കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിയുടെ പണപ്പിരിവിനായി നോട്ടെണ്ണൽ യന്ത്രം

കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന വയനാട്ടിലെ ജനമഹായാത്രയുടെ സ്വീകരണവേദിയിൽ നോട്ടെണ്ണാനായി യന്ത്രം . വയനാട്ടിലെ സ്വീകരണത്തിന‌് തുടക്കം കുറിച്ച മാനന്തവാടിയിലായിരുന്നു പരസ്യമായി യന്ത്രംവച്ച‌് എണ്ണി പണം പിരിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .
സ‌്റ്റേജിനു സമീപം പ്രത്യേക പന്തലില്‍ മേശയും കസേരയുമിട്ട‌് യന്ത്രം സ്ഥാപിച്ചായിരുന്നു തുടക്കത്തില്‍ പിരിവ‌്.പിന്നീട‌്, ഇവിടെനിന്ന‌് സ‌്റ്റേജിനോട‌് ചേര്‍ന്നുള്ള കടവരാന്തയിലേക്ക‌് മാറ്റി.
ഗാന്ധിനിന്ദക്കെതിരെ പ്രതിജ്ഞയെടുമ്പോഴും പിരിവുകാര്‍ വേദിക്കരികിലെ ഗാന്ധി പ്രതിമയ‌്ക്കരികെയിരുന്ന‌് യന്ത്രത്തില്‍ പണം എണ്ണുകയായിരുന്നു . കണ്ണൂര്‍, കാസര്‍കോട‌് ജില്ലകളിലെ പണം കൊടുക്കാത്ത മണ്ഡലം കമ്മിറ്റികള്‍ പിരിച്ചുവിട്ടതുപോലെ തങ്ങളുടെ കമ്മിറ്റികളും പിരിച്ചുവിടുമെന്നു ഭയന്ന‌് മണ്ഡലം പ്രസിഡന്റുമാര്‍ എങ്ങനെയും പണമുണ്ടാക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു.
പണം പിരിക്കാന്‍ നോട്ടെണ്ണല്‍ യന്ത്രവുമായി യാത്രക്കൊപ്പം കെപിസിസിയുടെ പ്രത്യേക സംഘവുമുണ്ട് .
https://www.facebook.com/Malayalivartha

























