Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുപ്രീംകോടതിയിലെ പരസ്യവാദം സിപിഎമ്മിന് തിരിച്ചടി... വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിമ്മിലുള്ള ഭക്തരെല്ലാം കോണ്‍ഗ്രസിന് വോട്ടു ചെയ്യുമെന്ന് റിപ്പോര്‍ട്ട്, കൂടുതല്‍ പരസ്യ നിലപാടിലേക്ക് പാര്‍ട്ടി പോകേണ്ടെന്ന് അഭിപ്രായം ബലപ്പെടുന്നു

07 FEBRUARY 2019 10:15 AM IST
മലയാളി വാര്‍ത്ത

അങ്ങനെ പിണറായി ഹൈന്ദവര്‍ക്ക് പൂര്‍ണമായും എതിരായി. സി പി എം നേതാക്കളും അണികളും നിസഹായരായി നോക്കി നില്‍ക്കുന്നു. തെരഞ്ഞടുപ്പിന് 60 ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് പിണറായി ഒരു വലിയ ജനസഞ്ചയത്തെ വെറുപ്പിച്ചത്. സി പിഎമ്മുകാരായ ഹിന്ദുക്കള്‍ കോണ്‍ഗ്രസ്സിന് വോട്ടു ചെയ്‌തേക്കുമെന്ന അവസ്ഥയിലാണ് സി പി എം.

പിണറായിക്കെതിരെ മനസുകൊണ്ട് എതിരായിരിക്കുകയാണ് സി പി എമ്മിന്റെ പല നേതാക്കളും. അതേസമയം പിണറായിക്കെതിരെ മിണ്ടാനുള്ള ധൈര്യം ആര്‍ക്കുമില്ല. സുപ്രീംകോടതിയില്‍ വാദിച്ച് വാദിച്ച് സര്‍ക്കാരിനെ ഇല്ലാതാക്കി എന്ന കണക്കുകൂട്ടലിലാണ് സി പി എം. ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റും ബോര്‍ഡിന്റെ നിലപാടില്‍ അസഹ്യനാണ്. പക്ഷേ അഭിപ്രായം പറയാന്‍ ധൈര്യം പോരാ.

മൂന്നു കു കേരളം ഭരിച്ചു മുടിക്കുന്നു എന്ന ജി. സുകുമാരന്‍ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തിയ ആരോപണത്തിന്റെ പിന്‍ബലത്തില്‍ എന്‍ എസ് എസ് ഉള്‍പ്പെടെയുള്ള ഹൈന്ദവരുടെ വോട്ടുവാങ്ങി അധികാരത്തിലെത്തിയ സര്‍ക്കാരാണ് അവരെ മാളിക മുകളില്‍ ഏറ്റിയവരെ ആദ്യം തിരിഞ്ഞു കൊത്തിയത്.

പിണറായിക്ക് എന്ത് സംഭവിച്ചു എന്നാണ് സുപ്രീം കോടതിയിലെ ശബരിമല വാദം സസൂക്ഷ്മം നിരീക്ഷിച്ചവരെല്ലാം ചോദിച്ചത്. ചിലര്‍ പിണറായിയെ മുഖ്യമന്ത്രിയാക്കുന്നതിനെക്കാള്‍ നല്ലത് ചീഫ് ജസ്റ്റിസാക്കുന്നതാണെന്നും അഭിപ്രായപ്പെട്ടു.

ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി സംരക്ഷിക്കണം എന്ന് ഭരണഘടനയില്‍ ഊന്നി നിന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. ഒരു ക്ഷേത്രത്തിന്റെ ആചാരം ഭരണഘടനാപരമായി മതത്തിന്റെ ആചാരമാകില്ലെന്ന സുപ്രധാന വാദവും സംസ്ഥാന സര്‍ക്കാര്‍ കാഴ്ച വച്ചു. സാമൂഹികാന്തരീക്ഷം തകര്‍ന്നെന്ന ബ്രാഹ്മണ സമുദായത്തിന്റെ വാദം സര്‍ക്കാര്‍ നിരാകരിച്ചു. തുല്യ നീതിക്കും സ്ത്രീകളുടെ മനുഷ്യാവകാശത്തിനും വേണ്ടിയാണ് തങ്ങള്‍ നില കൊള്ളുന്നതെന്ന സര്‍ക്കാര്‍ വാദം കൂടുതല്‍ ഗൗരവം അര്‍ഹിക്കുന്നു. തൊട്ടുകൂടായ്മയാണ് ശബരിമലയില്‍ നടക്കുന്നതെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വ ജയദീപ് ഗുപ്ത വാദിച്ചു. തുല്യത മത സ്ഥാപനങ്ങള്‍ക്കും ബാധകമാണെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. സുപ്രീംകോടതി വിധിയിലെ ഓരോ നിരീക്ഷണത്തെയും സര്‍ക്കാര്‍ പിന്താങ്ങി. സ്ത്രീകളുടെ വിവേചനം ഹിന്ദുമതത്തില്‍ പറഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.

തെരഞ്ഞടുക്കപ്പെടുന്ന സര്‍ക്കാര്‍ എല്ലാവരുടേതുമാണ്. അവര്‍ സാധാരണ ആരെയും പിണക്കാറില്ല. എന്നാല്‍ ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി പുറത്തു വന്നപ്പോള്‍ തന്നെ അത് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ആവേശം കാണിച്ചത്. അത് ബിജെപിയോടുള്ള വിരോധം കൊണ്ടാണെന്ന് ചില സി പി എം നേതാക്കള്‍ വാദിക്കുന്നു. എന്നാല്‍ അന്ധമായ ബി ജെ പി വികാരം സര്‍ക്കാരിന് വിനയായി മാറുകയാണ്. കേരള സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണ് കേരളത്തില്‍ മൃതപ്രായമായിരുന്ന ബി ജെ പി വളര്‍ന്നത്. ബി ജെ പി യുടെ വളര്‍ച്ചയില്‍ നിര്‍ണായക ശക്തിയായി പിണറായി വിജയന്‍ മാറിയിരിക്കുകയാണ്. അതു കൊണ്ടാണ് ബി ജെ പിയും സി പി എമ്മും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന് കോണ്‍ഗ്രസ് വാദിക്കുന്നത്.

കുഞ്ഞുഞ്ഞ്, കുഞ്ഞാലിക്കുട്ടി, കുഞ്ഞു മാണി എന്നിങ്ങനെ ജി. സുകുമാരന്‍ നായര്‍ അധിക്ഷേപിച്ചവര്‍ എത്ര മാന്യന്‍മാരാണെന്ന് എന്‍ എസ് എസ് പോലും സമ്മതിതുന്നുണ്ട്. പള്ളിയുടെ പേരില്‍ ഹിന്ദുക്കളെ കോണ്‍ഗ്രസിന് എതിരാക്കി മാറ്റിയതില്‍ വെള്ളാപ്പള്ളിക്കും സുകുമാരന്‍നായര്‍ക്കുമുള്ള പങ്ക് തള്ളികളയാനാവില്ല. അതിന്റെ ഫലമാണ് സുകുമാരന്‍ നായര്‍ അനുഭവിക്കുന്നത്.ഹിന്ദുക്കളുടെ അന്ധമായ കോണ്‍ഗ്രസ് വികാരം മുതലെടുത്താണ് പിണറായി അധികാരത്തിലെത്തിയത്. ചെറിയ തോതില്‍ െ്രെകസതവ, മുസ്ലീം വോട്ടുകളും പിണറായിക്ക് ലഭിച്ചു.

നേരത്തെ യുവതീ പ്രവേശനത്തെ എതിര്‍ത്ത ദേവസ്വം ബോര്‍ഡ് എന്തിനു വേണ്ടിയാണ് ഇപ്പോള്‍ അനുകൂലിക്കുന്നതെന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ചോദ്യത്തിന് ദേവസ്വം ബോര്‍ഡിന്റെ അഭിഭാഷകന്‍ തപ്പി തടഞ്ഞതും ജനത്തെ ചിരിപ്പിച്ചു. ഇപ്പോഴത്തെ നിലപാടാണ് താന്‍ പറയുന്നതെന്നാണ് ബോര്‍ഡിന്റെ അഭിഭാഷകന്‍ വാദിച്ചത്. കേരളത്തില്‍ 20 പാര്‍ലെമെന്റ് സീറ്റിലും കോണ്‍ഗ്രസ് ജയിക്കുമെന്ന് സകലരും പറയുന്നുണ്ട്.അങ്ങനെ സംഭവിച്ചാല്‍ അതിന്റെ ക്രെഡിറ്റും പിണറായി വിജയന് തന്നെയാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ യുടെ അവസ്ഥ ബംഗാളിത് തുല്യമാകുമെന്ന ഇടത് ചിന്തകന്‍ എം ജി രാധാകൃഷ്ണന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പെഴുതിയ ലേഖനത്തിന് ഇപ്പോഴും പ്രസക്തിയേറുകയാണ്.

സുപ്രീം കോടതിയിലെ സര്‍ക്കാര്‍ വാദത്തോടെ കേരളത്തിലെ സി പി എം സര്‍ക്കാര്‍ ഭൂരിപക്ഷ വിരുദ്ധരായെന്ന ചിന്ത സി പി എം പ്രവര്‍ത്തകര്‍ക്ക് പോലുമുണ്ട്. എം എല്‍ എമാരും എം.പിമാരും ഇതേ ചിന്താഗതി രഹസ്യമായി പങ്കുവയ്ക്കുന്നു. കോടിയേരിയും മറിച്ചു ചിന്തിക്കാന്‍ സാധ്യതയില്ല. നവോത്ഥാനത്തിന്റെ പേരു പറഞ്ഞ് സര്‍ക്കാര്‍ കൂടുതല്‍ ഒറ്റപ്പെടുകയാണ്. പാര്‍ട്ടിയുടെ അടിവേര് ഇളകുന്നത് കോടിയേരി ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കള്‍ കൃത്യമായി അറിയുന്നുണ്ടെങ്കിലും അവര്‍ നിസഹായനാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (2 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (14 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (2 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (2 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (3 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (3 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (4 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends