മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലപ്പെട്ട നിയലയില്‍ കണ്ടെത്തി

മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ മകളെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. രാജ്യതലസ്ഥാനത്തെ കൈലാഷ് ഹില്‍സിലെ വീട്ടിലാണ് 21കാരിയായ യുവതിയെ മരിച്ചനിലയില്‍ കണ്ടത്. കൊലപാതകമാണ് സംഭവമെന്നാണ് വിവരം. വീട്ടിലെ മുന്‍ ജീവനക്കാരനാണ് കൊലനടത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇന്ന് പുലര്‍ച്ചെ 6.15നും 7.15നുമിടയിലാണ് കൊല നടത്തിയത്.
മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. എന്‍ജിനീയറിംഗില്‍ ബിരുദം നേടിയശേഷം യുപിഎസ്‌സി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു യുവതി. മുതിര്‍ന്ന ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളാണ് 21കാരി. പുലര്‍ച്ചെ ആറ്മണിയോടെ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും പ്രഭാതനടത്തത്തിന് പോയി. ഈ സമയം പ്രതി ജനലഴി തകര്‍ത്ത് ഉള്ളില്‍ കയറി. 6.15ന് പ്രതി വീട്ടില്‍ വരുന്നതിന്റെയും 7.15ന് പുറത്തുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ തലയില്‍ ഏതോ വസ്തുകൊണ്ട് അടിച്ച ശേഷം ചാര്‍ജര്‍ കേബിള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. വീട്ടിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും മറ്റും നന്നായി അറിയുന്നയാളാണ് പ്രതി എന്ന് പൊലീസ് വ്യക്തമാക്കുന്നു. ലൈംഗിക അതിക്രമത്തിന് പെണ്‍കുട്ടി ഇരയായോ എന്ന സംശയം പൊലീസിനുണ്ട്. ഇക്കാര്യം പോസ്റ്റ്‌മോര്‍ട്ടത്തില്‍ മാത്രമേ വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയെ നിലത്തുകൂടി വലിച്ചിഴച്ചതിന്റെ സൂചനകള്‍ വീട്ടില്‍ നിന്നും ലഭിച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha

























