തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ബീമാപള്ളി ഉറൂസ് പ്രമാണിച്ച് അവധിയായിരിക്കുമെന്നു ജില്ലാ കലക്ടര്‍ അറിയിച്ചു. ബീമാപള്ളി ദര്‍ഗാഷെരീഫിലെ ഉറൂസിന് ഇന്ന് തുടക്കമാകുന്നു. പകല്‍ 11ന് ബീമാപള്ളി മുസ്ലീം ജമാഅത്ത് പ്രസിഡന്റ് അഹമ്മദ് ഖനി ഹാജി പതാക ഉയര്‍ത്തും. രാവിലെ എട്ടിന് ദു:ആ, 8.30ന് നഗരപ്രദക്ഷിണം, 10.30ന് ദു:ആ എന്നിവ നടക്കും. 17 ന് രാവിലെ ആറിന് അന്നദാനത്തോടെ ഉറൂസ് സമാപിക്കും. നാനാ ജാതി മതസ്ഥരുടെ സംഗമ വേദിയാണ് ബീമാപള്ളി ഉറൂസ്.
മതസൗഹാര്‍ദത്തിന്റെ ഉദാഹരണമായ ബീമാപള്ളിയിലേക്ക് ഇനിയുള്ള 10 ദിവസം തീര്‍ഥാടകരുടെ തിരക്കായിരിക്കും. 17ന് പുലര്‍ച്ചെ രണ്ടിന് ആരംഭിക്കുന്ന പട്ടണപ്രദക്ഷിണശേഷം പള്ളി ഇമാം അല്‍ഹാജ് ഹസന്‍ അഷ്‌റഫി ഫാളില്‍ ബാഖഫിയുടെ നേതൃത്വത്തില്‍ മതസൗഹാര്‍ദത്തിനുവേണ്ടി പ്രത്യേക പ്രാര്‍ഥന നടത്തും.
ഉറൂസിന്റെ ഭാഗമായി ബീമാപള്ളിയും പരിസരവും വൈദ്യുത ദീപങ്ങളാല്‍ അലങ്കരിച്ചു. എല്ലാ ഉറൂസ് ദിനത്തിലും മുനാജാത്ത്, മൗലൂദ് പാരായണം, റാത്തീബ്, ബുര്‍ദ, മതപ്രഭാഷണം തുടങ്ങിയ പരിപാടികള്‍ ഉണ്ടായിരിക്കും.
https://www.facebook.com/Malayalivartha

























