ചാലക്കുടിയെ മാലക്കള്ളന്‍ വലയിലായതിങ്ങനെ...

ചാലക്കുടിക്കാരുടെ പേടി സ്വപ്‌നമെന്ന് പറയാമായിരുന്നു മാലകള്ളന്‍ പിടിയില്‍. ഹെല്‍മെറ്റ് ധാരിയായ ബൈക്ക് യാത്രക്കാരനാണ് മാല പൊട്ടിക്കുന്നതെന്നായിരുന്നു മാല നഷ്ടപ്പെട്ടവരുടെയെല്ലാം മൊഴി. ബൈക്ക് കടന്നു പോകുന്ന ഒന്നോ രണ്ടോ ദൃശ്യങ്ങള്‍ കിട്ടി. പക്ഷേ, നമ്ബര്‍ വ്യക്തമല്ല. എക്‌സ്ട്രാ ഫിറ്റിങ്‌സുകള്‍ ബൈക്കില്‍ ഉണ്ടെന്നു മാത്രമായിരുന്നു സൂചന.
ദൃശ്യങ്ങളില്‍ കണ്ട അതേ ബ്രാന്‍ഡ് ബൈക്കുകളുടെ നമ്ബറുകള്‍ ശേഖരിച്ചു. അന്‍പതോളം ബൈക്കുകള്‍. ഇതില്‍ നിന്നു സംശയമുള്ള എട്ടു ബൈക്കുകള്‍ പൊലീസ് പ്രത്യേകം നിരീക്ഷിച്ചെങ്കിലും മാലപൊട്ടിക്കല്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. പ്രതിയെ കണ്ടെത്താനുമായില്ല. മൊബൈല്‍ ടവറിനു കീഴിലെ ലക്ഷണക്കണക്കിനു ഫോണ്‍ കോളുകള്‍ നീരിക്ഷിക്കുകയായിരുന്നു പോലീസ് ചെയ്തത്.മാല പൊട്ടിച്ച സ്ഥലത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ നിരീക്ഷിച്ചു.
സംഭവ സമയത്തും അതിനു ശേഷവും സജീവമായ യുവാക്കളുടെ ഫോണുകള്‍ പ്രത്യേകം തിരഞ്ഞെടുത്തു. ഈ യുവാക്കള്‍ വിളിച്ച ഫോണ്‍ കോളുകള്‍ പരിശോധിച്ചു. അതില്‍ കുറ്റിച്ചിറ സ്വദേശി അമല്‍ നിരവധി തവണ പലഭാഗത്തുള്ള സ്വര്‍ണ പണയ സ്ഥാപനങ്ങളിലേക്കു വിളിച്ചതായി കണ്ടെതിയതാണ് വഴിത്തിരിവായത്.അമലിന്റെ ഫൊട്ടോയുമായി പൊലീസ് സംഘം പണ്ടം പണയ സ്ഥാപനത്തില്‍ എത്തി. ഈ യുവാവ് ആറ് മാലകള്‍ ഇവിടെ പണയപ്പെടുത്തിയിട്ടുള്ളതായി സ്ഥാപനം സ്ഥിരീകരിച്ചു. എന്നാല്‍ അമലിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോള്‍ കുറ്റങ്ങളെല്ലാം ഇയാള്‍ നിഷേധിക്കുകയാണ് ചെയ്തത്.
മാലകള്‍ എവിടെ നിന്നു കിട്ടിയെന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം ലഭിച്ചില്ല. അച്ഛന്‍ ഓട്ടോറിക്ഷ ഡ്രൈവര്‍, സഹോദരന്‍ ടിപ്പര്‍ ലോറി ഡ്രൈവര്‍. സാധാരണ കുടുംബം. പത്ര വിതരണത്തില്‍ നിന്നു കിട്ടുന്ന വരുമാനം അനുസരിച്ചുള്ള ജീവിതമായിരുന്നില്ല അമലിന്റേത്. വരുമാനത്തിന്റെ കണക്കുകള്‍ പൊലീസ് നിരത്തിയതോടെ അമലിനു പിടിച്ചു നില്‍ക്കാനായില്ല. പിന്നീട് പുറത്തു വന്നത് പോലീസിനെ പോലും അമ്ബരപ്പിക്കുന്ന വെളിപ്പെടുത്തല്‍. സ്ഥിരമായി പത്രം ഇടുന്നത് ഇടംകൈ കൊണ്ടാണ്. ഇടം കൈയ്ക്കു നല്ല കരുത്തുണ്ട്. വഴിയാത്രക്കാരികളുടെ മാല പൊട്ടിച്ചതെല്ലാം ഇടം കൈ കൊണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























