മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ 'തുടക്കം' ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റും

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ കൂട്ടത്തില്‍ സിനിമാ പ്രവര്‍ത്തകനും. സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ ബിജീഷ് ബാലനാണ് മരിച്ചത്. ഫെഫ്ക ഓള്‍ കേരള മേക്കപ്പ് ആന്‍ഡ് ഹെയര്‍ സ്‌റ്റെലിസ്റ്റ് യൂണിയന്‍ അംഗം കൂടിയാണ് മരിച്ച ബിജീഷ്. മാര്‍ഗം കളി, ഷീ ടാക്‌സി തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ചുണ്ട്.
വിസ്മയ മോഹന്‍ലാലിനെ നായികയാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന 'തുടക്കം' സിനിമയിലും മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയി ബിജീഷ് ജോലി ചെയ്തിരുന്നു. ഫെഫ്ക സംഘടന ബിജീഷിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. ജൂഡ് ആന്തണി ജോസഫ് ഇതുസംബന്ധിച്ച വാര്‍ത്ത ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്. 'ഹൃദയഭേദകം' എന്നായിരുന്നു ജൂഡ് പ്രതികരിച്ചത്.
https://www.facebook.com/Malayalivartha

























