വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ നിര്‍ദ്ദേശിച്ച് പാറമേക്കാവ് ദേവസ്വം

മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം നിര്‍ദ്ദേശിച്ചു. 2006ല്‍ വെടിക്കെട്ട് അപകടം ഉണ്ടായപ്പോള്‍ പൂരത്തിന്റെ എല്ലാ ചടങ്ങുകളും നടന്നിരുന്നതായും സമാനമായി ഇക്കുറിയും അങ്ങനെ ചെയ്യണമെന്ന പൊതുവികാരമാണ് ഇന്ന് ചേര്‍ന്ന യോഗത്തില്‍ ഉണ്ടായതെന്ന് പാറമേക്കാവ് ദേവസ്വം അറിയിച്ചു. യോഗത്തിലെ തീരുമാനങ്ങള്‍ നാളെ നടക്കുന്ന യോഗത്തിലും അറിയിക്കും. അതിന് ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക.
2006ല്‍ അപകടമുണ്ടായപ്പോള്‍ കുടമാറ്റമടക്കമുള്ള എല്ലാ ചടങ്ങുകളും നടന്നു. വെടിക്കെട്ട് പ്രതീകാത്മകമായി ചെയ്യണം. എന്നാല്‍ നിര്‍മ്മിച്ച പടക്കങ്ങള്‍ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ എടുക്കണം. 75 ലക്ഷം രൂപയോളം ചെലവായിട്ടുണ്ട്. പലരുടെയും ഒന്‍പതുമാസത്തെ പ്രവര്‍ത്തനമാണ്. അതിനാല്‍ ആചാരങ്ങള്‍ എല്ലാം നടത്തണമെന്നാണ് പൊതുവികാരം. നാളത്തെ യോഗത്തില്‍ ഇക്കാര്യം അറിയിക്കുമെന്നും പാറമേക്കാവിന്റെ പ്രതിനിധികള്‍ വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് തൃശൂര്‍ കളക്ടറേറ്റിലാണ് യോഗം. ബന്ധപ്പെട്ട ദേവസ്വങ്ങളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. യോഗത്തില്‍ പൂരവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ എങ്ങനെയായിരിക്കണമെവ്വതില്‍ തീരുമാനമെടുക്കും.
അതേസമയം തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ലെന്ന് ദേവസ്വം സെക്രട്ടറി കെ.ഗിരീഷ്‌കുമാര്‍ അറിയിച്ചു അപകടത്തില്‍ അട്ടിമറി ഉണ്ടാകാനിടയില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കും. ആഘോഷപൂര്‍വം പൂരം നടത്താനുള്ള സാഹചര്യമല്ല. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ ചേര്‍ത്തുനിറുത്തുന്നതിലാണ് ദേവസ്വത്തിന്റെ ശ്രദ്ധ. തിരുവമ്പാടി ദേവസ്വത്തിലെ ആഘോഷക്കമ്മിറ്റി ഭാരവാഹികളായ അഞ്ചുപേരും അപകടത്തില്‍പ്പെട്ടു. ഏത് അന്വേഷണത്തെയും ദേവസ്വം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























