കൂടുതല്‍ ലോക്‌സഭ സീറ്റിന് ഘടകകക്ഷികള്‍ അവകാശവാദം ഉന്നയിച്ചിരിക്കെ, അടിയന്തര യു.ഡി.എഫ് യോഗം ഇന്ന്

കൂടുതല്‍ ലോക്‌സഭ സീറ്റിന് ഘടകകക്ഷികള്‍ അവകാശവാദം ഉന്നയിച്ചിരിക്കെ, അടിയന്തര യു.ഡി.എഫ് യോഗം വെള്ളിയാഴ്ച. കഴിഞ്ഞ യോഗത്തില്‍ കേരള കോണ്‍ഗ്രസ്എം രണ്ട് സീറ്റും ജേക്കബ് വിഭാഗം ഇടുക്കി സീറ്റും ചോദിച്ചിരുന്നു. ആര്‍.എസ്.പി കൊല്ലം സീറ്റില്‍ തൃപ്തരാണ്. അവര്‍ എന്‍.കെ. പ്രേമചന്ദ്രനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. മുസ്‌ലിം ലീഗ് മൂന്നാം സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
കോട്ടയത്തിന് പുറമെ ഇടുക്കി അല്ലെങ്കില്‍ ചാലക്കുടിയെന്ന മാണി ഗ്രൂപ്പിന്റെ ആവശ്യം പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടതാണ്. ജോസ് കെ. മാണി രാജ്യസഭയിലേക്ക് പോകുന്ന സമയത്തെ ധാരണ പ്രകാരം ലോക്‌സഭ സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കണമത്രെ
"
https://www.facebook.com/Malayalivartha

























