പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം

ചെറിയനാട് റെയില്‍വേ സ്‌റ്റേഷനില്‍ വയോധിക ട്രെയിന്‍ തട്ടി മരിച്ചു. മുളന്തുരുത്തിയില്‍ അരികുപുറം റോഡില്‍ ജന്നത്തില്‍ കെ.ആര്‍. രത്‌നമ്മ (61) ആണ് മരിച്ചത്. ഇന്ന് രാവിലെ 11.45 ഓടെയാണ് അപകടം. ചെങ്ങന്നൂരിലുള്ള സഹോദരന്റെ വീട്ടില്‍ എത്തിയ ശേഷം ചെട്ടിക്കുളങ്ങരയിലുള്ള ബന്ധുവിനെ കാണാന്‍ ചെങ്ങന്നൂരില്‍ നിന്നും മാവേലിക്കരയിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യവേ സ്‌റ്റേഷന്‍ തെറ്റിയ രത്‌നമ്മ ചെറിയനാട് സ്‌റ്റേഷനില്‍ ഇറങ്ങുകയായിരുന്നു.
തുടര്‍ന്ന് അടുത്ത ട്രെയിനിനായി എതിര്‍ പ്ലാറ്റ്‌ഫോമിലേക്ക് പാളം മുറിച്ചു കടക്കുന്നതിനിടയില്‍ ഇതേ ട്രാക്കിലൂടെ വന്ന ജനശതാബ്ദി എക്‌സ്പ്രസ് ഇവരെ ഇടിച്ചു തെറിപ്പിച്ചു. ബഹ്‌റൈനിലുള്ള മൂത്ത മകന്റെ അടുത്തുനിന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് ഇവര്‍ നാട്ടില്‍ എത്തിയത്. മക്കള്‍: യദു കൃഷ്ണന്‍, അനന്ദു കൃഷ്ണന്‍, ആര്‍ച്ച ഉണ്ണി. മരുമക്കള്‍: സ്‌നേഹ, അനഘ.
https://www.facebook.com/Malayalivartha





















