Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആചാരലംഘനത്തിന് സമ്മാനം ; ശബരിമലയില്‍ ആചാര ലംഘനത്തിന് കൂട്ടുനിന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ബിന്ദു അമ്മിണിക്ക് അവധി നല്‍കിയത് ചട്ടങ്ങള്‍ പാലിക്കാതെ

07 FEBRUARY 2019 12:50 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ ആചാര ലംഘനത്തിന് കൂട്ടുനിന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ബിന്ദു അമ്മിണിക്ക് അവധി നല്‍കിയത് ചട്ടങ്ങള്‍ പാലിക്കാതെ. കരാര്‍ അധ്യാപകര്‍ അലവന്‍സില്ലാത്ത അവധിക്ക് അപേക്ഷിക്കേണ്ടത് വകുപ്പ് മേധാവി വഴി സര്‍വകലാശാല രജിസ്ട്രാര്‍ക്ക് ആണ്. ബിന്ദു അമ്മിണി വകുപ്പ് മേധാവിക്ക് മാത്രമാണ് അപേക്ഷ നല്‍കിയത്. രജിസ്ട്രാര്‍ക്ക് ബിന്ദു അമ്മിണിയുടെ അവധി അപേക്ഷ ലഭിച്ചിട്ടില്ല.

വിവരാവകാശ നിയമ പ്രകാരം എബിവിപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്ത് നല്‍കിയ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയില്‍ 15 ദിവസത്തില്‍ കൂടുതല്‍ ലീവ് എടുക്കുകയാണെങ്കില്‍ മാത്രം രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കിയാല്‍ മതി എന്നാണ് പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒരു സര്‍ക്കുലര്‍ ഇതുവരെ സര്‍വകലാശാല ഇറക്കിയതായി വ്യക്തതയില്ല. ബിന്ദു അമ്മിണിയുടെ ജോലി സംരക്ഷിക്കാന്‍ വേണ്ടിയാണ് സര്‍വകലാശാല വളഞ്ഞവഴി തേടുന്നത്.

ബിന്ദു അമ്മിണി 10 കാഷ്വല്‍ ലീവും എഴ് വിത്തൗട്ട് അലവന്‍സ് ലീവും ഉള്‍പ്പടെ പതിനേഴ് ലീവെടുത്തതായും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ മാത്രം ബിന്ദു അമ്മിണിയുടെ
ലീവ് കാരണം എല്‍എല്‍ബി, എല്‍എല്‍എം വിദ്യാര്‍ത്ഥികള്‍ക്ക് 13 ക്ലാസുകള്‍ നഷ്ടമായി. ബിന്ദു അമ്മിണിയുടെ കരാര്‍ പിന്‍വലിച്ച് പുതിയ അധ്യാപികയെ നിയമിക്കാന്‍ യൂണിവേഴ്‌സിറ്റി തയാറാകണമെന്ന് എബിവിപി ജില്ല പ്രസിഡന്റ് കെ. രഞ്ജിത്ത് യൂണിവേഴ്‌സിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.

ശബരിമല സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിന് ശേഷം ആദ്യമായി 50 വയസില്‍ താഴെ പ്രായമുള്ള രണ്ട് യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയിവരിൽ ഒരാളാണ് ബിന്ദു.

തലശേരി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ അസി. പ്രൊഫസറാണ് നാല്പത്തിരണ്ടുകാരിയായ ബിന്ദു അമ്മിണി. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ ബിന്ദു ദളിത് സമുദായാംഗമാണ്. ആദിവാസി ദളിത് അവകാശങ്ങള്‍ക്ക് വേണ്ടി കൂടിയാണ് താന്‍ മല ചവിട്ടുന്നതെന്ന് ബിന്ദു പറഞ്ഞിരുന്നു. ഇടതുപക്ഷസഹയാത്രികയായിരുന്ന ബിന്ദു വിവാഹം കഴിച്ചിരിക്കുന്നതും തന്റെ രാഷ്ട്രീയ ജീവിത കാലഘട്ടത്തില്‍ കണ്ടുമുട്ടിയ ഹരിഹരനെയാണ്. 2010 ഓട് കൂടി ഇരുവരും പാര്‍ട്ടിയുമായുള്ള ചില അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ജോലിയ്ക്ക് പ്രവേശിക്കുകയും ചെയ്തു.

ബിന്ദു സിപിഐഎംഎല്‍ പ്രവര്‍ത്തകയായിരുന്നുവെന്ന് പറഞ്ഞ് അമ്മ അമ്മിണിയും രംഗത്തെത്തിയിരുന്നു. ഇവര്‍ ശബരിമലയില്‍ പോകുന്നതിനെ എതിര്‍ക്കുന്നുവെന്നും അമ്മ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (1 hour ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (1 hour ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (1 hour ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (1 hour ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (2 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (2 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (2 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (2 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (3 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (3 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (4 hours ago)

ടി.പി. വധക്കേസിൽ സുപ്രീം കോടതിയിൽ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റുക എന്ന തീരുമാനം; നേരത്തെ മാറ്റണമായിരുന്നു ; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

Malayali Vartha Recommends