Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്ത്രി കണ്ഠര് രാജീവര്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ മുന്‍ കേരള ഹൈക്കോടതി ജഡ്ജിയും സുപ്രീം കോടതി അഭിഭാഷകനുമായ വി.ഗിരിക്ക് സര്‍ക്കാര്‍ വിലക്ക് വരും; എന്‍ എസ് എസിന് വേണ്ടി ഹാജരായ കെ. പരാശരന്‍, പ്രയാറിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വി, എന്നീ പ്രമുഖ അഭിഭാഷകര്‍ക്കും വിലക്ക് വീഴാന്‍ സാധ്യത

07 FEBRUARY 2019 11:28 AM IST
മലയാളി വാര്‍ത്ത

തന്ത്രി കണ്ഠര് രാജീവര്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ മുന്‍ കേരള ഹൈക്കോടതി ജഡ്ജിയും സുപ്രീം കോടതി അഭിഭാഷകനുമായ വി.ഗിരിക്ക് സര്‍ക്കാര്‍ വിലക്ക് വരും. എന്‍ എസ് എസിന് വേണ്ടി ഹാജരായ കെ. പരാശരന്‍, പ്രയാറിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വി, എന്നീ പ്രമുഖ അഭിഭാഷകര്‍ക്കും വിലക്ക് വീഴാന്‍ സാധ്യത തെളിയുന്നു.

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ കോടതിയെ സമീപിച്ചവരെ മാത്രമല്ല, അവര്‍ക്ക് പിന്തുണ നല്‍കിയ അഭിഭാഷകരെയും വിലക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതില്‍ വി.ഗിരി കേരള സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരാകുന്ന അഭിഭാഷകനാണ്. യു ഡി എഫ്, എല്‍ ഡി എഫ് ഭേദമന്യേ എല്ലാ സര്‍ക്കാരുകളും ഗിരിയെ പെയോഗിക്കാറുണ്ട്. അതി പ്രഗല്ഭനായ അഭിഭാഷകനാണ് ഗിരി.കേരള ഹൈക്കോടതിയിലാണ് അദ്ദേഹം പ്രാക്ടീസ് ആരംഭിച്ചത്. പിന്നീട് ജഡ്ജിയായി. എന്നാല്‍ അധികം വൈകാതെ മനസ് മടുത്ത് അദ്ദേഹം ജോലി രാജിവച്ചു. ഹൈക്കോടതിയില്‍ നിന്നും രാജിവച്ചാല്‍ സുപ്രീം കോടതിയില്‍ മാത്രമേ പ്രാക്ടീസ് ചെയ്യാന്‍ കഴിയുകയുള്ളു. അങ്ങനെയാണ് ഗിരി സുപ്രീം കോടതിയിലെത്തിയത്.

ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ കാലം മുതല്‍ ഗിരി വിവിധ കേസുകള്‍ക്കായി സുപ്രീം കോടതിയില്‍ ഹാജരാകുന്നുണ്ട്. ഗിരി ഹാജരാകുന്ന കേസുകളെല്ലാം വിജയിക്കാറുണ്ട്. മനു അഭിഷേക് സിംഗ്വി കോണ്‍ഗ്രസ് നേതാവാണ്. എന്നിരുന്നാലും അദ്ദേഹവും സര്‍ക്കാര്‍ കേസുകളില്‍ ഹാജരാകാറുണ്ട്. കെ. പരാശരന്‍ സാധാരണ ഗതിയില്‍ സര്‍ക്കാരിന് വേണ്ടി അധികം ഹാജരാകാറില്ല. കൂടുതല്‍ പണച്ചെലവ് തന്നെയാണ് കാരണം. എന്നാല്‍ അതിപ്രധാനമായ കേസുകള്‍ വരുമ്പോള്‍ പരാശരന്റെ സഹായം സര്‍ക്കാര്‍ തേടാറുണ്ട്.

ശബരിമല കേസില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും വേണ്ടി ഗിരിയെ ഹാജരാക്കുന്ന കാര്യം ആദ്യം സര്‍ക്കാര്‍ ആലോചിച്ചിരുന്നു എന്നാല്‍ ഗിരി അതിനു മുമ്പ് തന്നെ രാജീവര്‍ക്ക് വേണ്ടി ഹാജരാകാന്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാരിന് ഏറ്റവുമധികം വിരോധമുള്ളത് രാജീവരോടാണ് . രാജീവരുടെ നിഷേധാത്മക നിലപാടാണ് സര്‍ക്കാരിനെ ഏറെ ബുദ്ധിമുട്ടിക്കുന്നത് സര്‍ക്കാര്‍ സംരംഭമായി രണ്ട് സ്ത്രീകള്‍ ശബരിമലയില്‍ കയറിയപ്പോള്‍ നടയടച്ച് ശുദ്ധിക്രിയ ചെയ്തതില്‍ സര്‍ക്കാര്‍ തന്ത്രിയോട് കടുത്ത ശത്രുതയിലിയാണ്. ഇടത് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇത്രയും ധൈര്യമോ എന്നാണ് സര്‍ക്കാര്‍ ചിന്തിക്കുന്നത് . അങ്ങനെയൊരാളെ സര്‍ക്കാര്‍ കേസുകളില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്നുതന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം .ഗിരിയെ സംബന്ധിച്ചടത്തോളം സര്‍ക്കാര്‍ നല്ലൊരു വരുമാന മാര്‍ഗമാണ്.

കെ. പരാശരനോട് സര്‍ക്കാരിന് അത്രയും വിരോധമില്ല. കാരണം എന്‍ എസ് എസ് നേരത്തെ മുതല്‍ ശബരി മലയില്‍ യുവതി പ്രവേശത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചിരുന്നത്. പരാശരന്‍ മുമ്പും ഇതേ കേസില്‍ നായര്‍ സര്‍വീസ് സൊസൈറ്റിക്ക് വേണ്ടി ഹാജരായിട്ടുണ്ട്.

ദേവസ്വം ബോര്‍ഡ് അഭിഭാഷകനായ രാകേഷ് ദ്വിവേദിയെ സര്‍ക്കാരാണ് നിയമിച്ചത്. ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനോട് ആലോചിച്ചിരുന്നില്ല. ജയ്ദീപ് ഗുപ്തയെ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ചതിന് പിന്നാലെയാണ് രാകേഷിനെയും സര്‍ക്കാര്‍ നിയമിച്ചത്. അതേ സമയം ഇന്ദിരാ ജയ് സിംഗ് സര്‍ക്കാരിന് പ്രിയപ്പെട്ട അഭിഭാഷകയായി. ബിന്ദുവിനും കനകദുര്‍ഗക്കും വേണ്ടിയാണ് ഇന്ദിര ഹാജരായത്. ഗിരിക്ക് കിട്ടിയിരുന്ന കേസുകള്‍ ഇന്ദിരക്ക് പോകാനാണ് സാധ്യത.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (1 minute ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (13 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (2 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (2 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (3 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (3 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (4 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends