Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

വയോധികയെ പറ്റിച്ച് തട്ടിയെടുത്തത് 41,000 രൂപ; ഗള്‍ഫിലുള്ള മകന് ലോട്ടറി അടിച്ചെന്ന് പറഞ്ഞുള്ള പുത്തന്‍ തട്ടിപ്പ്!

06 FEBRUARY 2019 05:37 PM IST
മലയാളി വാര്‍ത്ത

പ്രായമായവരെ എങ്ങനെയും കബളിപ്പിക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നലെ വാകത്താനത്ത് നടന്നത്. 75 വയസുള്ള വയോധികയെ കബളിപ്പിച്ച് 41000 രൂപയാണ് നിമിഷങ്ങള്‍ക്കകം തട്ടിയെടുത്തത്. ഗള്‍ഫിലുള്ള മകന് എട്ടു ലക്ഷം രൂപ ലോട്ടറിയടിച്ചെന്നാണ് ഒരു വിരുതന്‍ വീട്ടിലെ ലാന്‍ഡ് ഫോണില്‍ വിളിച്ച് തട്ടിവിട്ടത്. പക്ഷേ വിദേശത്തു നിന്നുള്ള പണം ലഭിക്കുന്നതിന് ഏറെ കടമ്പകളുണ്ടെന്നും അതിന് അങ്ങോട്ട് അല്‍പം പണം കൊടുക്കണമെന്നുമാണ് വിളിച്ചയാള്‍ പറഞ്ഞത്.

ആരോടും ഇക്കാര്യം പറയരുത് പരമ രഹസ്യമായിരിക്കണമെന്നും പ്രത്യേകം പറഞ്ഞു. വയോധികയും ഭര്‍ത്താവും ചായകുടിച്ചുകൊണ്ടിരിക്കെയാണ് ഫോണ്‍ കോള്‍ വന്നത്. ഉടനെ വയോധിക പണവുമെടുത്ത് ഭര്‍ത്താവിനോടു പോലും പറയാതെ ഓട്ടോറിക്ഷയില്‍ കോട്ടയം റെയില്‍വേ സ്‌റ്റേഷനിലേക്ക് പാഞ്ഞു.

റെയില്‍വേ സ്‌റ്റേഷനില്‍ വരുന്നയാളുടെ അടയാളവും പറഞ്ഞിരുന്നു. അയാള്‍ ഒരു കുപ്പിവെള്ളം കൈയ്യില്‍ പിടിക്കുമെന്നായിരുന്നു അടയാളം. പിന്നെ ഷര്‍ട്ടിന്റെ നിറവും. സ്‌റ്റേഷനില്‍ ഓട്ടോയിറങ്ങിയ വയോധിക വേഗം റെയില്‍വേ സ്‌റ്റേഷനിലേക്ക് കയറി അടയാളം നോക്കി ആളെ കണ്ടുപിടിച്ച് പണം നല്‍കി. വേഗം തിരികെ വീട്ടിലെത്തി.

ഇതിനിടെ കൊച്ചുമകനോട് മാത്രം വിവരം പറഞ്ഞു. കൊച്ചുമകന് സംശയം തോന്നി വാകത്താനം പോലീസില്‍ വിവരം ധരിപ്പിച്ചു. പോലീസ് എത്തുന്നതിനു മുന്‍പേ വയോധിക പണം നല്‍കി വീട്ടിലെത്തിയിരുന്നു. ഇതിനിടെ വയോധിക ഗള്‍ഫിലുള്ള മകനെ വിളിച്ച് എപ്പോഴാണ് ലോട്ടറിയുടെ പണം കിട്ടുന്നതെന്ന് ചോദിച്ചപ്പോഴാണ് തട്ടിപ്പ് ശരിക്കും ബോധ്യപ്പെട്ടത്.

എന്തായാലും തട്ടിപ്പുകാരന്റെ ചിത്രം റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവി കാമറയില്‍ നിന്നുള്ളത് പോലീസിന് ലഭിച്ചിട്ടുണ്ട്. പാന്റ്‌സും ഷര്‍ട്ടും ധരിച്ച തട്ടിപ്പുകാരനെ ഉടനെ കുടുക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് പോലീസ് നിഗമനം. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (2 minutes ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (28 minutes ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (1 hour ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (2 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (2 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (2 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (2 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (2 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (2 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (2 hours ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

Malayali Vartha Recommends