌എസ്‌ഇ വിദ്യാര്‍ത്ഥിനികളെ വിഷം കഴിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പ്രതികളെ വെറുതെവിട്ടു ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി

01 FEBRUARY 2019 09:04 AM IST
മലയാളി വാര്‍ത്ത

ആദ്യം അമ്ബലപ്പുഴ പോലീസും തുടര്‍ന്ന് ആലപ്പുഴ ഡിവൈഎസ്പിയും അന്വേഷണം നടത്തിയ കേസില്‍ സഹപാഠികളെയായിരുന്നു ആദ്യം സംശയിച്ചത്. പ്രേമ നൈരാശ്യം മൂലം ആത്മഹത്യ ചെയ്തു എന്നായിരുന്നു ആദ്യ അന്വേഷണത്തില്‍ പോലീസ് എത്തിച്ചേര്‍ന്നത്. എന്നാല്‍ കൂട്ട ആത്മഹത്യയില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച്‌ നാട്ടുകാരും ബന്ധുക്കളും രംഗത്ത് വന്നതോടെ കേസ് ക്രൈം ഡിറ്റാച്ച്‌മെന്റ് ബ്യൂറോയ്ക്ക് കൈമാറി. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി രാജഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം സഹപാഠികളെ അറസ്റ്റ് ചെയ്തു. സഹപാഠികള്‍ പ്രേമം നടിച്ച്‌ പീഡിപ്പിച്ചതില്‍ മനംനൊന്താണ് ആത്മഹത്യ എന്നായിരുന്നു കണ്ടെത്തല്‍. പെണ്‍കുട്ടികളെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയതായി പ്രതികള്‍ സമ്മതിച്ചെന്നും പിന്നീട് ഇത് കാട്ടി പല തവണ പീഡിപ്പിച്ചെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും ആയിരുന്നു കുറ്റപത്രം. കല്ലേലില്‍ ശങ്കരന്‍ കുട്ടിയായിരുന്നു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍. 72 സാക്ഷികളെ വിസ്തരിച്ചെങ്കിലും കേസിലെ പ്രധാന തെളിവായ മൊബൈല്‍ഫോണ്‍ കണ്ടെത്താനായില്ലെന്നതടക്കമുള്ള വീഴ്ചകളാണ് തിരിച്ചടിയായത്.

2008 നവംബര്‍ 17 ന് രാത്രി ഒമ്ബതു മണിക്ക് അമ്ബലപ്പുഴ ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മൂന്ന് വിഎച്ച്‌എസ്‌ഇ വിദ്യാര്‍ത്ഥിനികളെ വിഷം കഴിച്ച്‌ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് അമ്ബലപ്പുഴ വളഞ്ഞവഴി കമ്ബിവളപ്പ് സ്വദേശികളെ ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതേ വിട്ടത്. മൂന്നു പെണ്‍കുട്ടികളും പ്രതികളുടെ പീഡനം കൊണ്ടാണ് മരണത്തിന് കീഴടങ്ങിയതെന്ന് നേരത്തേ പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ തെളിവു നല്‍കാന്‍ കഴിയാത്തതിന്റെ പേരില്‍ രണ്ടുപേരെയും കോടതി വെറുതേ വിട്ടു. അതേസമയം അമ്ബലപ്പുഴയെ മാത്രമല്ല കേരളത്തെ തന്നെ ഞെട്ടിച്ച കേസില്‍ പ്രതികളായി പേര്‍ ചേര്‍ത്തവര്‍ കുറ്റവിമുക്തരായതോടെ പറക്കമുറ്റാത്ത പ്രായത്തില്‍ ലോകംവിട്ടു പോയ പെണ്‍കുട്ടികളുടെ മരണത്തിന് ഉത്തരവാദികള്‍ ആര് എന്ന ചോദ്യമാണ് ഉയരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (32 minutes ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (34 minutes ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (42 minutes ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (49 minutes ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (1 hour ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (1 hour ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (1 hour ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (1 hour ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (2 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (2 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (2 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (3 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

Malayali Vartha Recommends