Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല പുനഃപരിശോധന ഹര്‍ജികളിലും റിട്ടുകളിലും വാദം പൂര്‍ത്തിയായെങ്കിലും സുപ്രിം കോടതിയുടെ തീരുമാനം ഈ മാസം പകുതിക്ക് ശേഷമായേക്കും, കാത്തിരിപ്പോടെ ഭക്തര്‍

07 FEBRUARY 2019 10:26 AM IST
മലയാളി വാര്‍ത്ത

ശബരിമല പുനഃപരിശോധന ഹര്‍ജികളിലും റിട്ടുകളിലും വാദം പൂര്‍ത്തിയായെങ്കിലും സുപ്രിം കോടതിയുടെ തീരുമാനം ഈ മാസം പകുതിക്ക് ശേഷമായേക്കും ഉണ്ടാവുക. നേരത്തേതില്‍ നിന്നും ഏറെ പ്രതീക്ഷകള്‍ ഭക്തര്‍ക്ക് നല്‍കുന്നതാണ് ഈ കാത്തിരിപ്പ്. സുപ്രീം കോടതിയില്‍ തീപ്പൊരി പാറിക്കുന്ന പ്രകടനമായിരുന്നു ഭക്തര്‍ക്ക് അനുകൂല വാദം ഉന്നയിച്ച അഭിഭാഷകര്‍ നടത്തിയത്. അതുതന്നെയാണ് ഏറെ പ്രതീക്ഷ നല്‍കാന്‍ കാരണവും. എന്നാല്‍ നിലവില്‍ ഹൈക്കോടതിയിലെ കേസുകള്‍ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന സര്‍ക്കാര്‍ ആവശ്യത്തില്‍ അന്നേ ദിവസം ഉത്തരവുണ്ടാകില്ല. ഉത്തരവ് അനുകൂലമാകുമെന്ന കണക്ക് കൂട്ടലിലാണ് സ്ത്രീ പ്രവശനത്തെ അനുകൂലിക്കുന്നവരും ഭക്തരും.

ശബരിമല വിധി പുനഃപരിശോധിക്കേണ്ടതുണ്ടോ , ഉണ്ടെങ്കില്‍ എന്ത് കൊണ്ട്, ഇല്ലങ്കില്‍ എന്ത് കൊണ്ട് തുടങ്ങിയവയിലാണ് ഇന്നലെ സുപ്രിം കോടതിയില്‍ വാദം നടന്നത്. 56 പുനഃപരിശോധന ഹരജികള്‍ ഉണ്ടായിരുന്നെങ്കിലും എല്ലാവര്‍ക്കും വാദം പറയാന്‍ അവസരം ലഭിക്കാത്ത സാഹചര്യത്തില്‍ വാദം എഴുതി നല്‍കാനാണ് കോടതി നിര്‍ദ്ദേശം. ഏഴു ദിവസം ഇതിനായി അനുവദിച്ചിട്ടുണ്ട്. എന്നുവച്ചാല്‍ ഈ മാസം 13 വരെ വാദം എഴുതി നല്‍കാം. ഇവ പരിശോധിച്ച ശേഷമായിരിക്കും ഹരജികളില്‍ ഉത്തരവുണ്ടാവുക എന്ന് ചുരുക്കം. കോടതി തീരുമാനം അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യുവതീ പ്രവേശനത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും.

ശബരിമലയിലെ ശുദ്ധിക്രിയയില്‍ തന്ത്രി കണ്ഠരര് രാജീവരിന് എതിരെ കോടതി അലക്ഷ്യം ആവശ്യപ്പെട്ടുള്ള ഹരജി വാദം കേട്ടങ്കിലും ഉത്തരവ് പറയാനായി മാറ്റിയിട്ടില്ല. കേരള ഹൈക്കോടതിയിലെ ഹരജികള്‍ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തിലും വാദം കേട്ടിരുന്നു. പക്ഷേ ഇനി പറയാനിരിക്കുന്ന ഉത്തരവില്‍ ഇവയെയും ഉള്‍പ്പെടുത്തിയിട്ടില്ല. ഈ ഹരജികള്‍ ഇനി വ്യത്യസ്തമായി കേള്‍ക്കാനാണ് സാധ്യത.


