Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല യുവതീപ്രവേശന വിധിക്കെതിരെ എന്‍.എസ്.എസ് നല്‍കിയ പുനപരിശോധനാ ഹര്‍ജിയില്‍ വാദങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അഭിഭാഷകന്‍ പരാശരന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയോട് പറഞ്ഞ വാചകം വിശ്വാസിസമൂഹത്തിന് വലിയ പ്രതീക്ഷ നല്‍കുന്നു

06 FEBRUARY 2019 03:09 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീപ്രവേശന വിധിക്കെതിരെ എന്‍.എസ്.എസ് നല്‍കിയ പുനപരിശോധനാ ഹര്‍ജിയില്‍ വാദങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അഭിഭാഷകന്‍ പരാശരന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയോട് പറഞ്ഞ വാചകം വിശ്വാസിസമൂഹത്തിന് വലിയ പ്രതീക്ഷ നല്‍കുന്നു. ' ഞാന്‍ മൂന്ന് പുനപരിശോധനാ ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് മുന്നില്‍ നല്‍കിയിട്ടുണ്ട്. അതില്‍ മൂന്നിനും കോടതി അനുമതി നല്‍കിയിരുന്നു. ഇത്തവണയും അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു'. ആരാധനാലയങ്ങളില്‍ ലിംഗവിവേചനം വരില്ല. അതിനാല്‍ 2018 സെപ്തംബര്‍ 28ലെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയില്‍ പിഴവുണ്ടെന്നും പരാശരന്‍ ചൂണ്ടിക്കാട്ടി. മതപരമായ പൊതുസ്ഥാപനങ്ങള്‍ ലിംഗവിവേചനത്തിന്റെ പരിധിയില്‍ വരില്ല. യുവതികള്‍ക്ക് പ്രവേശനം അനുവദിക്കാത്തത് തൊട്ടുകൂടായ്മയല്ലെന്നും അദ്ദേഹം വാദിച്ചു.

ആചാരങ്ങളില്‍ യുക്തി പരിശോധിക്കരുതെന്ന് മുമ്പ് കോടതി തന്നെ മറ്റൊരു വിധിയില്‍ പറഞ്ഞിട്ടുണ്ടെന്നും പരാശരന്‍ ചൂണ്ടിക്കാട്ടി. ആചാരങ്ങള്‍ അസംബന്ധം ആയാല്‍ മാത്രമേ ഇടപെടാവൂ എന്നാണ് യഹോവ കേസിലെ കോടതി പരാമര്‍ശം ഓര്‍മിപ്പിച്ചു. തൊട്ടുകൂടായ്മ എന്താണെന്ന് ശബരിമലയെ സംബന്ധിച്ച് നിര്‍വചിക്കേണ്ടതുണ്ട്. തൊട്ടുകൂടായും യുവതീപ്രവേശനവും തമ്മില്‍ ബന്ധമില്ല. മനുഷ്യത്വമില്ലാത്ത അനുഭവത്തെയാണ് അയിത്തമായി കാണേണ്ടത് എന്നും പരാശരന്‍ വാദിച്ചു.

എന്നാല്‍ വിധി തൊട്ടുകൂടായ്മയുടെ അടിസ്ഥാനത്തിലല്ല ലിംഗ വിവേചനത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ജസ്റ്റിസ് നരിമാന്‍ മറുപടി നല്‍കി. 1955ലെ പൗരത്വഅവകാശ നിയമവും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ വിശ്വാസികളുടെ വിഷയത്തില്‍ യുക്തി നോക്കരുതെന്ന് പരാശരന്‍ ചൂണ്ടിക്കാട്ടി. വിവേചന അധികാരം ഉപയോഗിച്ച് വിശ്വാസം ഹനിക്കപ്പെടരുത്. അതിനാല്‍ ഭരണഘടനയുടെ 17,15, 27 അനുച്ഛേദങ്ങള്‍ പരിഗണിക്കുന്നതില്‍ സുപ്രീംകോടതിക്ക് പിഴച്ചെന്നും പരാശരന്‍ ചൂണ്ടിക്കാട്ടി. അതേസമയം കഴിഞ്ഞ സെപ്തംബര്‍ 28ലെ വിധി വരുന്നതിന് മുമ്പ് എന്‍.എസ്.എസിന് വേണ്ടി ഹാജരായതും പരാശരനായിരുന്നു. അദ്ദേഹത്തിന്റെ വാദഗതികള്‍ തള്ളിയാണ് കോടതി യുവതീപ്രവേശനം നടത്തിയത്.

അതേസമയം പരാശരന്‍ അടക്കമുള്ളവരുടെ വാദങ്ങള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ എന്ത് പറയും എന്നുള്ളത് നിര്‍ണായകമാണ്. വിധി പുനപരിശോധിക്കരുതെന്ന് ആവശ്യപ്പെട്ട് ശബരിമല ദര്‍ശനം ആദ്യം നടത്തിയ യുവതികളായ ബിന്ദുവും കനകദുര്‍ഗയും നല്‍കിയ ഹര്‍ജിയില്‍ മുതിര്‍ന്ന അഭിഭാഷകയായ ഇന്ദിരാ ജയിസിംഗ് ഹാജരാകും. അതിനൊപ്പം ദേവസ്വം ബോര്‍ഡിന്റെ സഹായ ഹര്‍ജിയും പരിഗണിക്കും. ഹര്‍ജികളിന്‍മേലുള്ള വാദം തുറന്ന കോടതിയിലാണെങ്കിലും അത് ടെലിവിഷനിലൂടെ ലൈവായി കാണിക്കണമെന്ന അയ്യപ്പസംഘടനയുടെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു.

ഹരജികളും റിട്ടുകളും ഉള്‍പ്പെടെ 65 ഹരജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് ഹര്‍ജികള്‍ കേള്‍ക്കുന്നത്. അയ്യപ്പ ഭക്തരും, വിവിധ സംഘടനകളും എന്‍.എസ്.എസും പന്തളം കൊട്ടാരവും തന്ത്രിയും കോണ്‍ഗ്രസും ബി.ജെ.പി നേതാവ് ബി. രാധാകൃഷ്ണമേനോനും ഉള്‍പ്പെടെ നല്‍കിയ 56 ഹരജികളും വിധിയിലെ മൗലികാവാശ ലംഘനങ്ങള്‍ വ്യക്തമാക്കുന്ന നാല് റിട്ട് ഹര്‍ജികള്‍, യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിലുള്ള കേസുകള്‍ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ട് ഹരജികള്‍ എന്നിവയാണ് പരിഗണിക്കുന്നത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (4 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (16 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (2 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (2 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (3 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (3 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (4 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends