കേരളത്തിലെ മത്സ്യത്തൊഴിലാളികളെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് നൊബേല്‍ സമ്മാന സമിതിക്ക് ശശി തരൂര്‍ എംപിയുടെ കത്ത്

കേരളത്തിലെ മത്സ്യത്തൊഴിലാളികളെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് പരിഗണിക്കണമെന്നാവശ്യപ്പെട്ട് നൊബേല്‍ സമ്മാന സമിതിക്ക് ശശി തരൂര്‍ എംപി കത്തയച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി തരൂര്‍ തന്നെയാണ് ഈ കത്ത് പുറത്ത് വിട്ടത്.നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി ചെയര്‍മാന്‍ ബെറിറ്റ് റെയിസ് ആന്‍ഡേഴ്‌സണാണ് തരൂര്‍ കത്തെഴുതിയിരിക്കുന്നത്.
പ്രളയ സമയത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തിയ ത്യാഗത്തെയും കര്‍മ്മോത്സുകതയെയും പ്രശംസിച്ചാണ് തരൂര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നൊബേല്‍ സമ്മാനത്തിനായി നാമനിര്‍ദ്ദേശം ചെയ്തിട്ടുള്ളത്. ജനാധിപത്യ രാജ്യങ്ങളിലെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സമാധാന നൊബേലിന് വ്യക്തികളെയോ സംഘടനകളെയോ നോമിനേറ്റ് ചെയ്യാം, ഈ സാധ്യത പ്രയോജനപ്പെടുത്തിയാണ് തരൂര്‍ മത്സ്യത്തൊഴിലാളികളെ നാമനിര്‍ദ്ദേശം ചെയ്തത്.
https://www.facebook.com/Malayalivartha

