തുലാമാസ പൂജകള്‍ക്കായി നടതുറന്നപ്പോള്‍ തുടങ്ങിയ പൊലീസ് കാവലും, നിരോധനാജ്ഞ നാളുകളും കുംഭമാസ പൂജാനാളുകളിലും ഉണ്ടാകുമെന്നുറപ്പ്. കുംഭമാസ പൂജയ്ക്ക് നട തുറക്കുമ്പോള്‍ ദര്‍ശന സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞവട്ടം ദര്‍ശനം നടത്താതെ പരാജിതരായി മടങ്ങിയ രേഷ്മയും ഷാനിലയും കോടതിയെ സമീപിച്ച സാഹചര്യത്തില്‍ പൊലീസിന് പിടിപ്പത് പണിയാകും. അഞ്ചു ദിവസമേ ദര്‍ശനം ഉണ്ടാകു എന്നിരിക്കെ മണ്ഡലക്കാലത്ത് കണ്ടതിനേക്കാള്‍ പ്രതിഷേധക്കാരുടെ വലിയ സംഘം എത്താനുള്ള സാധ്യതയും ഉണ്ട്. ശബരിമല വീണ്ടും സംഘര്‍ഷഭൂമിയാകാനുള്ള സാധ്യത ആശങ്കപ്പെടുത്തുന്നു എന്ന പന്തളം കൊട്ടാര പ്രതിനിധി ശശികുമാര വര്‍മയുടെ വാക്കുകള്‍ വലിയ സൂചനയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.


മണ്ഡല, മകരവിളക്ക് കാലത്തിന് കണ്ടതിനേക്കാള്‍ വലിയ പ്രതിഷേധമായിരുന്നു ശബരിമലയില്‍ തുലാമാസ പൂജക്കാലത്തും ചിത്തിരട്ടപൂജാനാളുകളിലും കണ്ടത്. യുവതി പ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നവോഥാനകേരളം ശബരിമലയിലേക്ക് കൂട്ടായ്മ ഇനിയും ദര്‍ശനത്തിന് ഇനിയും യുവതികളെ എത്തിക്കും എന്നാണ് വിവരം. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ സായുധ പൊലീസ് സേനയുടെ പഴുതടച്ചസുരക്ഷാ വിന്യാസം കുംഭമാസ പൂജാക്കാലത്തും ഉണ്ടാകും. ശബരിമല രാഷ്ട്രീയ നേട്ടവേദിയാക്കി രാഷ്ടീയ പാര്‍ട്ടികളും മുതലെടുക്കുമ്പോള്‍ സംഘര്‍ഷ സാധ്യത ഇനിയും അവസാനിക്കാത തുടരും.

അതേസമയം ശബരിമലയിലെ യുവതിപ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിലപാടിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ ശബരിമല കര്‍മ്മ സമിതി. ദേവസ്വം ബോര്‍ഡിനെതിരെയും സര്‍ക്കാരിനെതിരെയും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കര്‍മ്മ സമിതി അറിയിച്ചു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച പ്രതിഷേധ ദിനമായി ആചരിക്കും.പഞ്ചായത്ത് കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും കര്‍മ്മസമിതി അറിയിച്ചു.ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നും ശബരിമലയില്‍ യുവതീ പ്രവേശനം ആകാമെന്നും ഇന്ന് ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ രാകേഷ് ദ്വിവേദി സുപ്രിംകോടതിയില്‍ അറിയിച്ചിരുന്നു.

അയ്യപ്പ വിശ്വാസികള്‍ പ്രത്യേക വിഭാഗമല്ലെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയ ദേവസ്വം ബോര്‍ഡ് അഭിഭാഷകന്‍ ഭരണഘടനയുടെ ധാര്‍മികത സംബന്ധിച്ച ഭരണഘടന ബെഞ്ചിന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നുവെന്നും അറിയിച്ചു. പുനപരിശോധനാ ഹര്‍ജികളും റിട്ട് ഹര്‍ജികളും തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (2 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (14 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (2 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (2 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (3 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (3 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (4 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends