ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി സീറ്റിന് മുന്‍ എം.പി. കെ.പി. ധനപാലന്‍ അവകാശവാദവുമായി രംഗത്ത്....

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി സീറ്റിന് മുന്‍ എം.പി. കെ.പി. ധനപാലന്‍ അവകാശവാദവുമായി രംഗത്ത്. കോണ്‍ഗ്രസിന് ജയിച്ചുകയറാമെന്ന് ആത്മവിശ്വാസമുള്ള മണ്ഡലത്തിനായി കഴിഞ്ഞ 2014ലെ തെരഞ്ഞെടുപ്പിലും ശക്തമായ വടംവലിയാണ് നടന്നത്. ഒടുവില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പ്രതിനിധിയായി പി.സി. ചാക്കോ വന്നിറങ്ങുകയായിരുന്നു. ഒടുവില്‍ ചാക്കോയെ മലര്‍ത്തിയടിച്ച് ചലച്ചിത്രതാരം ഇന്നസെന്റ് വിജയിച്ചുകയറുകയായിരുന്നു.
നേരത്തെ ചാലക്കുടിയില്‍ നിന്നും ലോക്‌സഭയിലേക്ക് പോയിട്ടുള്ള വ്യക്തിയാണ് കെ.പി ധനപാലന്‍. കഴിഞ്ഞ തവണ ചാലക്കുടിക്ക് വേണ്ടി ശക്തമായി വാദിച്ച വ്യക്തിയായിരുന്നു അദ്ദേഹം. എന്നാല്‍ പി.സി. ചാക്കോ സമ്മര്‍ദ്ദം ശക്തമാക്കിയതോടെ ഹൈക്കമാന്‍ഡ് അദ്ദേഹത്തിന് സീറ്റ് കൈമാറുകയാണ്.
ഇക്കുറി പലരും ചാലക്കുടി സീറ്റന് കണ്ണുവച്ചിട്ടുണ്ട്. എന്നാല്‍ ധനപാലന്‍ തന്നെയാണ് പ്രഥമപരിഗണനയിലുള്ളത്. യു.ഡി.എഫില്‍ നിന്ന് പി.ജെ. ജോസഫ് ഈ സീറ്റിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും അമദ്ദഹം ലക്ഷ്യമാക്കുന്നത് ഇടുക്കിയാണ്. അതുകൊണ്ടുതന്നെ ഇതിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തില്ല.
കോണ്‍ഗ്രസിന് ഏറെ സാദ്ധ്യതയുള്ള മണ്ഡലങ്ങളില്‍ ഒന്നായാണ് ചാലക്കുടിയെ വിലയിരുത്തുന്നത്. ഇടതുമുന്നണിക്കായി എറണാകുളം സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവായിരിക്കും രംഗത്തിറങ്ങുക. എറണാകുളം തൃശൂര്‍ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മണ്ഡലമാണ് ചാലക്കുടി.
ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വം ചുറ്റുവട്ടത്തെ മൂന്ന് നാലുമണ്ഡലങ്ങളില്‍ ബാധിക്കും. അതുകൊണ്ടുതന്നെ വളരെ സൂക്ഷിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം വേണമെന്ന ആവശ്യം കോണ്‍ഗ്രസിലുണ്ട്. കഴിഞ്ഞ തവണ പി.സി. ചാക്കോയെ അവിടെ സ്ഥാനാര്‍ത്ഥിയാക്കിയാതാണ് തൃശൂര്‍ ജില്ലയില്‍ കൂടി പരാജയത്തിനുള്ള കാരണമെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. ആ സാഹചര്യത്തിലാണ് ധനപാലന്റെ പേര് ശക്തമായി ഉയരുന്നതും. ചാലക്കുടിയില്‍ നിന്നും മത്സരിക്കാനുള്ള താല്‍പര്യം അദ്ദേഹം പരസ്യമായി തന്നെ പ്രകടിപ്പിക്കുകയുംചെയ്തിട്ടുണ്ട്.
എന്നാല്‍ ചദാലക്കുടിയില്‍ എ.കെ. ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ പരിഗണിക്കാനും കോണ്‍ഗ്രസിന് താല്‍പര്യമുണ്ട്. ഇതിന്റെ ഭാഗമായാണ് അനില്‍ ആന്റണിയെ ഇങ്ങോട്ടേയ്ക്ക് ഇറക്കുമറി ചെയ്തതെന്ന പരാതിയുമുണ്ട്. എന്നാല്‍ ഇക്കുറി ഒരു കാരണവശാലും സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ധനപാലന്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അതുകൊണ്ട് ചാലക്കുടിയില്‍ വലിയ മത്സരവും ആരംഭിച്ചിട്ടുണ്ട്. ഇക്കുറിയും കഴിഞ്ഞ തവണപോലെ സ്ഥാനാര്‍ത്ഥിയായി അനില്‍ ആന്റണിയെ കെട്ടിയിറക്കിയാല്‍ തൃശൂര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ അതിന്റെ പ്രത്യാഘാതം വരുമെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്തായാലും ചാലക്കുടി ചൂടേറിയ മണ്ഡലമായി മാറിക്കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























