Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പുനഃപരിശോധനാ ഹര്‍ജികളും മറ്റ് എല്ലാ ഹര്‍ജികളും സുപ്രീം കോടതി പരിഗണിക്കുന്നു.... ശബരിമല യുവതീപ്രവേശന വിധിയില്‍ പിഴവുണ്ടെന്ന് എന്‍.എസ്.എസ്

06 FEBRUARY 2019 11:45 AM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പുനഃപരിശോധനാ ഹരജകളും മറ്റ് എല്ലാ ഹരജികളും സുപ്രീം കോടതി പരിഗണിക്കുന്നു. വിധി പുനഃപരിശോധിക്കണോ വേണ്ടയോ എന്നാണ് വിഷയമെന്നും വിധി എന്ത് കൊണ്ട് പുനഃപരിശോധിക്കണം എന്ന കാര്യത്തില്‍ വാദങ്ങള്‍ ഒതുക്കണം എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്‍.എസ്.എസിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.പരാശരനാണ് വാദം തുടങ്ങിയത്.
എന്‍.എസ്.എസിനു വേണ്ടി അഡ്വ. കെ. പരാശരന്റെ വാദങ്ങള്‍

ശബരിമല യുവതീപ്രവേശന വിധിയില്‍ പിഴവുണ്ടെന്ന് എന്‍.എസ്.എസ് അറിയിച്ചു. പൊതുസ്ഥലങ്ങളിലെ തുല്യതാവകാശം ആരാധനാലയങ്ങളില്‍ ബാധകമല്ല. ക്ഷേത്രാചാരങ്ങള്‍ റദ്ദാക്കിയത് തെറ്റാണ്. ആചാരങ്ങള്‍ അസംബന്ധമാണെങ്കില്‍ മാത്രമാണ് കോടതിക്ക് ഇടപെടാന്‍ കഴിയൂ. ആചാരങ്ങള്‍ അത്രമേല്‍ അസംബന്ധം ആയാല്‍ മാത്രമേ ഇടപടവൂ എന്നും യഹോവ കേസില്‍ സുപ്രീംകോടതി നേരത്തെ പറഞ്ഞിട്ടുണ്ട്

ആചാരങ്ങളില്‍ യുക്തി പരിശോധിക്കരുതെന്ന് നേരത്തെ ബിജോയ് ഇമ്മാനുവല്‍ കേസ് സുപ്രിം കോടതി വിധി യില്‍ പറയുന്നുണ്ട്.

ശബരിമലയിലേത് തൊട്ടുകൂടായ്മയല്ല. 17 ാം അനുഛേദത്തിന്റെ ഭാഗമായ ആചാരമല്ല ശബരിമലയിലേത്. പ്രധാനവിഷയങ്ങള്‍ കോടതിക്ക് മുന്നില്‍ എത്തിയിട്ടില്ല.

ജാതി മത ലിംഗ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തില്‍ വിവേചനം പാടില്ലെന്ന ഭരണഘടനയുടെ 15ാം അനുഛേദം മതസ്ഥാപനങ്ങള്‍ക്ക് ബാധകമല്ല.
15, 17, 25 അനുച്ഛേദങ്ങള്‍ തമ്മിലുള്ള ബന്ധം വിലയിരുത്തിയതില്‍ കോടതിക്ക് പിഴച്ചു.

ഭരണഘടനയുടെ 25 ാം അനുച്ഛേദ പ്രകാരമുള്ള മൗലികാവകാശങ്ങളാണ് അടിസ്ഥാന പരമായി ഈ കേസില്‍ അടങ്ങി ഇരിക്കുന്നത്.
തൊട്ടുകൂടായ്മ കുറ്റകരമാണ്. പക്ഷേ ഭരണഘടനയില്‍ അതു നിര്‍വചിച്ചിട്ടില്ല

എന്താണ് തൊട്ട് കൂടായ്മ എന്ന് നിര്‍വ്വചിക്കേണ്ടതുണ്ട്.

തൊട്ടു കൂടായ്മ വിധിയില്‍ നിര്‍വ്വചിച്ച പ്രകാരമങ്കില്‍ അത് ഹിന്ദു ആരാധനാലയത്തിന് മാത്രമാണ് ബാധകം ആകുക.

ശബരിമല യുവതീപ്രവേശന വിധി മറ്റു മതങ്ങളിലും പ്രത്യാഘാതം ഉണ്ടാക്കും.

പ്രതിഷ്ംയുടെ നൈഷ്ടിക ബ്രഹ്മചര്യം ആധാരമാക്കിയാണ് ശബരിമല ആചാരങ്ങള്‍.

യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട നാല് റിട്ട് ഹരജികളും ഹൈകോടതിയി ല്‍നിന്ന് കേസുകള്‍ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷയും അടക്കം 65 ഹരജികളാണ് പുനഃപരിശോധനാ ഹരജികള്‍ക്കൊപ്പം കേള്‍ക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ ഉള്‍പ്പെടെയുള്ള പരാതികള്‍ പുനഃപരിശോധനാ ഹരജി തീര്‍പ്പാക്കിയ ശേഷമേ പരിഗണിക്കൂവെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ജനുവരി രണ്ടിന് ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദു, കനകദുര്‍ഗ എന്നിവരും രേഷ്മാ നിശാന്ത്, ഷനിലാ സതീഷ് എന്നിവരും പുനഃപരിശോധനാ ഹരജികളെ എതിര്‍ത്തുകൊണ്ട് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. വിധിയെ അനുകൂലിച്ചുകൊണ്ട് കക്ഷിചേരാന്‍ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധിപറഞ്ഞത്. ഇതിനെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ ജനുവരി 22നു കേള്‍ക്കാനാണ് ആദ്യം നിശ്ചയിച്ചതെങ്കിലും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയായതിനാല്‍ മാറ്റിവെക്കുകയായിരുന്നു 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (4 minutes ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (7 minutes ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (2 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (3 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (3 hours ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (3 hours ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (3 hours ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (3 hours ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (3 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (4 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (4 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (4 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (4 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (5 hours ago)

Malayali Vartha Recommends