മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ആര്‍ ശ്രീലേഖ

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി മുന്‍ ഡിജിപിയും തിരുവനന്തപുരം കോര്‍പ്പറേഷന്‍ ശാസ്തമംഗലം വാര്‍ഡ് കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ. പൊലീസും ഫയര്‍ ആന്റ് റെസ്‌ക്യൂ വകുപ്പും ദുരന്തപ്രദേശത്ത് പടക്ക നിര്‍മ്മാണശാല പ്രവര്‍ത്തിച്ചിരുന്നതായി അറിഞ്ഞിരുന്നോയെന്നും വേണ്ട സുരക്ഷാ നടപടികള്‍ ചെയ്തിരുന്നോയെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രീലേഖ ചോദിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
തൃശൂര്‍ ഒരു വെടിപ്പുരക്ക് തീ പിടിച്ച് 14 പേര്‍ മരിച്ചു! ഹാ കഷ്ടം! വെറുതെ പൊലിഞ്ഞ കുറെ ജീവനുകള്‍!
പൂരം വെടിക്കെട്ടിനായി പടക്കം ഉണ്ടാക്കുകയായിരുന്നു ഇവിടെ.
പൊലീസും ഫയര്‍ & റെസ്‌ക്യൂ വകുപ്പും അറിഞ്ഞിരുന്നോ അവിടെ ഇങ്ങനെയൊരു പടക്ക നിര്‍മ്മാണശാല പ്രവര്‍ത്തിച്ചിരുന്നു എന്ന്? വേണ്ട സുരക്ഷാ നടപടികള്‍ ചെയ്തിരുന്നോ?
ഇനിയും ഇതുപോലെ എത്ര പടക്ക നിര്‍മ്മാണ ശാലകള്‍ തൃശ്ശൂരില്‍ ഉണ്ട് എന്നറിയാമോ? അവയില്‍ എത്രയെണ്ണം വേണ്ട സുരക്ഷിതത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അറിയാമോ?
ഇതൊക്കെ നോക്കാന്‍ ആര്‍ക്കാണ് സമയം? എല്ലാ ഉദ്യോഗസ്ഥരും ഇപ്പോള്‍ രാഷ്ട്രീയം കളിച്ച് നടക്കുകയല്ലേ?? ഏതെങ്കിലും അത്യാവശ്യ കാര്യത്തിന് ആരെങ്കിലും ഒന്ന് ഫോണ്‍ ചെയ്താല്‍ അതെടുക്കുന്ന ഏതെങ്കിലും ജില്ലാ പൊലീസ് മേധാവികള്‍ ഉണ്ടോ?
എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങള്‍? മനുഷ്യജീവനുകള്‍ പണയം വയ്ക്കുന്ന ഉത്സവങ്ങള്‍? കാടുകളില്‍ ജീവിക്കേണ്ട ആനയെ നിരത്തി നിര്‍ത്തി പീഡിപ്പിക്കുന്ന കെട്ടുകാഴ്ചകള്‍?
ഇനിയെങ്കിലും, ഈ ഡിജിറ്റല്‍ യുഗത്തിലെങ്കിലും ഒരു പുനര്‍ചിന്തനം നടത്തിക്കൂടെ?
നമ്മുടെ ക്ഷേത്രങ്ങള്‍ക്ക് ആചാരപ്രകാരമുള്ള പൂജയും ഭക്തദര്‍ശനവും കാഴ്ച്ചയും ഒക്കെയല്ലേ പ്രധാനം? ഉത്സവ സമയം മനുഷ്യനും മൃഗത്തിനും ഭൂപ്രകൃതിക്കും ദോഷം വരുത്തുന്ന വെടിക്കെട്ടും മറ്റും വേണ്ട എന്ന് വെച്ചൂടെ?
https://www.facebook.com/Malayalivartha

























