Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകർക്ക് സർക്കാർ വിലക്ക് ; തന്ത്രി കണ്ഠര് രാജീവർക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ മുൻ കേരള ഹൈക്കോടതി ജഡ്ജിയും സുപ്രീം കോടതി അഭിഭാഷകനുമായ വി.ഗിരിക്ക് സർക്കാർ വിലക്ക് വരും; എൻ എസ് എസിന് വേണ്ടി ഹാജരായ കെ. പരാശരൻ, പ്രയാറിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വി, എന്നീ പ്രമുഖ അഭിഭാഷകർക്കും വിലക്ക് വീഴാൻ സാധ്യത

07 FEBRUARY 2019 11:29 AM IST
മലയാളി വാര്‍ത്ത

തന്ത്രി കണ്ഠര് രാജീവർക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ മുൻ കേരള ഹൈക്കോടതി ജഡ്ജിയും സുപ്രീം കോടതി അഭിഭാഷകനുമായ വി.ഗിരിക്ക് സർക്കാർ വിലക്ക് വരും. എൻ എസ് എസിന് വേണ്ടി ഹാജരായ കെ. പരാശരൻ, പ്രയാറിന് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വി, എന്നീ പ്രമുഖ അഭിഭാഷകർക്കും വിലക്ക് വീഴാൻ സാധ്യത തെളിയുന്നു.

ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ കോടതിയെ സമീപിച്ചവരെ മാത്രമല്ല, അവർക്ക് പിന്തുണ നൽകിയ അഭിഭാഷകരെയും വിലക്കാനാണ് സർക്കാർ നീക്കം. ഇതിൽ വി.ഗിരി കേരള സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾക്ക് വേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്ന അഭിഭാഷകനാണ്. യു ഡി എഫ്, എൽ ഡി എഫ് ഭേദമന്യേ എല്ലാ സർക്കാരുകളും ഗിരിയെ പെയോഗിക്കാറുണ്ട്. അതി പ്രഗല്ഭനായ അഭിഭാഷകനാണ് ഗിരി.കേരള ഹൈക്കോടതിയിലാണ് അദ്ദേഹം പ്രാക്ടീസ് ആരംഭിച്ചത്. പിന്നീട് ജഡ്ജിയായി. എന്നാൽ അധികം വൈകാതെ മനസ് മടുത്ത് അദ്ദേഹം ജോലി രാജിവച്ചു. ഹൈക്കോടതിയിൽ നിന്നും രാജിവച്ചാൽ സുപ്രീം കോടതിയിൽ മാത്രമേ പ്രാക്ടീസ് ചെയ്യാൻ കഴിയുകയുള്ളു. അങ്ങനെയാണ് ഗിരി സുപ്രീം കോടതിയിലെത്തിയത്.

ഇടതു സർക്കാർ അധികാരത്തിലെത്തിയ കാലം മുതൽ ഗിരി വിവിധ കേസുകൾക്കായി സുപ്രീം കോടതിയിൽ ഹാജരാകുന്നുണ്ട്. ഗിരി ഹാജരാകുന്ന കേസുകളെല്ലാം വിജയിക്കാറുണ്ട്. മനു അഭിഷേക് സിംഗ്വി കോൺഗ്രസ് നേതാവാണ്. എന്നിരുന്നാലും അദ്ദേഹവും സർക്കാർ കേസുകളിൽ ഹാജരാകാറുണ്ട്. കെ. പരാശരൻ സാധാരണ ഗതിയിൽ സർക്കാരിന് വേണ്ടി അധികം ഹാജരാകാറില്ല. കൂടുതൽ പണച്ചെലവ് തന്നെയാണ് കാരണം. എന്നാൽ അതിപ്രധാനമായ കേസുകൾ വരുമ്പോൾ പരാശരന്റെ സഹായം സർക്കാർ തേടാറുണ്ട്.

ശബരിമല കേസിൽ സർക്കാരിനും ദേവസ്വം ബോർഡിനും വേണ്ടി ഗിരിയെ ഹാജരാക്കുന്ന കാര്യം ആദ്യം സർക്കാർ ആലോചിച്ചിരുന്നു എന്നാൽ ഗിരി അതിനു മുമ്പ് തന്നെ രാജീവർക്ക് വേണ്ടി ഹാജരാകാൻ തീരുമാനിച്ചിരുന്നു. സർക്കാരിന് ഏറ്റവുമധികം വിരോധമുള്ളത് രാജീവരോടാണ് . രാജീവരുടെ നിഷേധാത്‌മക നിലപാടാണ് സർക്കാരിനെ ഏറെ ബുദ്ധിമുട്ടിക്കുന്നത് സർക്കാർ സംരംഭമായി രണ്ട് സ്ത്രീകൾ ശബരിമലയിൽ കയറിയപ്പോൾ നടയടച്ച് ശുദ്ധിക്രിയ ചെയ്തതിൽ സർക്കാർ തന്ത്രിയോട് കടുത്ത ശത്രുതയിലിയാണ്. ഇടത് സർക്കാർ ഭരിക്കുമ്പോൾ ഇത്രയും ധൈര്യമോ എന്നാണ് സർക്കാർ ചിന്തിക്കുന്നത് . അങ്ങനെയൊരാളെ സർക്കാർ കേസുകളിൽ നിന്ന് മാറ്റി നിർത്തണം എന്നുതന്നെയാണ് സർക്കാരിന്റെ തീരുമാനം .ഗിരിയെ സംബന്ധിച്ചടത്തോളം സർക്കാർ നല്ലൊരു വരുമാന മാർഗമാണ്.

കെ. പരാശരനോട് സർക്കാരിന് അത്രയും വിരോധമില്ല. കാരണം എൻ എസ് എസ് നേരത്തെ മുതൽ ശബരി മലയിൽ യുവതി പ്രവേശത്തിന് എതിരായ നിലപാടാണ് സ്വീകരിച്ചിരുന്നത്. പരാശരൻ മുമ്പും ഇതേ കേസിൽ നായർ സർവീസ് സൊസൈറ്റിക്ക് വേണ്ടി ഹാജരായിട്ടുണ്ട്.

ദേവസ്വം ബോർഡ് അഭിഭാഷകനായ രാകേഷ് ദ്വിവേദിയെ സർക്കാരാണ് നിയമിച്ചത്. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റിനോട് ആലോചിച്ചിരുന്നില്ല. ജയ്ദീപ് ഗുപ്തയെ സർക്കാർ അഭിഭാഷകനായി നിയമിച്ചതിന് പിന്നാലെയാണ് രാകേഷിനെയും സർക്കാർ നിയമിച്ചത്. അതേ സമയം ഇന്ദിരാ ജയ് സിംഗ് സർക്കാരിന് പ്രിയപ്പെട്ട അഭിഭാഷകയായി. ബിന്ദുവിനും കനകദുർഗക്കും വേണ്ടിയാണ് ഇന്ദിര ഹാജരായത്. ഗിരിക്ക് കിട്ടിയിരുന്ന കേസുകൾ ഇന്ദിരക്ക് പോകാനാണ് സാധ്യത.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (1 minute ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (13 minutes ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (2 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (2 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (2 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (2 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (2 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (3 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (3 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (3 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (4 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (4 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (5 hours ago)

Malayali Vartha Recommends